‘ ദീപാവലി മധുരം  ഒറ്റക്ലിക്കിലൂടെ ‘

തിരിച്ചറിയണം ഈ അപകടത്തെ, കരുതൽ നിർദേശവുമായി സേർട്ട്.  സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന എല്ലാവരിലും ഒരു പേടി ഒളിഞ്ഞിരിക്കുന്നുണ്ട്. തന്റെ സ്വകാര്യ വിവരങ്ങൾ  ഇതിലൂടെ പുറത്താകുമോ എന്നാണ് ആ ഭയം.

പലവിധ അനുഭവങ്ങളും കേസുകളും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ദീപാവലി ഗിഫ്റ്റുമായി ഒരു ലിങ്ക് വരുന്നത്. സൗജന്യ ദീപാവലി ഗിഫ്റ്റ് എന്ന പേരിലൂടെ ചില ചൈനീസ് വെബ്സൈറ്റുകൾ  ഇന്ത്യൻ ഉപയോഗ്താക്കളിൽ നിന്ന് വിവരങ്ങൾ ചോർത്തിയിരുക്കുകയാണ്.

ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്താക്കിയത്.ഇത്തരത്തിൽ അയക്കപ്പെടുന്ന ലിങ്കുകൾ  സ്വകാര്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും ചോദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഓൺലൈനിൽ വരുന്ന തട്ടിപ്പുകളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാജമായതും ആകർഷകമായതുമായ  സമ്മാനങ്ങൾ സൗജന്യമായി കൈകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ഇത്തരക്കാർ ജനങ്ങളെ പറ്റിക്കുന്നത്. ദിനംപ്രതി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള ലിങ്കുകൾ പരസ്യപ്പെടുന്നത്.

ഇത്തരം വെബ്സൈറ്റുകളിൽ ഒട്ടുമിക്കതും ചൈനീസ്.cn ഡൊമെയ്‌ൻ ആണ് ഉപയോഗിക്കുന്നത്. ഇങ്ങനെ വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മൾ വിജയിച്ചു എന്നും സമ്മാനത്തിന് അർഹരാണെന്നും അതിൽ കാണിക്കുകയും തുടർന്ന് സമ്മാനം കയ്യിൽ കിട്ടുന്നതിന്  നമ്മുടെ പേഴ്സണൽ വിവരങ്ങൾ ചോദിക്കുന്നു. അടുത്ത ഘട്ടത്തിൽ  ഇത് എല്ലാവരെയും അറിയിക്കുന്നതിന് ഷെയർ ചെയ്യാനും പറയുന്നു. ഇതോടെ വിവരങ്ങളെല്ലാം അവർക്ക് ലഭിക്കുന്നു.

ഇങ്ങനെ വരുന്ന വ്യാജ സന്ദേശങ്ങളെ പരമാവധി ഒഴിവാക്കുക. ലിങ്കുകൾ ശരിയായി ഫ്രെയിം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. തമാശയാണെങ്കിലും ലിങ്ക് സംശയമുള്ളതാണെങ്കിൽ ക്ലിക്ക് ചെയ്യാതിരിക്കുക. എത്രയായാലും സ്വകാര്യ വിവരങ്ങൾ കൊടുക്കാതിരിക്കുക.

ശരിയായ തിരിച്ചറിവോടെ കാര്യങ്ങൾ മനസ്സിലാക്കാനും ഇത്തരത്തിലുള്ള അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കുക.

Leave a Comment