കാസ ഡെൽ സോൾ സ്വന്തമാക്കി അജ്ഞാതകോടീശ്വരൻ

മുകേഷ് അമ്പാനിയുടെ റിലയൻസ് ഇൻഡസ്ട്രിസ് ലിമിറ്റെഡ്, ദുബൈയിലെ ഏറ്റവും വിലകൂടിയ സൗധം സ്വന്തമാക്കിയതിന് പിന്നാലെ, അദ്ദേഹത്തെ കടത്തി വെട്ടി കൊണ്ട് കാസ ഡെൽ സോൾ എന്ന ആഡംബര കെട്ടിടം സ്വന്തമാക്കിയിരിക്കയാണ് ഒരു അജ്ഞാതൻ! ഇതോടെ ദുബായിലെ ഏറ്റവും വിലപ്പിടിപ്പുള്ള വീടിനാണ് ഡവ അജ്ഞാതൻ ഉടമയായിരിക്കുന്നത്.

കാസ ഡെൽ സോൾ എന്ന  ആഡംബര വില്ല, 30.25 മില്യൺ ദിർഹത്തിന് (670 കോടി രൂപ ) കച്ചവടമായതായാണ് ഡെവലപ്പർമാരായ അൽപാഗോ പ്രോപ്പർട്ടിസ് അവകാശപ്പെടുന്നത്. ഗൾഫ് എമിരേറ്റ്സിൽ ഇതുവരെ നടന്ന റിയൽ എസ്റ്റേറ്റ് ഡീലുകളിൽ വെച്ചേറ്റവും വിലയേറിയ വിൽപ്പനയാണിത്.

എന്നാൽ സ്വകാര്യതയെ മാനിച്ച് ഉടമയുടെ പേരുവിവരങ്ങൾ പുറത്തുവിടാനിവർ തെയ്യാറായ്യിട്ടില്ല. ലോണോ, തവണവ്യവസ്ഥയോ ഇല്ലാതെയാണ് കാസ ഡെൽ സോൾ വില്പനയായതെന്ന് ടെലിവിഷൻ ചാനലായ ബ്ലൂബെർഗ് അഭിപ്രായപ്പെട്ടു.

ദുബൈയിലെ പാം ജുമൈറ എന്ന കൃത്രിമ ദ്വീപിലാണ് ഈ ആഡംബര സൗദം സ്ഥിതി ചെയ്യുന്നത്. പാം ജുമൈറയിൽ, ഇക്കൊല്ലം ആദ്യത്തിൽ  80 മില്യൺ വില വരുന്ന ബീച് സൈഡ് വില്ല, ഇന്ത്യൻ കോടീശ്വരനായ മുകേഷ് അംബാനി, ഇളയ മകൻ ആനന്ദ് അമ്പാനിക്ക് വേണ്ടി സ്വന്തമാക്കിയിരുന്നു. മരത്തിന്റെ ആകൃതിയിലുള്ള കൃത്രിമ ദ്വീപായ പാം ജുമൈറയിൽ, ഫ്രോണ്ട് -ജി, ബില്ലിയണേഴ്സ് റോവിലാണ് ഈ ആഡംബര വീടുകൾ നിൽക്കുന്നത്.

കോവിഡ് കാലത്തെ തുടർന്ന്, ദുബൈയിൽ കെട്ടിടങ്ങളുടെ വില കുത്തനെ ഉയർന്നിരുന്നു. അതിന് പുറമെ ‘ഗോൾഡൻ വിസ’ പോലുള്ള പദ്ധതികൾ  കൂടുതൽ ടൂറിസ്റ്റുകളെ ദുബൈയിലേക്ക് ആകർഷിക്കുന്നുമുണ്ട്.

8 കിടപ്പ് മുറികളും, 18 ബാത്റൂമുകളുമുള്ള കാസ ഡെൽ സോളിന്റെ നിർമ്മാണം ഇപ്പോൾ പകുതി വഴിയിലാണ്. 2023 തുടക്കത്തിൽ തന്നെ പൂർത്തിയാകും. ഇതിന് പുറമെ ജിം, സ്വിമ്മിംഗ് പൂൾ, സിനിമ തിയേറ്റർ, ഭൂഗർഭ പാർക്കിങ് ഏരിയ, എന്നിവയും  വീടിന്റെ പ്രത്യേകതയാണ്.

Leave a Comment