‘ തായ്‌വാനിലെ ഹോട്ട് ആന്റി ‘ 66-ലും ചർച്ചാവിഷയം

ഒരു 25 വയസിനു മുകളിലെ എല്ലാവരും ആന്റിമാരാണെന്ന് സമൂഹം കൽപ്പിക്കുന്നു.  അവിടെയാണ് പ്രായം അല്ല സ്ഥാനം കല്പിക്കുന്നതെന്ന് സ്വന്തം ശരീരം കൊണ്ട് തെളിയിച്ച് ചെൻ മീഫെൻ. അതേ, തായ്‌വാൻ സ്വദേശിയായ ചെൻ മീഫെൻ 66 വയസുള്ള യുവസുന്ദരിയാണ്.

19–ാം വയസ്സിലാണ് മീഫെൻ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നത്. 47 വർഷങ്ങൾക്കു ശേഷം കക്ഷി സൗന്ദര്യറാണി തന്നെ. നടിയും ഗായികയുമായ മീഫെൻ ഇന്നും ബ്യൂട്ടി ക്വീൻ തന്നെയാണ്. 43 വർഷങ്ങൾക്ക് മുൻപ് ബ്യൂട്ടി ക്വീൻ ആയി തിരഞ്ഞെടുത്തതിലൂടെ അത് ഒന്നൂകൂടി ഉറപ്പിച്ചു മീഫെൻ.

തന്റെ ജീവിത ശൈലിയാണ് ഇന്നും ഇങ്ങനെ നിലനിർത്തുന്നതിനു പിന്നിലെന്ന് തുറന്നു പറഞ്ഞിയിരിക്കുകയാണ് ‘ഹോട്ട് ആന്റി’. എന്നും യോഗ, ശരിയായ വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. കൃത്യമായ ഉറക്കം, ഭക്ഷണം പിന്തുടരുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ജിഞ്ചർ സൂപ്പ് കുടിക്കും. ഈ ശീലങ്ങളാണ് തന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും സംരക്ഷണം.

ചിത്രങ്ങൾ കാണുമ്പോൾ 66 വയസ്സ് അതിശയോക്തിതന്നെയാണ്. പക്ഷേ വിശ്വാസിക്കാതെ നിവർത്തിയില്ല ആരാധക ലോകത്തിന്. ബ്യൂട്ടി ക്വീനായതിനു ശേഷം സിനിമാ ലോകത്തേയ്ക്ക് കടക്കുകയും സാമൂഹ്യ മാധ്യമങ്ങളിൽ സോഷ്യല്‍ മീഡിയ ഇൻഫ്ലൂവൻസറായും ലോകം അറിയപ്പെട്ടിരിക്കുകയാണ്. 66-ലും സൗന്ദര്യ റാണിയാണ് തായ്‌വാനിലെ ഹോട്ട് ആന്റി.

Leave a Comment