Skip to content
Home » ട്വിറ്റർ വില്പന : പാതിവഴിയിൽ ഉപേക്ഷിച്ച തെറ്റ്തിരുത്തി മസ്ക്

ട്വിറ്റർ വില്പന : പാതിവഴിയിൽ ഉപേക്ഷിച്ച തെറ്റ്തിരുത്തി മസ്ക്

സാൻഫ്രാൻസിസ്കോ :  കഴിഞ്ഞ ജൂലൈയിലാണ് ട്വിറ്റർ കമ്പനിയുമായി വെച്ചിരുന്ന കരാറിൽ നിന്ന് ഇലോൺ മസ്ക് പിന്മാറുന്നത്. ഇതിനെ തുടർന്ന് ട്വിറ്റർ കമ്പനി കോടതിയെ സമീപിച്ചിരുന്നു.

3.67 ലക്ഷം കോടി രൂപയ്ക്കാണ് മുൻപ് (4400 കോടി ഡോളർ) കമ്പനി ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. എന്നാൽ കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് മസ്കിന്റെ പിന്മാറ്റം. ഇതോടെ കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ മസ്ക് തന്നെയാണ് അറിയിച്ചത്. ശേഷം ഓഹരി ഉടമകളുടെ അംഗീകാരത്തോടെ കേസ് നടത്തുകയും വിൽപ്പന  തുടരാൻ തയ്യാറാണെന്ന് മസ്ക് അറിയിക്കുകയും ചെയ്തു.

ട്വിറ്ററിലുള്ള  വ്യാജ അക്കൗണ്ടുകളുടെ  എണ്ണത്തിൽ വരുന്ന വർദ്ധനവിനെ തുടർന്നാണ്  മസ്ക് ഈ വില്പനയിൽ നിന്നും പിന്മാറിയത് . ഇതിന്റെ യാഥാർത്ഥ്യം  കണ്ടെത്തി ബോധിപ്പിക്കണമെന്ന് മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിനാലാണ് ഈ പിന്മാറ്റം.

തെളിവുകൾ മുൻനിർത്തിയാണ്  ഇത്തരം ഒരു പ്രസ്താവന മസ്ക് വെളിപ്പെടുത്തിയത്. തന്റെ ട്വീറ്റുകൾക്കുള്ള മറുപടികളിൽ 90 ശതമാനവും ‘ബോട്സ്’ എന്ന പേരിലറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളിൽ നിന്നാണെന്ന് സ്ക്രീൻഷോട്ട് സഹിതം ഇദ്ദേഹം വ്യക്തമാക്കി.

ബിനാൻസ് സിഇഒ ചാങ്‌പെങ് ഷാവൊയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിൽനിന്നുള്ള മറുപടിയാണ് മസ്ക് തെളിവായി കാണിച്ചത്. എന്നാൽ ഇതിനുള്ള മറുപടി  ട്വിറ്റർ കമ്പനി കൊടുത്തില്ലെങ്കിലും വെറും 5% അക്കൗണ്ടുകളാണ് ബോട്സുകളായി നിലനിൽക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

കോടതിയിലേക്ക് കാര്യങ്ങൾ നീങ്ങിയതിനെ തുടർന്ന് മസ്ക്  ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്ന് അറിയിച്ചത്. ട്വിറ്റർ  കമ്പനിക്ക് അയച്ച കത്തിലൂടെയാണ് ഇത്. കത്ത് കിട്ടിയത് ട്വിറ്റര്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു സ്ഥിരീകരിച്ചിരുന്നു. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം അംഗീകരിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *