‘ലെറ്റ്‌സ് ഗൊ…’: പരിക്കേറ്റ കാലിന്റെ ചിത്രവുമായി നെയ്മർ

2022 ഖത്തർ ലോകകപ്പിൽ സെർബിയയ്ക്കെതിരായ ആദ്യ ഗ്രൂപ്പ്‌ മത്സരത്തിൽ തന്നെ ബ്രസീലിന്റെ വിശ്വസ്ഥ ഭടൻ നെയ്മർ ജൂനിയറിന് പരിക്കേറ്റിരുന്നു. റിച്ചാൾസൺന്റെ ഇരട്ട ഗോളിലൂടെ സെർബിയയ്ക്കെതിരെയുള്ള മത്സരം ബ്രസീൽ ജയിച്ചുവെങ്കിലും, ഗ്രൂപ്പ്‌ ഘട്ടത്തിലെ മറ്റ് മാച്ചുകളിലെല്ലാം നെയ്മർ പുറത്തിരിക്കേണ്ടി വരും. ആരാധകരെ എല്ലാം നിരാശയിലാഴ്ത്തിയ ഈ വാർത്തയ്ക്കു പിന്നാലെ, തന്റെ പരിക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കയാണ്.

‘ലെറ്റ്സ് ഗൊ’ എന്ന് ഇംഗ്ലീഷിൽ അർത്ഥം വരുന്ന ‘ബോറാ….’  എന്ന സ്പാനിഷ് വാക്ക് അടിക്കുറിപ്പായി, പരിക്ക് പറ്റിയ കാലിന്റെ ചിത്രങ്ങളാണ് നെയ്മർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളിൽ വലതുകണങ്കാൽ ചുവന്ന് വീർത്തിട്ടുള്ളതായി കാണാം.

മറ്റൊരു ചിത്രത്തിൽ കറുത്ത തുണി ഉപയോഗിച്ച് കാൽ മുഴുവനായും മൂടിയിരിക്കുന്നു. സെർബിയയുമായുള്ള മത്സരത്തിനിടയിൽ പരിക്ക് പറ്റിയെങ്കിലും ലിഖമെന്റിന് പരിക്ക് പറ്റിയത് വിശദപരിശോധനയ്ക്ക് ശേഷമാണ് അറിയാനായത്. ‘ഇപ്പോൾ ശാന്തമായിരിക്കേണ്ടത് അത്യാവശ്യമാണ്.

ദിവസേനയുള്ള പരിശോധനയിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനും, ശരിയായ തീരുമാനത്തിലേക്കെത്താനും  കഴിയുകയുള്ളു. അദ്ദേഹത്തെ വേഗം സുഖപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ‘ബ്രസീൽ ടീമിന്റെ ഡോക്ടർ റോഡ്രിഗോ ലാസ്‌മർ പറഞ്ഞു.

പരിക്കിനെ തുടർന്ന്, സ്വിറ്റ്സർലന്റുമായി ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിലും, തുടർന്ന് ഡിസംബർ 3 നു ക്യാമറൂണുമായുള്ള മത്സരത്തിലും നെയ്മറിനു കളിക്കാനാകില്ല

Leave a Comment