പഴയ ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത് ? എങ്കിൽ വാട്സ്ആപ്പ് നിലനിർത്താൻ അറിയേണ്ട കാര്യങ്ങൾ

ദിവസങ്ങളുടെ ഗ്യാപ്പിൽ പുതിയ പതിപ്പുകൾ ഐഫോണിന്റെ ഒരു പ്രത്യേകതയാണ്. 14 പ്രോയാണ് നിലവിലെ ഏറ്റവും പുതിയത്. ഈയൊരു സാഹചര്യത്തിലാണ് പഴയ ഐഫോണുകളിൽ വാട്സ്ആപ്പ് നിലയ്ക്കും എന്ന വാർത്ത പ്രചരിക്കുന്നത്.

വാട്സാപ്പിനെ കുറിച്ച് പഠിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്ന വാബിറ്റാഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദീപാവലിക്ക് ശേഷമാണ് പഴയ ഐഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുമെന്ന് പറയുന്നത്.

വാട്സാപ്പിലൂടെ തന്നെ ഈ കാര്യങ്ങൾ പഴയ ഐഫോണുകൾ ഉപയോഗിക്കുന്നവരെ അറിയിച്ചിട്ടുണ്ട് എന്നാണ് നിലവിലെ പഠന റിപ്പോർട്ട്.
ഐഒഎസ് 10,11 എന്നീ പതിപ്പുകളിലാണ്  വാട്സ്ആപ്പ് നിലയ്ക്കാൻ പോകുന്നത്.

ശ്രദ്ധിക്കേണ്ടത് :

  • പരമാവധി ഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക. എന്നാൽ ചില ഐഫോണുകളിൽ മാറ്റം വരുന്നതിനനുസരിച്ച് വാട്സാപ്പിന്റെ പ്രവർത്തനത്തിലും മാറ്റം വരും.
  • ഐഫോണ്‍ 5എസ്, 6, 6 പ്ലസ് എന്നിവ ശ്രദ്ധികുക.
  • ഐഫോൺ 7 മുതലുള്ള മോഡലുകളിൽ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഈ പ്രശ്നം നേരിടേണ്ടതില്ല.

ഇത്തരം കാര്യങ്ങൾ ഫോണുകളുടെ കാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കണം. കാരണം പുതിയ പുതിയ അപ്ഡേഷനുകൾ ഫോണുകളിലും ആപ്പുകളിലും നിരന്തരം സംഭവിക്കുന്നത് കൊണ്ട്  പലതരത്തിലുള്ള മാറ്റങ്ങൾ അതിൽ വരാം.

ആയതിനാൽ, ആപ്പുകളിൽ വരുന്ന പുതിയ അപ്ഡേഷനുകൾ സ്വീകരിക്കാൻ നമ്മുടെ ഫോണിലും അപ്ഡേഷൻ ആവശ്യമാണ്. ഇതില്ലാതെ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത്.

ഇത് ഐഫോണുകളിൽ മാത്രമല്ല ആൻഡ്രോയ്ഡ് ഫോണുകളിലും സ്വാഭാവികമായി നടക്കുന്നതാണ്. അതുകൊണ്ട് കൃത്യമായി അപ്ഡേഷനുകൾ ഒക്കെ ശരിയായി നടക്കുന്നുണ്ടെന്ന് സെറ്റിംഗ്സ് വഴി നോക്കി ഉറപ്പുവരുത്തുക. ഇതിലൂടെ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതാണ്.

Leave a Comment