Skip to content
Home » ഇത് സംഗീതിന്റെ ഷോർട്സ് കുടുംബം

ഇത് സംഗീതിന്റെ ഷോർട്സ് കുടുംബം

ലോക്ഡൗൺ കാലഘട്ടം പല മലയാളികളെയും യൂട്യൂബ് ചാനലുകളുടെ അനന്തമായ സാധ്യതകളിലേക്ക് തിരിച്ച ഒരു കാലം കൂടിയാണ്. യൂട്യൂബിലൂടെ പല മലയാളികളും കുടുംബസമേധം നമ്മുക്ക് മുന്നിലെത്തിയുട്ടുണ്ട്. അതിൽ പല കുടുംബങ്ങളെയും ജനങ്ങൾ ഏറ്റെടുത്തു.

അതിൽ തന്നെ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട കുടുംബമാണ് കണ്ണൂർ തില്ലങ്കേരിയിലെ സംഗീതിന്റെയും സായൂജിന്റെയും കുടുംബം. 55 ലക്ഷം സബ്സ്ക്രൈബെർസുമായി, കഴിഞ്ഞ ആഴ്ചയിലെ ലോകത്തേറ്റവും കൂടുതൽ കാണികളെ ലഭിച്ചതിൽ 21-ആം സ്ഥാനം സ്വന്തമാക്കിയിരിക്കയാണ് ‘സംഗീത് കുമാർ വിത്ത്‌ ഫാമിലി ‘ എന്ന യൂട്യൂബ് ചാനൽ.

യൂട്യൂബ് ഷോർട്സിനും റീൽസിനും ടിക്ടോക്കിനും മുൻപ് ഡബ്സ്മാഷുകൾ വൈറൽ ആയ കാലത്താണ് സംഗീത്തും സായൂജും വീഡിയോകൾ ചെയ്ത് തുടങ്ങിയത്. അന്നെല്ലാം വീഡിയോകൾക്ക് 1000 വ്യൂസ് കിട്ടുന്നത് തന്നെ വലിയ കാര്യമായിരുന്നു. ചേട്ടനും അനിയനും കൂടെ ചെയ്ത ചില വീഡിയോകൾ  ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇതിനെ സീരിയസ് ആയി ഇവർ എടുത്തത്.

പിന്നീട്‌ ടിക്ടോക് വന്നപ്പോൾ അതിലും അക്കൗണ്ട് തുടങ്ങി. ലോക്ക്ഡൌൺ കാലത്ത് കിട്ടിയ സമയമെല്ലാം വീഡിയോസിനു വേണ്ടി മാറ്റി വെച്ചു. മറ്റുള്ളവരെ അനുകരിക്കാതെ ദൈർഖ്യത്തിലും ഉള്ളടക്കത്തിലും പുതുമയുള്ള വീഡിയോസ് കൊണ്ട് വന്നു. പ്രേക്ഷകർ എല്ലാം അത് സ്വീകരിച്ചു.

ചേട്ടനും അനിയനും കൂടാതെ അമ്മയും, ചേട്ടന്റെ ഭാര്യയും, മകനുമെല്ലാം വീഡിയോകളിൽ നിറഞ്ഞു. ടിക്ടോക്കിൽ 7.5 ലക്ഷം ഫോളോവേഴ്‌സുമായി 1 മില്യൺ അടിക്കാനുള്ള ലക്ഷ്യവുമായി മുന്നേറുമ്പോഴാണ് ടിക്ടോക് ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്.ലോക്ഡൗണും തീർന്നു. പിന്നീട് ഇവരുടെ വീഡിയോകൾക്ക് വലിയ ഒരു ഇടവേള വന്നു.

ടിക്ടോക്കിന്റെ ക്ഷീണം തീർക്കാൻ റീൽസ് വന്നതോടെ കുടുംബം വീണ്ടും സജീവമായി. പിന്നീടാണു യൂട്യൂബിന്റെ ലോകത്തേക്ക് വരുന്നത് . അന്ന് യൂട്യൂബിൽ ഷോർട്സ് ഇല്ല. വലിയ ദൈർഖ്യമേറിയ വീഡിയോകൾ ചെയ്യാനുള്ള മടി ഷോർട്സ് വന്നതോടെ തീർന്നു. ഇപ്പോൾ പരമാവധി വീഡിയോകൾ നല്ല കൺടെൻടോടെ ചെയ്യുന്നു.

സംഗീത് ഉത്തരേന്ത്യയിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനാണ്. സായൂജ് കാസറഗോഡ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനും . ഈ തിരക്കുകൾക്കിടയിലും ഇരുവരും നാട്ടിൽ വരുമ്പോഴെല്ലാം വീഡിയോകൾ ചെയ്യാൻ സമയം കണ്ടെത്തുന്നു. കാണുന്ന ഓരോ വീഡിയോയിലും തങ്ങൾക്ക് പറ്റിയ ആശയങ്ങൾ തിരയുന്നു.

എന്നാലിപ്പോൾ ആരാധകർക്കിടയിൽ താരം സംഗീതിന്റെ മകൻ അൻവിത് ആണ്. 5 വർഷം മുൻപായിരുന്നു സംഗീതിന്റെയും രേഷ്മയുടെയും പ്രണയ വിവാഹം. വിഡിയോകൾ ചെയ്യാൻ രേഷ്മയ്ക്കും താല്പര്യമായിരുന്നു. മകൻ മുട്ടിലിഴഞ്ഞ് നടക്കുന്ന പ്രായത്തിലാണ് സായൂജിനെ ടോമും, അൻവിതിനെ ചെറിയുമാക്കി ‘ടോം ആൻഡ് ജെറി ‘ സീരീസ് തുടങ്ങുന്നത്.

പരസ്പരം പാര വെക്കുന്ന ഇരുവരെയും ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ പുറത്തെവിടെ ചെന്നാലും എല്ലാവരും തിരിച്ചറിയുന്നു, അൻവിതിനെ കൈകളിലെടുത്ത് ലാളിക്കുന്നു.

സംഗീതിന്റെ കുടുംബത്തിൽ അച്ഛനും അമ്മയും അനുജനും ഭാര്യയും മകനുമാണുള്ളത്. അച്ഛനൊഴിച്ച് മറ്റെല്ലാവരെയും വീഡിയോകളിലൂടെ ജനങ്ങൾ അറിയും. ക്യാമറയ്ക്ക് മുൻപിലേക്കില്ലെങ്കിലും എല്ലാ കാര്യത്തിലും അച്ഛൻ പൂർണ പിന്തുണയാണ്. കുടുംബത്തിന്റെ ഈ സപ്പോർട്ട് തന്നെയാണ് ഏറ്റവും വലിയ കരുത്തെന്നു സംഗീതും സായൂജും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *