OPUSLOG

ബി – ടെക് അഡ്മിഷൻ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരള ബിടെക് പ്രവേഷണത്തിനുള്ള രണ്ടാമത്തെ അലോട്മെന്റും വന്ന് കഴിഞ്ഞു. ഇനി വിദ്യാർഥികൾ തങ്ങൾക്ക് പ്രവേശനം ലഭിച്ചിരിക്കുന്ന കോളേജുകളിൽ പോയി ചേരുകയാണ് വേണ്ടത്. ഇതിനു വേണ്ടിയുള്ള എല്ലാ രേഖകളും കൃത്യമായി ഹാജരാക്കുന്നതിൽ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രൊസ്പെക്ടസ് 11.7.1 (പേജ് 76-77) ലാണ് ഇതിനെ പറ്റി വിശദമായി പറയുന്നത്.

2022 ന് മുൻപ് പ്ലസ് ടു പാസ്സ് ആയവരുടെ സ്വഭാവ സർട്ടിഫിക്കറ്റിന്റെ കാലാവധി (ആറ് മാസം ) കഴിഞ്ഞിരിക്കുമെന്നതിനാൽ, പഴയ സർട്ടിഫിക്കറ്റ് പുതുക്കുകയോ, പുതിയത് വാങ്ങുകയോ വേണം. ഹാജരാക്കുന്ന എല്ലാ സർട്ടിഫിക്കറ്റ്സിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി കയ്യിൽ കരുതുക. കോഴ്സ് ഫീസിന് പുറമെ രജിസ്റ്ററേഷൻ ഫീസ്, പി ടി എ ഫീസ്, ക്യാമ്പസ്‌ ഡെവലപ്പ്മെന്റ് ഫീസ് എന്നിവയ്ക്ക് വേണ്ട തുകയും കരുതുക.

Exit mobile version