Skip to content
Home » നാലാം മാസത്തിൽ ഇരട്ടകുട്ടികൾ : വാടക ഗർഭധാരണം അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

നാലാം മാസത്തിൽ ഇരട്ടകുട്ടികൾ : വാടക ഗർഭധാരണം അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

വിവാഹം കഴിഞ്ഞ് 4 മാസം തികയുന്നതോടെ ഇരട്ടകുട്ടികളുടെ അപ്പയും അമ്മയും ആയെന്ന അറിയിപ്പ്. കോളിളക്കം സൃഷ്ടിച്ച് നയൻ‌താര- വിഘ്‌നേശ് ദമ്പതികൾ. സാമൂഹ്യ മാധ്യമങ്ങളിൽ വിഘ്‌നേശ് തന്നെയാണ് ചിത്രങ്ങൾ സഹിതമുള്ള  വാർത്ത അറിയിച്ചത്. ഇതിനെ തുടർന്ന് തമിഴ്നാട് ആരോഗ്യവകുപ്പ്  അന്വേഷണത്തിന് ഇറങ്ങുകയാണ്.

വാടക ഗർഭധാരണത്തിനുള്ള എല്ലാ നിയമങ്ങളും അനുസരിച്ചാണോ ഇതെന്ന് കണ്ടെത്താനുള്ള അന്വേക്ഷണമാണിത്. അതായത്, രാജ്യത്ത് വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്ന് നിയമമുണ്ട്. മറ്റൊന്നാണ് 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ.ഇത്തരം നിയമങ്ങൾ നിലനിൽക്കുമ്പോളാണ് വാർത്ത വൈറലാവുന്നത്.

2015 ലാണ് ഇരുവരും പ്രണയത്തിലാകുന്നത്.കഴിഞ്ഞ ജൂണിലാണ് തെന്നിന്ത്യൻ   സൂപ്പർതാരം  നയൻ‌താരയും വിഘ്‌നേശും വിവാഹിതരാവുന്നത്. തുടർന്ന് ഇന്നലെയാണ് ഇരട്ടക്കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്. രണ്ടും ആൺകുട്ടികളാണ്.

ഇതിനെ സംബന്ധിച്ച് നയൻതാരയോടു തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം  സംഭവിച്ചോയെന്നും അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ. വാർത്ത വിവാദമായതിനെ തുടർന്ന് ചെന്നൈയിൽ വെച്ച്  നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇത് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *