Skip to content
Home » ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തൽ : ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ശരിയായ ജീവിതപങ്കാളിയെ കണ്ടെത്തൽ : ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ജീവിതത്തിന്റെ ഏറിയപങ്കും നമ്മൾ ജീവിക്കുന്നത് നമ്മുടെ പങ്കാളിയോടൊപ്പമായിരിക്കും. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിലെ ശ്രദ്ധയില്ലായ്മ, പിന്നീടുള്ള ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാകുന്നതിനു കാരണമാകാം. ആയതിനാൽ തന്നെ വളരെ ഗൗരവത്തിലുള്ള സമീപനം വേണം ഈ വിഷയത്തിൽ സ്വീകരിക്കാൻ. തിരഞ്ഞെടുപ്പിൽ പാലിക്കുന്ന ചില ഘടകങ്ങൾ, ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.

തുറന്നു സംസാരിക്കുക:-
ഡെയ്റ്റിങ്ങിനിടയിൽ മനസ്സ്തുറന്ന് സംസാരിക്കുന്നത് പരസ്പരം മനസ്സിലാക്കാൻ ഇരു കൂട്ടരെയും സഹായിക്കുന്നു. ഒന്നും ഒളിച്ചുവെയ്ക്കാതെ പച്ചയായി നമ്മെ അവതരിപ്പിക്കേണ്ടതും ഇതിൽ അത്യാവശ്യമാണ്.

അവനവനെ സ്നേഹിക്കുക :-
അവനവനെ കുറിച്ച് നല്ല ധാരണയുണ്ടായിരിക്കുക. നിങ്ങൾക്ക് വേണ്ടതെന്തെന്നും ആവശ്യമില്ലാത്തതെന്തെന്നും കൃത്യമായി അറിഞ്ഞാൽ, പങ്കാളിയിൽ നിന്നും നമ്മൾ എന്ത് പ്രതീക്ഷിക്കുന്നു എന്നത് മനസ്സിലാക്കാൻ എളുപ്പമായിരിക്കും.

നിങ്ങളെ ചിരിപ്പിക്കുന്ന ആൾ :-
കുറച്ചധികം തമാശ പറയുന്ന, ആസ്വദിക്കുന്നവരെ തിരഞ്ഞെടുക്കൻ ശ്രമിക്കുക. നിങ്ങളുടെ ഏറ്റവും മോശം സമയങ്ങളിലും, തമാശകൾ പറഞ്ഞു നിങ്ങളുടെ മൂഡ് മാറ്റാൻ കഴിയുന്ന ആളിന് റിലേഷൻ സുഖമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.

അനുഭവങ്ങളിൽ നിന്നും പഠിക്കുക:-
മുമ്പുണ്ടായിരുന്നതും, നമ്മുക്ക് ചുറ്റുമുള്ളതുമായ ബന്ധങ്ങളിൽ നിന്നുമുള്ള അനുഭവങ്ങൾ സ്വന്തം തിരഞ്ഞെടുപ്പിൽ പ്രയോഗിക്കുക.

പൊതുവായുള്ള  ഇഷ്ടങ്ങൾ :-
ഇരുവരും എല്ലാകാര്യത്തിലും ഒരേപോലെയാകുന്നത് ബോർ അടിപ്പിക്കുമെങ്കിലും പൊതുവായ ഇഷ്ടങ്ങൾ രണ്ടുപേർക്കും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഒരു കാര്യത്തിലും പൊരുത്തമില്ലാത്തവർ തമ്മിൽ ഭാവിയിൽ കൂടെകൂടെ വഴക്കുകൾക്ക് സാധ്യതയുണ്ട്.

അഡ്ജസ്റ്റ്മെന്റ്സ് ബന്ധത്തിന്റെ നെടുംതൂണല്ല:-
ചെറിയ രീതിയിലുള്ള പൊരുത്തപെടലുകൾ ബന്ധങ്ങളിൽ ആവശ്യമാണെങ്കിലും എല്ലാ കാര്യത്തിലും അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നത് നല്ലതല്ല. ഏറ്റവും കൂടുതൽ അഡ്ജസ്റ്റ് ചെയ്യുന്ന ആൾക്ക് അടിച്ചമർത്തപ്പെടുന്നതായി തോന്നാം. ഓർക്കുക ബന്ധത്തെ മുന്നോട്ട് കൊണ്ട് പോകുന്നത് അഡ്ജസ്റ്റ്മെന്റ് അല്ല, പരസ്പരമുള്ള വിശ്വാസമാണ്.

എളുപ്പത്തിലുള്ള ആശയവിനിമയം :-
എളുപ്പത്തിൽ എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും സ്പെയ്സും നൽകുന്ന ആളാണ്‌ പങ്കാളിയെന്ന് ഉറപ്പ് വരുത്തുക. അല്ലാത്തപക്ഷം, ഭാവിയിൽ പല കാര്യങ്ങളും മറച്ചുവെക്കേണ്ടതായോ, പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്തതായോ വരാം.

സമയമെടുക്കുക :-
എടുത്തുചാടി തീരുമാനിക്കാതിരിക്കുക. പരസ്പരം കൂടുതൽ സമയം ചിലവഴിച്ച്, ഒരാളെ കൃത്യമായി പഠിച്ചതിനു ശേഷം മാത്രം തീരുമാനിക്കുക.

ജഡ്ജ്മെന്റൽ ആകരുത് :-
മുൻപ് ബന്ധങ്ങളിലുണ്ടായ വിള്ളലുകളെ അടിസ്ഥാനപ്പെടുത്തി ഒരാളെയും വിലയിരുത്തരുത്. എല്ലാ മനുഷ്യരും ഒരുപോലല്ല, വ്യത്യസ്തരാണ്.

ബഹുമാനിക്കുന്നവരെ തിരഞ്ഞെടുക്കുക :-
നിങ്ങളുടെ ഇഷ്ടങ്ങളെ, അഭിപ്രായങ്ങളെ, തീരുമാനങ്ങളെ, ബന്ധങ്ങളെയെല്ലാം ബഹുമാനിക്കുന്നവരെ തിരഞ്ഞെടുക്കുക. എങ്കിൽ മാത്രമേ ഇതേ ബഹുമാനം തിരിച്ചു കൊടുക്കാനാവു. Give respect, take respect.

Leave a Reply

Your email address will not be published. Required fields are marked *