“കഠിന കഠോരമി അണ്ഡകടാഹം” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുഹാഷിൻ സംവിധാനം നിർവഹിക്കുന്ന ‘കഠിന കഠോരമി അണ്ഡകടാഹം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് ആണ് നായകൻ. നൈസാം സലാം പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന തയ്യാറാക്കിയ ഹർഷതാണ് കഠിന കഠോരമി അണ്ഡകടാഹത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ബേസിലിന്റെ വേറിട്ട ഒരു വേഷപ്പകർച്ചയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത ബേസിലിന്റെ വേറിട്ട അഭിനയമാണ് … Read more