Skip to content
Home » ‘ MDMA’ യ്ക്ക് അടിമയോ കൗമാരം? തിരിച്ചറിയണം കില്ലർ ഡ്രഗിനെ

‘ MDMA’ യ്ക്ക് അടിമയോ കൗമാരം? തിരിച്ചറിയണം കില്ലർ ഡ്രഗിനെ

കൗമാരങ്ങൾ ലഹരിയ്ക്കും അക്രമത്തിനും അടിമപ്പെടുമ്പോൾ നഷ്ടപെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഇതിൽ നിന്നൊരു മോചനം ലഭിക്കാതെ അലയുന്നവരെയും ലഹരി നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.

വെറൈറ്റികളുടെ ഒരു ലോകം തന്നെയാണ് ലഹരി നമ്മുടെ മക്കൾക്കു മുൻപിൽ തുറന്നു വെക്കുന്നത്. ചെറുപ്പത്തിന്റെ നല്ല കാലം ഇങ്ങനെ നഷ്ടപ്പെടുമ്പോൾ  അവരെ തിരിച്ചു പിടിപ്പിക്കേണ്ടത് നമ്മുടെ കൂടെ കടമയാണ്. മർദിച്ചും ഒറ്റപ്പെടുത്തിയും ഇവരെ തിരിച്ചു പിടിക്കാൻ ശ്രമിക്കരുത്. ചേർത്ത് നിർത്തി വേണം, ഹൃദയം കൊണ്ടു തന്നെ സ്നേഹിക്കണം, അവരെ നമ്മുക്ക് മാറ്റാൻ പറ്റും.

മക്കളിൽ പ്രകടമാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ തന്നെയാണ്  ആദ്യം തിരിച്ചറിയുക. ആ ഘട്ടത്തിൽ തന്നെ  അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതും വളരെ അത്യാവശ്യമാണ്. തുടക്കത്തിൽ അത് ഗൗനിക്കാതെ വിട്ടു കളയുമ്പോൾ  വരാൻ പോകുന്ന ഭവിഷത്തുകൾ വളരെ വലുതാണ്.

വാർത്തകളിൽ പലവിധ പേരുകളിൽ അറിയപ്പെടുന്ന ഒരു ലോകമാണ് ലഹരി. കൗമാരം ലഹരിയിൽ നിറയുമ്പോൾ അത് തിരിച്ചറിയാതെ മാതാപിതാക്കളും. ഇവനെ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടാണ് വളർച്ചയ്ക്ക് പിന്നിൽ.

ഇന്ന് ലഹരിയുടെ ലോകം വാഴുന്നത് MDMA യിലൂടെയാണ്.ഇതിന്റെ രൂപമോ മണമോ ഒന്നും തന്നെ ഇതൊരു ലഹരിപദാർത്ഥമാണെന്ന ആലോചന വരുത്തുന്നില്ല എന്നതാണ്. നമ്മൾ ഇത് ഉപയോഗിച്ചിട്ടുണ്ട് എന്ന്  പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്തതാണ്  എംഡിഎംഎയുടെ വ്യാപകമായ ഉപയോഗത്തിനു കാരണം.  മാത്രവുമല്ല ഇത് ഉപയോഗിക്കുന്നതിലൂടെ കിട്ടുന്ന ആവേശവും കാരണമാണ്.

എന്താണ് MDMA? കൃത്രിമമായി നിർമ്മിക്കുന്ന ഒരു സിന്തറ്റിക്  ഡ്രഗ്സാണിത്. പലവിധ രൂപത്തിൽ ഇത് കാണാം.  പൗഡർ രൂപത്തിലും പേസ്റ്റ് രൂപത്തിലും ക്രിസ്റ്റൽ രൂപത്തിലും ഇത് ലഭ്യമാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ കണ്ടുപിടിച്ചിട്ടുള്ളത് ക്രിസ്റ്റൽ രൂപത്തിലാണ്. കൽക്കണ്ടം പോലെയോ പഞ്ചസാരതരി പോലെയോ തോന്നിപ്പിക്കുന്ന ഇത് നാലോ അഞ്ചോ  കട്ടകളായാണ്  കിട്ടുക.

‘ Methamphetamine Dioxide ‘ഉൾപ്പെടുന്ന ഒന്നാണിത്. മണമോ രുചിയോ ഒന്നും ഇതിനില്ല. ഇത് ഉപയോഗിച്ചിട്ടുണ്ടെന്ന്  ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ മാത്രമാണ് കണ്ടെത്താൻ സാധിക്കുക.

ആന്തരിക ശരീരത്തെ എല്ലാത്തരത്തിലും നശിപ്പിക്കാൻ ഈ ഒരാൾ മാത്രം മതി. ചെറിയൊരു പോളിത്തീൻ കവറിലാണ് ഇത് കിട്ടുക. ക്വാളിറ്റിക്കനുസരിച്ച് വിലയിലും മാറ്റം ഉണ്ട്. ഒന്നാം ക്വാളിറ്റിക്ക്  3500 രൂപയും രണ്ടാം ക്വാളിറ്റിക്ക്  2500 രൂപയുമാണ് വില. അമിതമായ ആവേശവും വാചാലതയും, ശ്രദ്ധിക്കേണ്ട തരത്തിൽ  മക്കൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഇദ്ദേഹത്തിന്റെ സാധ്യതയുണ്ട്.

ഇതൊരുവട്ടം ഉപയോഗിക്കുന്നതിലൂടെ തന്നെ ഇതിന് അടിമപ്പെട്ടു പോകുന്ന ഭയാനക അവസ്ഥയും നമ്മൾ തിരിച്ചറിയണം. അടുത്തദിവസം അതേസമയത്ത് ഇത് കിട്ടാതെ വരുമ്പോൾ വലിയൊരു മാനസിക സംഘർഷത്തിലേക്ക് അവരെ നയിക്കുന്നു. ഉപയോഗിച്ച അളവിൽ തന്നെ ഇത് ലഭിച്ചാൽ മാത്രമേ  നഷ്ടപ്പെട്ടുപോയ ഉന്മേഷവും ഉണർവും ഇത്തരക്കാർക്ക് തിരിച്ചു കിട്ടുകയുള്ളൂ.

ലഹരി ലോകത്തെ ഏറ്റവും വലിയ കൊലയാളി Drug ആണിത്.’ Killer Drug ‘ എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് ഒറ്റ തവണ ഉപയോഗിക്കുന്നതിലൂടെ തന്നെ ഇതിന്റെ കെണിയിൽ നമ്മൾ പെട്ടുപോകുമെന്ന് തെളിഞ്ഞിട്ടുണ്ട്. മാരക പ്രകരശേഷിയാണ് ഇതിന്നുള്ളത്.

മിത്, വൺ, ഡോഗ്, ലൈൻ, പോർട്ടർ, ലവ് എന്നൊക്കെ അപരനാമത്തിൽ ഇത് അറിയപ്പെടുന്നു.ഇത് ബാംഗ്ലൂരിൽ നിന്നാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വളരെ വ്യാപകമായി വിറ്റഴിയുന്നുണ്ട്.

ആറുമുതൽ എട്ട് മണിക്കൂർ വരെയാണ് ഇതിന്റെ പ്രവർത്തനം. 160 മില്ലീഗ്രാമിൽ കൂടുതൽ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിച്ചേക്കാം എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹൃദയത്തെയും തലച്ചോറിനെയുമാണ്.

ഇത് ഉപയോഗം അധികമായാൽ അസ്വസ്ഥത, അമിതമായി വിയർക്കുക, ശരീരത്തിന് തളർച്ച അനുഭവപ്പെടുക, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും അമിതമായി വർധിക്കുക, ശരീര താപം വർധിക്കുക, ശരീരം കോച്ചിപ്പിടിക്കുക തുടങ്ങിയ അവസ്ഥകൾ ഉണ്ടാക്കുന്നു.

മാനസികമായ ഇത് വേണ്ടെന്നു വയ്ക്കാൻ തയ്യാറാകുമ്പോഴും അതിന് പറ്റാത്ത അവസ്ഥയും ശരീരം മുന്നോട്ടുവയ്ക്കുന്നു. ശരീരത്തിന് അത് കൂടിയേ തീരൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. എന്നാൽ ഇതിൽ നിന്ന് ഒരു മോചനം ഇനി സാധിക്കുകയില്ല എന്ന് കരുതി  അവരെ വിട്ടു കളയരുത്.  ശരിയായ കരുതലും സ്നേഹവും ചികിത്സയും കൊണ്ട് ഇവരെ ജീവിതത്തിലേക്ക് തിരിച്ചു പിടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *