‘ വിചിത്ര’ ത്തിൽ വിചിത്രമായി ഷൈൻ ടോം ചാക്കോ

എന്തുകൊണ്ടാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറുന്നത്? വളരെ വിചിത്രമായിരിക്കുന്നല്ലോ,  ഇനി മദ്യപിച്ചിട്ടാകുമോ? ഇത്തരത്തിൽ നിരവധി ചോദ്യങ്ങളിലൂടെയാണ് ഷൈൻ ടോം ചാക്കോയുടെ നിലവിലെ അവസ്ഥ. ഈയൊരു അവസ്ഥയെ  വിചിത്രമായി മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഷൈൻ.

ഏറ്റവും പുതിയ ചിത്രമായ ‘ വിചിത്ര’ത്തിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. അച്ചു വിജയൻ സംവിധാനം ചെയ്യുന്ന സിനിമ പേരിലൂടെ തന്നെ കൗതുകമുണർത്തുകയാണ്. ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, ലാൽ, കേതകി നാരായൺ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു ഹൊറർ ത്രില്ലർ ടൈപ്പ് ആണ് സിനിമ.

ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. നിഖിൽ രവീന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്.

ഒക്ടോബർ 15-ന് പ്രദർശനം ആരംഭിക്കുന്ന സിനിമയിൽ  പ്രമുഖ മ്യൂസിക്ക് ബാൻഡ് ആയ സ്ട്രീറ്റ് അക്കാദമിക്സും പ്രധാന ഭാഗമാകുന്നു.

‘പടവെട്ട് ‘,’ കുമാരി ‘ എന്നീ ചിത്രങ്ങളാണ് ഷൈനിന്റെ ഏറ്റവും പുതിയവ. അതിൽ നിന്നും വേറിട്ടൊരു ദൃശ്യാനുഭവമാണ് ‘വിചിത്രം’. ഒരു ദിവസം കൊണ്ട് തന്നെ യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ എത്തിയിരിക്കുകയാണ് വിചിത്രത്തിന്റെ ട്രൈലെർ.

സിനോജ് വർഗീസ്, അഭിരാം രാധാകൃഷ്ണൻ, ജെയിംസ് ഏലിയ, തുഷാര പിള്ള, ബിബിൻ പെരുമ്പിള്ളി എന്നിവരും വിചിത്രത്തിൽ അണിനിരക്കുന്നു.

Leave a Comment