എറണാകുളത്ത് മതിലുകളിൽ വരകൾ; ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ്

കേരളത്തെ ആകമാനം ഞെട്ടിച്ച ഇരട്ട നരബലി കേസ് ഉണ്ടാക്കിയ നടുക്കത്തിൽ നിന്നും എറണാകുളം ഇപ്പോഴും കരകയറിയിട്ടില്ല. അസാധാരണവും, സംശയമുളവാക്കുന്നതുമായ എന്തിനെയും ഭയപ്പാടോടെയാണ് ജില്ല നോക്കികാണുന്നത്. അതിനിടയിൽ രണ്ട് മതിലുകളിലായി കണ്ട രേഖപ്പെടുത്തലുകൾ എറണാകുളം നിവാസികളെ വീണ്ടും ഭയത്തിലാഴ്ത്തുന്നു.

എറണാകുളം ജില്ലയിലെ ഗോത്തുരുത്ത് ഗ്രാമത്തിൽ പള്ളിപ്പടി റേഷൻ കടയോട് ചേർന്നുള്ള വഴിയിലും സെന്റ് അന്റണീസ്  കപ്പേളയ്ക് സമീപമുള്ള മതിലുകളിലുമാണ് വരകൾ കണ്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

പച്ചില കൊണ്ടാണ് വരഞ്ഞിരിക്കുന്നത്.വരകൾക്ക്  പ്രദേശത്തെ മറ്റൊരു വഴിയുടെ ഭൂപടത്തിനോട് സാമ്യം തോന്നിയ നാട്ടുകാർ വാർഡ്‌ അംഗങ്ങളായ  ഗ്ലിറ്റർ ടോമി, ജോമി ജോസി, പി. ജി. വിപിൻ എന്നിവരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പിന്നീട് പോലീസിനെ അറിയിച്ചത്.

ഏതെങ്കിലും മനോരോഗികൾ മതിലിൽ കുറിച്ചിട്ടതാകാനാണ് സാധ്യതയെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും  പോലീസ് പരിശോധനയ്ക്ക് ശേഷം പരിസരവാസികളെ അറിയിച്ചു. ഇതിനിടയിൽ ഗോതുരുത്ത് നിവാസിയല്ലാത്ത ഒരാൾ മതിലിൽ വരയ്ക്കുന്നത് കണ്ടതായി ഗ്ലിറ്റർ ടോമി പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിൽ പരിസരങ്ങളിൽ പോലീസ് പെട്രോളിങ് ഉണ്ടായിരുന്നു.

Leave a Comment