Skip to content
Home » അമിതഭാരം കുറയ്ക്കാൻ : അടുക്കളയിലെ താരങ്ങൾ

അമിതഭാരം കുറയ്ക്കാൻ : അടുക്കളയിലെ താരങ്ങൾ

ഇന്ത്യയിലെ അമിതഭാരം അനുഭവിക്കുന്നവരുടെ എണ്ണം 21% ത്തിൽ നിന്നും 24% ആയതായി 2020 ൽ പുറത്ത് വന്ന സർവ്വേ പറയുന്നു. അമിതഭാരത്തിന് കാരണം പലതാണ്. ‘ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നത് ‘ മുതൽ അവശ്യ അധ്വാനമില്ലായ്മയും, ന്യൂ ജൻ യുഗത്തിന്റെ സംഭാവനയായ ജങ്ക് ഫുഡ്‌ കൾച്ചറും ഇതിന് കാരണമാണ്.

അമിതഭാരം വരുത്തിവെക്കുന്ന പ്രശ്നങ്ങളെ അത്ര നിസാരമായി തള്ളിക്കളയാനാകില്ല. പല ജീവിതശൈലി രോഗങ്ങൾക്കും, ആത്മവിശ്വാസകുറവിനും, മനസിക പ്രശ്നത്തിനും അമിതവണ്ണം കാരണമാണ്. ഉത്പാധന ശേഷിയെയും ഇത് സാരമായി ബാധിക്കുന്നു.

അമിതഭാരം കുറക്കാനും ‘സീറോ സൈസ് ‘ ശരീരം സ്വന്തമാക്കാനുമുള്ള നിരവധി  മരുന്നുകളും, അശാസ്ത്രീയമായ രീതിയിൽ ശരീരത്തിലെ മാംസപേശികളെ വളർത്തുന്ന, സപ്പ്ളിമെന്റുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ ശരീരത്തിനു ഹാനികരമാകാത്ത വിധത്തിൽ, ആരോഗ്യകരമായ ശരീരം സ്വന്തമാക്കാൻ സഹായിക്കുന്ന പല ഔഷധസസ്യങ്ങളും (ഹെർബ്സ് ) നമ്മുടെ കൈയ്യകലത്തിലുണ്ടായിട്ടും നമ്മളവയെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നില്ല. കൃത്യമായി അറിഞ്ഞു ഉപയോഗിച്ചാൽ, പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നവയാണ്:-

ഉലുവ :- അനാവശ്യമായ വിശപ്പിലാതാക്കാനുള്ള കഴിവ് ഉലുവയ്ക്കുണ്ട്. വയർ നിറഞ്ഞ പ്രതീതി ഇതുണ്ടാക്കുന്നു.വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്നു.

ഇഞ്ചി :- നിരവധി അസുഖങ്ങൾക്ക് മരുന്നായി ആയുർവേദത്തിൽ ഇഞ്ചി ഉപയോഗിച്ച് പോരുന്നുണ്ട്.ഇഞ്ചി അടങ്ങിയ ഭക്ഷണം മെറ്റാബോളിസം കൂട്ടുകയും, അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുകയും, കൊഴുപ്പിന്റെ ആഗിരണവും വിശപ്പും കുറയ്ക്കുകയും ചെയ്യുന്നു.

പനിക്കൂർക്ക :- പനിക്കൂർക്കയിൽ അടങ്ങിയിരിക്കുന്ന കാർവക്രോൾ എന്ന പതാർത്ഥം, ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

മഞ്ഞൾ :- മഞ്ഞളിന്റെ ഔഷധഗുണങ്ങൾ അവസാനമില്ലാത്തതാണ്. കുർക്യുമിൻ തടി കുറക്കാൻ സഹായിക്കുന്നു.കുടവയർ കുറയ്ക്കാനും, കൊഴുപ്പിന്റെ ഉത്പാധനം കുറയ്ക്കാനും ഇത് കാരണമാകുന്നു.

കുരുമുളക് :- കുരുമുളകിൽ അടങ്ങിയിട്ടുള്ള പിപ്പെറിൻ ആണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നത്. ഇത് കൊഴുപ്പ് കോശങ്ങളുണ്ടാകുന്നത് തടയുന്നു.

കരുവാപ്പട്ട :- ആന്റി -ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള കരുവാപ്പട്ട  നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്. ബ്ലഡ്‌ ഷുഗർ കുറയ്ക്കുക വഴി ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ജീരകം :- ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളഞ്ഞു ശരീരഭാരം നിയന്ത്രിക്കുന്നു. ദഹനത്തെയും സഹായിക്കുന്നു.

കരയാമ്പൂ :- കുടവയറും ശരീരഭാഗങ്ങളിലെ കൊഴുപ്പ് അടിയലും കുറയ്ക്കുന്നു.

ഏലക്കാ :- ശരീരത്തിനുള്ളിലെ ചൂട് വർധിപ്പിച്ച്, കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *