Skip to content
Home » ബി – ടെക് അഡ്മിഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബി – ടെക് അഡ്മിഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള ബിടെക് പ്രവേഷണത്തിനുള്ള രണ്ടാമത്തെ അലോട്മെന്റും വന്ന് കഴിഞ്ഞു. ഇനി വിദ്യാർഥികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ചിരിക്കുന്ന കോളേജുകളിൽ പോയി ചേരുകയാണ് വേണ്ടത്. ഇതിനു വേണ്ടിയുള്ള എല്ലാ രേഖകളും കൃത്യമായി ഹാജരാക്കുന്നതിൽ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രൊസ്പെക്ടസ് 11.7.1 (പേജ് 76-77) ലാണ് ഇതിനെ പറ്റി വിശദമായി പറയുന്നത്.

  • ജനനതീയതി തെളിയിക്കുന്ന രേഖ
  • ട്രാൻസ്ഫർ ആൻഡ് കണ്ടക്ട് സർട്ടിഫിക്കറ്റ്
  • ഹയർ സെക്കന്ററി /തതുല്യ പരീക്ഷയുടെ ഒറിജിനൽ മാർക്ക്ലിസ്റ്റും പാസ്സ് സർട്ടിഫിക്കറ്റും.
  • CBSE /CISCE, കേരള സ്റ്റേറ്റ് ബോർഡ്‌ എന്നിവിടങ്ങളിൽ നിന്നല്ലാതെ യോഗ്യത പരീക്ഷ പാസ്സ് ആയ വിദ്യാർത്ഥികൾ,കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റികൾ നൽകുന്ന എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • മൈഗ്രെഷൻ സർട്ടിഫിക്കറ്റ്
  • ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്. (2021പ്രൊസ്പെക്ടസിലെ അന്നെസ്‌ർ xvll (a) /xvll (b) യിൽ പ്രതിപാതിക്കുന്ന പ്രകാരമുള്ളത്)ഗവണ്മെന്റ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് സർജനിൽ കുറയാത്ത തസ്തികയിലുള്ള ഡോക്ടറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
  • ഫീസ് അടച്ച രസീത്
  • KEAM 2022 ലെ ഡാറ്റഷീറ്റ്
  • NEET 2022 ന്റെ അഡ്മിറ്റ്‌ കാർഡ്
  • CEE പുറപ്പെടുവിച്ച അലോട്മെന്റ് മെമോ
  • അലോട്മെന്റ് മെമോയിൽ പറഞ്ഞിരിക്കുന്ന മറ്റ് രേഖകൾ
  • ഓൺലൈൻ അപ്ലിക്കേഷനോടൊപ്പം ഹാജറാക്കിയ എല്ലാ രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ കോപ്പി
  • കോഴ്സിന്റെ ഫീസും അഡ്മിഷനൊപ്പം അടക്കണം.

2022 ന് മുൻപ് പ്ലസ് ടു പാസ്സ് ആയവരുടെ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാലാവധി (ആറ് മാസം ) കഴിഞ്ഞിരിക്കുമെന്നതിനാൽ, പഴയ സർട്ടിഫിക്കറ്റ് പുതുക്കുകയോ, പുതിയത് വാങ്ങുകയോ വേണം. ഹാജരാക്കുന്ന എല്ലാ സർട്ടിഫിക്കറ്റ്സിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി കയ്യിൽ കരുതുക. കോഴ്സ് ഫീസിന് പുറമെ രജിസ്റ്ററേഷൻ ഫീസ്, പി ടി എ ഫീസ്, ക്യാമ്പസ്‌ ഡെവലപ്പ്മെന്റ് ഫീസ് എന്നിവയ്ക്ക് വേണ്ട തുകയും കരുതുക.

Leave a Reply

Your email address will not be published. Required fields are marked *