ഇനി ജിമ്മിലേക്ക് പോകണ്ട, ഒരുക്കാം ഹോം ജിം ആമസോണിലൂടെ

ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും സ്വപ്നമാണ്. ബോഡി ഫിറ്റായി ഇരിക്കാൻ  പലവിധ അടവുകൾ പയറ്റുന്ന ഒരുപാട് ആൾക്കാരെ നമ്മൾ കണ്ടിട്ടുണ്ട്. ഇവരിൽ പലരും ജിമ്മിൽ പോകാനുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.  അത്തരക്കാർക്ക് വമ്പിച്ച ഓഫറുകളുമായാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ നടക്കുന്നത്.

ഫിറ്റ്നസ് എന്ന് പറയുന്നത്  എല്ലാവരുടെയും അടിസ്ഥാന ഘടകമായി മാറിയിരിക്കുകയാണ് എന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. പക്ഷേ, ശരിയായ വ്യായാമം ചെയ്യുന്നതിനുള്ള അറിവില്ലായ്മയും ഇവിടെ ചർച്ച ചെയ്യേണ്ടതുണ്ട്. പലവിധ അസുഖങ്ങളിൽ നിന്നുമുള്ള പ്രതിവിധി കൂടിയാണ് ഫിറ്റ്നസ്. വീട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവരാണ് അധികവും.

വീട്ടിൽ ഒരു  ജിം ഉണ്ടായിരുന്നെങ്കിൽ  എന്ന് ആശിക്കുന്നവരാണ് നമ്മളിൽ പലരും. അതിനുള്ള മികച്ച ഓഫറുകളുമായി ആമസോൺ.https://www.amazon.in/deal/7367be5f?showVariations=true&moreDeal

ഒരു മിനി ജിം ആണ്  വീട്ടിൽ എടുക്കേണ്ടതെങ്കിൽ കുറച്ച് വെയ്റ്റ്‌സും ഡംബല്‍സും ആണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്. അതിൽ ഈ മൂന്നെണ്ണം ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

ഓറിയോണ്‍ ഡംബെല്‍സ് (Aurion Dumbbells)
എയ്റോബിക്, ഫിറ്റ്നസ്  എന്നീ പരിശീലനത്തിന് ഉപയോഗിക്കുന്ന ഡംബൽസ് ആണിത്. എര്‍ഗണോമിക് ഗ്രിപ്പ് ഹാന്‍ഡിലുകളാണ് ഇതിൽ. അതുകൊണ്ടു സുഖപ്രദമായ ഗ്രിപ്പ് ലഭ്യമാണ്. വളരെ എളുപ്പത്തിൽ ഇത് ഉപയോഗിക്കാൻ ആവുന്നു. 4 കിലോ ഭാരത്തിൽ പലവിധ നിറങ്ങളിൽ ഇത് വാങ്ങാവുന്നതാണ്. 70 % വരെ ഓഫറാണ് ആമസോണിൽ.

ആമസോണ്‍ ബേസിക്‌സ് നിയോപ്രീന്‍ ഡംബെല്‍സ് (AmazonBasics Neoprene Dumbbells)
3 വലുപ്പത്തിലുള്ള ഡംബൽസിന്റെ സെറ്റാണിത്. 2-പൗണ്ട് (0.9 കി.ഗ്രാം), 3-പൗണ്ട് (1.36 കി.ഗ്രാം), 5-പൗണ്ട് (2.26 കി.ഗ്രാം) എന്നിങ്ങനെയാണ് ഭാരകണക്ക്. ഒരു സ്റ്റാന്റോടു കൂടിയാണ് ഇത്. നിയോപ്രീന്‍ കോട്ടിംഗോടു കൂടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കാൻ വളരെ എളുപ്പമാണ് ഇത്.

സ്ട്രോസ് പിവിസി, വിനൈല്‍ ഡംബെല്‍സ് വെയ്റ്റ്‌സ് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും (Strauss PVC & Vinyl Dumbbells Weights for Men & Women)
സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന  ഒന്നാണ് ഇത്. കടും നീല നിറത്തിൽ 4 കിലോഗ്രാം ഭാരത്തിലാണ് ഇവ. മറ്റൊരു ഗുണം എന്തെന്നാൽ വ്യായാമം ചെയ്യുമ്പോൾ മാത്രമല്ല വെറുതെ നടക്കുമ്പോൾ വരെ ഇത് കയ്യിൽ പിടിക്കാവുന്നതാണ്. അതിലൂടെ കലോറി കുറയ്ക്കാൻ എളുപ്പത്തിൽ സാധിക്കുന്നു.

20% മുതൽ 75% വരെ ഓഫറുകൾ ആമസോണിൽ ലഭ്യമാണ്. നിരവധി ഓഫറുകളാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നമുക്ക് ലഭിക്കുന്നത്. അതിനൊപ്പം ശരിയായ വ്യായാമവും  ഫിറ്റായ ഒരു ശരീരവും നേടിയെടുക്കാം.

Leave a Comment