Breaking News

ഭാവിയിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം ; വീടിനു പണിയാം കരുത്തുറ്റ അടിത്തറ

ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെയും സ്വരുകൂട്ടിവെക്കലിന്റെയും ഫലമാണ് പലർക്കും സ്വന്തം വീട്. പലരും ഒരുവിധം തട്ടിക്കൂട്ടി വീട് പണിയുന്നത് കാണാം. എന്നാൽ അത്തരം തട്ടികൂട് വീടുകൾ ഭാവിയിൽ ഒരിക്കലും അവസാനിക്കാത്ത മെയ്ന്റെനൻസ് വർക്ക്‌ നമ്മുക്ക് തന്ന് കൊണ്ടിരിക്കും.

വീട് പണിയുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധ വേണ്ട ഇടമാണ് വീടിന്റെ അടിത്തറ. പുറം മോടിയിൽ ഉൾപ്പെടാത്ത ഒന്നായതിനാൽ തന്നെയും അധികം പേരും വലിയ ശ്രദ്ധ കൊടുക്കാത്ത  ഇടവും അടിത്തറയാണ്. എന്നാൽ അടിത്തറ നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രക്രിയകളുണ്ട്.

  • ഫൗണ്ടേഷൻ ലേയൗട്ട്:- സ്ട്രക്ചറൽ ഡിസൈനർ തയ്യാറാക്കി, ആർക്കിടെക്റ്റിന്റെ അംഗീകാരം ലഭിച്ച ഫൌണ്ടേഷൻ രേഖ ഉപയോഗിച്ച് വേണം അടിത്തറ നിർമ്മാണം. ലേയൗട്ട് പ്ലാനിനനുസരിച്ച്, നിർമ്മാണം നടക്കുന്ന സൈറ്റിൽ മാർക്ക്‌ ചെയ്ത്, ആർക്കിട്ടെക്ട് ക്രോസ്സ് ചെക്ക് ചെയ്ത് ഉറപ്പ് വരുത്തണം. ഇത് അടിത്തറനിർമ്മാണത്തിന്റെ അടിസ്ഥാനമാണ്.
  • മണ്ണ് കുഴിച്ചെടുക്കൽ :- ആർക്കിടെക്ട് പ്ലാനിൽ നിർദ്ദേശിച്ച അത്രയും ആഴത്തിൽ, ഉറച്ച മണ്ണുള്ള നിലം കാണുന്നത് വരെ മണ്ണ് കുഴിച്ചെടുക്കണം. കൃത്യമായ മേൽനോട്ടം ആവശ്യമായ പ്രക്രിയയാണിത്.
  • വീടിന്റെ കോർണറുകൾ മുനിസിപ്പാലിറ്റി ബിൽഡിംഗ്‌ റൂൾ അനുശാസിക്കുന്ന പ്രകാരം മാർക്ക്‌ ചെയ്യാൻ ഒരു സർവെയറുടെ സഹായം തേടുന്നതാണ്, ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്.
  • ആന്റി -ടെർമൈറ്റ് ട്രീറ്റ്മെന്റ് :- കുഴിച്ചെടുത്ത നിലത്ത് നിന്നും ഭാവിയിൽ വീടിനു ഹാനികരമാകുന്ന ചിതൽ, മറ്റ് കീടാണുക്കൾ എന്നിവയെ ഒഴിവാക്കാൻ നിലം ആന്റി -ടെർമൈറ്റ് ട്രീറ്റ്മെന്റിന് വിധേയമാക്കണം.
  • വാട്ടർ കണക്ഷൻ, ഡ്രൈനേജ്, പവർ സപ്ലൈ എന്നിങ്ങനെ ഓരോ വിഭാഗവുമായി ബന്ധപ്പെട്ട പണിക്കും അതാത് ടെക്നിഷ്യൻമാരുടെ സേവനം ഉറപ്പാക്കുക.
  • അടിത്തറ നിർമ്മാണം :- ഫൌണ്ടേഷൻ നിർമ്മാണത്തിനാവശ്യമായ മണ്ണ്, മെറ്റൽ, മണൽ എന്നിവ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മാത്രം വാങ്ങുക. അവയുടെ ഗുണമേന്മ ഉറപ്പ് വരുത്തുക. വീട് പണിക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എപ്പോഴും ലഭ്യമാണെന്ന് ഉറപ്പിക്കുക.
  • കോൺക്രീറ്റ് ചെയ്യുന്നതിന് മുൻപ് അതാത് വിഭാഗങ്ങളുടെ അതോറിറ്റികളുമായി ബന്ധപെട്ട്, ഫൌണ്ടേഷനിലെ പ്ലംബിങ്, ഇലെക്ട്രിക്കൽ വർക്കുകൾ കഴിഞ്ഞെന്ന് ഉറപ്പ് വരുത്തുക.
  • കോൺക്രീറ്റ് ഒഴിച് ഒരു ദിവസത്തിനു ശേഷം ഫ്രെയിം വർക്ക്‌ നീക്കം ചെയാവുന്നതാണ്. എന്നാൽ ഫൌണ്ടേഷൻ പിന്നീടും വൃത്തിയായി സൂക്ഷിക്കണം.
  • ഇതിനു പുറമെ കെമിക്കൽ ലേയറോട് കൂടിയ വാട്ടർ പ്രൂഫ് പാളിയും, സെപ്റ്റിക് ടാങ്കും എഞ്ചിനീയരോട് ആലോചിച് മണ്ണിന്റെ സ്വഭാവം കൂടെ വിലയിരുത്തി അതാത് അതോറിറ്റിയുമായി ആലോചിച് തീരുമാനിക്കേണ്ടതാണ്.

ഇത്തരത്തിൽ ആവശ്യമായ ചിലവുകളിൽ പിശുക്ക് കാണിക്കാതെ, അടിത്തറ നിർമാണത്തിൽ ശ്രദ്ധ വെച്ചാൽ വീട് ദീർഘകാലം നിലനിൽക്കും.

About tips_7ayp4d

Check Also

പെയ്ഡ് ആവാനൊരുങ്ങി ഇൻസ്റ്റാഗ്രാം, തകർപ്പൻ ഫീച്ചേഴ്സുമായി പുതിയ അപ്‌ഡേഷൻ

ഇൻസ്റ്റാഗ്രാം ഇല്ലാതെ ഒരു ജീവിതം ഇല്ല എന്ന്  പറയുന്നത് പോലെയാണ് പലരുടെയും ഇന്നത്തെ ജീവിതം. ഒരു സ്ഥലത്തേക്ക് പോകുന്നത് പോലും …

Leave a Reply

Your email address will not be published. Required fields are marked *