വിക്രം സാരഭായ് സ്പേസ് സെന്റർ 2022 റിക്രൂട്മെന്റ്

2022ലെ VSSC (വിക്രം സാരഭായ് സ്പേസ് സെന്റർ) ലേക്കുള്ള റിക്രൂട്മെന്റ് നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തു വിട്ടിരിക്കുന്നു. 14 ഡിപ്പാർട്മെന്റുകളിലായി 273 ഗ്രാജുവേറ്റ് അപ്രന്റൈസ് ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള, യോഗ്യതകൾ തികഞ്ഞവർക്ക് ഒക്ടോബർ 15,2022 നാണ് ഇന്റർവ്യൂ.

യോഗ്യതകളോട് കൂടിയ ഫസ്റ്റ് ക്ലാസ്സ് സ്റ്റുഡൻസിനായിരിക്കും മുൻഗണന. ഒരു വർഷമാണ് പരിശീലന കാലയളവ്.

ചുവടെ കൊടുത്തിരിക്കുന്ന പ്രകാരമാണ് ഒഴിവുകൾ :-

 • എയ്റോനോട്ടിക്കൽ /എയ്റോസ്പേസ് എഞ്ചിനീയർ -15 ഒഴിവ
 • കെമിക്കൽ എഞ്ചിനീയർ -10 ഒഴിവ്
 • സിവിൽ എഞ്ചിനീയർ -12 ഒഴിവ്
 • കമ്പ്യൂട്ടർ എൻജി.- 20 ഒഴിവ്
 • കമ്പ്യൂട്ടർ സയൻസ്/എൻജി.-20 ഒഴിവ്
 • ഇലക്ട്രിക്കൽ എൻജി.-12 ഒഴിവ്
 • ഇലക്ട്രോണിക്സ് എൻജി.-43 ഒഴിവ്
 • മെക്കാനിക്കൽ എൻജി.-45 ഒഴിവ്
 • മെറ്റലർജി -6 ഒഴിവ്
 • പ്രൊഡക്ഷൻ എൻജി.-2 ഒഴിവ്
 • ഫയർ ആൻഡ് സേഫ്റ്റി എൻജി.-2 ഒഴിവ്
 • ഹോട്ടൽ മാനേജ്മെന്റ് /കാറ്ററിംഗ് ടെക്നോളജി -4 ഒഴിവ്
 • ബി. കോം (ഫിനാൻസ് & ടാക്സാക്ഷൻ )-25 ഒഴിവ്
 • ബി. കോം (കമ്പ്യൂട്ടർ സയൻസ് )-75 ഒഴിവ്

യോഗ്യത മാനദണ്ഡം

 • എഞ്ചിനീയർ വിഭാഗത്തിലുള്ള തസ്തികകളിലേക്ക് 65% മാർക്ക്‌.
 • ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ 60% മാർക്ക്‌
 • ബി. കോം -60% ത്തോടെ കോമേഴ്‌സ് ബിരുദം
 • അവസാന വർഷ പരീക്ഷ എഴുതുന്നവരും, ഫലം കാത്തിരിക്കുന്നവരും, എംഎ /എംടെക് യോഗ്യതയുള്ളവരും, 2020 ഏപ്രിലിന് മുൻപ് ബിരുദം നേടിയവരും അപേക്ഷിക്കേണ്ടതില്ല.
 • പ്രായപരിധി -35 വയസ്സ്
 • SC/ST/OBC/PH/PWD വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള പ്രായപരിധിയിലെ ഇളവുകൾ ബാധകമാണ്.
 • ശമ്പളം – 9000/മാസം

പ്രധാന തീയതികൾ

 • അപേക്ഷ ക്ഷണിച്ചു തുടങ്ങുന്നത് – 7.10.2022
 • ഇന്റർവ്യൂ -15.10.2022
 • സമയം -9.30am- 5.00pm
 • സ്ഥലം -ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ്, കളമശ്ശേരി, എറണാകുളം.

താല്പര്യമുള്ള ബിരുദധാരികൾക്ക് www.vssc.gov.in / www.mhrdnats.gov.in / www.sdcentre.org എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

Leave a Comment