ടൂറിസ്റ്റുകളെ തിരിച്ചു പിടിക്കാൻ ഹോങ് കോങ് : സൗജന്യമായി നൽകുന്നത് 5 ലക്ഷം വിമാന ടിക്കറ്റുകൾ

കോവിഡ് മഹാമാരിക്ക് മുൻപ് വർഷം പ്രതി 56 മില്യൺ സന്ദർശകർക്ക് ആദിത്യം നൽകിയിരുന്ന രാജ്യമാണ് ഹോങ് കോങ്. ആ പ്രതാപകാലം തിരിച്ചു പിടിക്കാൻ പുതിയ പദ്ധതികളുമായി വന്നിരിക്കയാണ് ഹോങ് കോങ് ടൂറിസം ഡിപ്പാർട്മെന്റ്.

ചൈനയുടെ ‘ സീറോ കോവിഡ് ‘ പ്രോട്ടോകോൾ പിന്തുടർന്നിരുന്നത് കൊണ്ട് വളരെയധികം ശക്തവും ബുദ്ധിമുട്ടേറിയതുമായ കോവിഡ് നിയമങ്ങളായിരുന്നു ഹോങ്കോങ്ൽ ഉണ്ടായിരുന്നത് . ഇത് പിന്നീട്‌ രാജ്യത്തേക്ക് വരുന്ന സന്ദർശകരുടെ എണ്ണത്തെ സാരമായി ബാധിച്ചു.

കോവിഡ് കാലഘട്ടത്തിൽ നഷ്ടപെട്ട സന്ദർശക തിരക്ക് വീണ്ടെടുക്കാൻ 5 ലക്ഷം വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കയാണ്  ഹോങ് കോങ് എയർപോർട്ട് അതോറിറ്റി (AAHK ).

ദൈർഖ്യമേറിയ  നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിയമം ദിവസങ്ങൾക്ക് മുൻപാണ് ഹോങ് കോങ് നിർത്തി വെച്ചത്. രണ്ട് വർഷം മുൻപ് തന്നെ ടൂറിസത്തിന്റെ വളർച്ചക്ക് വേണ്ടി ആസൂത്രണമാരംഭിച്ച പദ്ധതിയാണ് സൗജന്യ വിമാന യാത്രയുടേത്.

ഹോങ് കോങ് വ്യോമയാന വ്യവസായത്തെ പിന്തുണക്കുന്ന ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി 2020 ഇൽ എയർപോർട്ട് അതോറിറ്റി വാങ്ങിയ, 254.8 ദശലക്ഷം  ഡോളർ (2110 കോടി രൂപ ) വില വരുന്ന 5,00,000 ടിക്കറ്റുകളാണ് ലോകമെമ്പാടുമുള്ള സന്ദർഷകർക്കും, ഹോങ് കോങ് നിവാസികൾക്കും സൗജന്യമായി നൽകുന്നത്.

ഇതിന്റെ മറ്റു വിവരങ്ങൾ എയർലൈൻസുമായി ബന്ധപ്പെട്ട  സജ്ജീകരണങ്ങൾ ചെയ്തതിനു ശേഷം അറിയിക്കുന്നതാണെന്നും എയർപോർട്ട് അതോറിറ്റി പറഞ്ഞു.

കോവിഡ് -19 ഉമായി ബന്ധപ്പെട്ട കർശന നിയമങ്ങൾ കാരണം, ലോകത്തിലെ മാറ്റിടങ്ങളുമായുള്ള ബന്ധം പൂർണമായും വിശ്ച്ചേദിച്ച നിലയിലായിരുന്നു ഹോങ് കോങ്. രാജ്യത്തേക്ക് വരുന്ന ഹോങ് കോങ് നിവാസികൾ പോലും 21 ദിവസം ഒരു ഹോട്ടൽ മുറിയിൽ സ്വന്തം ചിലവിൽ ക്വാറന്റൈനിൽ കഴിയണമായിരുന്നു. ഈ നിയന്ത്രങ്ങൾ എല്ലാമിപ്പോൾ എടുത്ത് മാറ്റിയിരിക്കുന്നു.

എന്നിരുന്നാലും, ഇപ്പോഴും ഹോങ് കോങ്ലേക്ക് വരുന്ന സഞ്ചാരികൾ കുറച്ചധികം നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്. യാത്രക്ക് മുമ്പുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആർ ടെസ്റ്റ്‌ റിസൾട്ട്‌, റാപ്പിട് ആന്റിജൻ ടെസ്റ്റ്‌ റിസൾട്ട്‌ എന്നിവ രാജ്യത്തേക്ക് വരുന്ന ഓരോ സഞ്ചാരിയും ഹാജരാക്കണം.

പ്രവേശനം അനുവദിക്കപ്പെടുന്ന പക്ഷം സഞ്ചാരികൾ സ്വന്തം മേൽനോട്ടത്തിൽ 3 ദിവസത്തെ ക്വാറന്റൈനിൽ ആയിരിക്കണം. ഈ കാലയളവിൽ, റെസ്റ്റോറന്റ്, ബാർ എന്നിവിടങ്ങൾ സന്ദർശിക്കരുത്. ഹോങ് കോങ്ൽ എത്തിയതിനു ശേഷമുള്ള 2,4,6 ദിവസങ്ങളിൽ പിസിആർ ടെസ്റ്റും, 7 ദിവസം തുടർച്ചയായി ആന്റിജൻ ടെസ്റ്റും ചെയ്തിരിക്കണം.

Leave a Comment