Skip to content
Home » കേരളത്തെ നടുക്കി വടക്കഞ്ചേരിയിലെ അപകടം

കേരളത്തെ നടുക്കി വടക്കഞ്ചേരിയിലെ അപകടം

പാലക്കാട്, വടക്കഞ്ചേരിയിൽ, അഞ്ചുമൂർത്തിമംഗലം, കൊല്ലത്തറയ്ക്ക് സമീപം, തൃശ്ശൂർ -പാലക്കാട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര -കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസിനു പിറകുവശത്തേക്ക് ഇടിച്ചുകയറി 5 വിദ്യാർത്ഥികളടക്കം 9 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച്ച രാത്രി 11.30 നായിരുന്നു അപകടം. വെട്ടിക്കൽ ബസിലിയോസ്‌ വിദ്യാനികേതൻ സ്കൂളിൽ നിന്നും വ്യാഴാഴ്ച്ച രാത്രി 7 മണിയോടെ കൂടി 10,11,12 ക്ലാസ്സ്‌ വിദ്യാർത്ഥികളുമായി ഊട്ടിക്ക് പോവുകയായിരുന്ന ബസ്സാണ് അപകടം ഉണ്ടാക്കിവെച്ചത്.

ലുമിനസ് എന്ന ടൂറിസ്റ്റ് ബസ്, അഞ്ചുമൂർത്തീമംഗലത്ത് വച്ച് മറ്റൊരു വണ്ടിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ കെഎസ്ആർടിസിയുടെ പിറകുവശത്തിടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസിൽ 40 വിദ്യാർത്ഥികളും 5 അധ്യാപകരുമാണ് ഉണ്ടായിരുന്നത്.

ഇടിടയുടെ ആഘാതത്തിൽ 300 മീറ്ററോളം ദൂരേക്ക് നീങ്ങിയ ബസ്, രണ്ട് തവണ മലക്കം മറിഞ്ഞു റോഡിനുവശത്തെ ചതുപ്പിലേക്ക്  മറിഞ്ഞു. ഇടിയുടെ ശക്തിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ബസിനെ നിയന്ത്രണവിധേയമാക്കിയതെന്ന് കെഎസ്ആർടിസി ഡ്രൈവർ സുമേഷ് പറഞ്ഞു.

രാത്രിയായത് കൊണ്ട്  തന്നെ രക്ഷാപ്രവർത്തനം അത്യന്ധം വെല്ലുവിളി നിറഞ്ഞതായിരുന്നു. ക്രെയിനുപയോഗിച്ചാണ് മറിഞ്ഞ ബസ് ഉയർത്തിയത്. കുട്ടികളിൽ പലരും ബിസിനടിയിലായിരുന്നു. ബസ് നിറയെ ചോരയായിരുന്നെന്നും, ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും രക്ഷപെട്ട വിദ്യാർത്ഥികൾ പറഞ്ഞു. ടൂറിസ്റ്റ് ബസിന്റെ മുൻവശവും, കെഎസ്ആർടിസിയുടെ പിറകുവശവും പൂർണമായും തകർന്നു.

അപകടം ഉണ്ടാക്കിവെച്ച ബസ് അമിതവേഗതയിലായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. 97.2 കി. മി. സ്പീഡിലായിരുന്നു ബസ് എന്നു ഗതാഗതമന്ത്രി പറഞ്ഞു. ബസ് ഇതിനു മുൻപ് പലതവണ കരിമ്പട്ടികയിൽ ഇടം പിടിച്ച ബസ് ആണ്. കോട്ടയം സ്വദേശിയുടേതാണ് ബസ്. യാത്രവിവരം ആർടിഓ യെ അറിയിക്കാതിരുന്ന സ്കൂളിന്റെ ഭാഗത്തും ഗുരുതരാ വീഴ്ച ഉണ്ടായിട്ടുണ്ട്.

ഇതേസമയം സംഭവസ്ഥലത്ത് നിന്നും പരിക്കുകളോടെ ഹോസ്പിറ്റലിൽ എത്തിച്ച ബസ് ഡ്രൈവർ ജോമോൻ, ഒളിവിലാണ്. ബസുടമകൾ വന്നു കൊണ്ടുപോവുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡ്രൈവർ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് ക്ഷീണിതനായി വന്നതിന് പുറമെയാണ് ഊട്ടി യാത്രക്ക് വന്നത് എന്നും, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നുമുള്ള ആരോപണം ശക്തമാണ്.

മരിച്ചവരിൽ 5 വിദ്യാർത്ഥികളും 1 അധ്യാപകനും,3 കെഎസ്ആർടിസി യാത്രക്കാരുമാണുള്ളത്. ദിയ രാജേഷ്, എൽന ജോസ്, ഇമ്മാനുവൽ, അഞ്ജന അജിത്, ക്രിസ് വിന്റർ (വിദ്യാർത്ഥികൾ ), വിഷ്ണു വി. കെ (കായികാധ്യാപകൻ ), രോഹിത് രാജ് (ബാസ്കറ്റ് ബോൾ പ്ലയർ ) എന്നിവരാണ് മരിച്ചത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.

മരിച്ചവരുടെ ബന്ധുക്കൾക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തിനെ ‘സിസ്റ്റം ഫെയ്ലർ എന്ന് വിശേഷിപ്പിച്ച ഹൈ കോടതി, ഗൗരവമായി പരിഗണിക്കുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *