ഇതിഹാസത്തിന് തുല്യമായി സബ്സ്റ്റിറ്റ്യൂഷൻ ; ആരാധകരുടെ മനം നിറച്ച എൻസോ

ഇതിഹാസത്തിന് തുല്യമായി ഒരു സബ്സ്റ്റിറ്റ്യുഷൻ. ആരാധകരുടെ മനം നിറച്ച്  എൻസോ ഫെർണാണ്ടസ്. ഒറ്റ ഒരു മത്സരം മാത്രം മതി എൻസോയുടെ മികവ് തെളിയിക്കാൻ. അർജന്റീനക്കാരുടെ സ്വകാര്യ അഹങ്കാരമായി എൻസോ.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും മറ്റൊരു ഇതിഹാസമാണ് എൻസോ ഫെർണാണ്ടസ്. അർജന്റീനയുടെ നിർണായക മത്സരത്തിൽ വിജയത്തെ മാറോട് ചേർത്തതിൽ എൻസോയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.

ഫുട്ബോൾ ചരിത്രത്തിൽ തന്നെ എടുത്തുപറയേണ്ട ഒരു സബ്സ്റ്റിറ്റ്യൂഷൻ ആണ് അർജന്റീന, എൻസോയിലൂടെ നേടിയെടുത്തിരിക്കുന്നത്. മെക്സിക്കോയും അർജന്റീനയും തമ്മിലുണ്ടായിരുന്ന മത്സരത്തിൽ,  ആദ്യപകുതി വളരെ മോശം പ്രകടനമാണ് മെസ്സിയും സംഘവും കാഴ്ചവച്ചത്.

ഇരു ടീമുകളും ആദ്യപകുതിയിൽ ഗോളുകൾ ഒന്നും നേടിയിരുന്നില്ല. നിർണായക മത്സരത്തിലെ ഇത്തരമൊരു പ്രകടനം ഉൾക്കൊള്ളാൻ ആവാതെ സ്കാലോണി എടുത്ത തീരുമാനമാണ് എൻസോ ഫെർണാണ്ടസ്.

മത്സരത്തിന്റെ 57 മത്തെ  മിനിറ്റിലാണ് എൻസോയെ കളത്തിലേക്ക് ഇറക്കുന്നത്. കൃത്യം ഏഴു മിനിറ്റുകൾ പിന്നിട്ടപ്പോൾ എൻസോ തന്റെ മികവിറ്റ പോരാട്ടം കാണികൾക്ക് മുമ്പിൽ കാഴ്ചവച്ചു. എയ്ഞ്ചൽ ഡി മരിയയുടെ പാസിൽ നിന്ന് മികവുറ്റ ഗോൾ അർജന്റീന നേടി.

മികച്ച പോരാട്ടം കാഴ്ചവച്ച് മെക്സിക്കോയും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. മുന്നോട്ടുപോകണമെങ്കിൽ വിജയം നിർണായകമായ മത്സരത്തിൽ, അർജന്റീന ടീമിന്റെ പോരാട്ട വീര്യം തന്നെ രണ്ടാം പകുതിയിൽ അവർ കാഴ്ചവച്ചു. ശേഷം 87 മത്തെ മിനിറ്റിൽ എൻസോ ഗാലറിയെ ഇളക്കിമറിച്ചു.

ദേശീയ ടീമിലെ ആകെ നാലു മത്സരങ്ങളുടെ പരിചയം മാത്രമുള്ള 21കാരനാണ് എൻസോ ഫെർണാണ്ടസ്. രണ്ടാം പകുതിയിൽ കളിക്കിറങ്ങി,  30 മത്തെ മിനിറ്റിൽ കരിയറിലെ ആദ്യ ഗോളും നേടിയെടുത്തു.

അർജന്റീനക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എൻസോ തിളങ്ങി നിന്നു. നിലവിൽ പോർച്ചുഗൽ ക്ലബ്ബായ  ബെൻഫികയിലെ താരമാണ് എൻസോ. രണ്ടാം പകുതിയിലെ പോരാട്ട വീര്യം  എൻസോയെ ഫുട്ബോൾ ഇതിഹാസങ്ങൾക്കു മുമ്പിൽ എത്തിച്ചിരിക്കുകയാണ്.

മെക്സിക്കൻ താരം ഗില്ലർമോ ഒചാവോയുടെ പോരാട്ടത്തിനു മുമ്പിൽ  അതിവേഗത്തോടെ എൻസോ അർജന്റീനയെ മുന്നിലെത്തിച്ചു. മെക്സിക്കോയുടെ ഏക ആശ്രയമാണ് ഒച്ചാവോ. ആദ്യപകുതിയിൽ ഗോളടിക്കാതെ പൊരുതിയെങ്കിലും  എൻസോയുടെ മുമ്പിൽ ഒച്ചാവോ ഒതുങ്ങിക്കൂടി.

പകരക്കാരൻ ആണെങ്കിലും  ഹീറോക്ക് തത്തുല്യമായാണ് എൻസോ ഫെർണാണ്ടസ് കളം വിടുന്നത്.

Leave a Comment