തൃശ്ശൂർ മൃഗശാലയിൽ 16 ഒഴിവുകൾ

കേരള വനം വകുപ്പിന് കീഴിലുള്ള തൃശ്ശൂർ സൂവോളജിക്കൽ പാർക്കിൽ റിക്രൂട്മെന്റിനുള്ള നോട്ടിഫിക്കേഷൻ വന്നു. അനിമൽ കീപ്പർ, സൂപ്പർ വൈസർ തസ്തികകളിലാണ് കരാർ നിയമന ഒഴിവുകൾ ഉള്ളത്. കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിലാണ് വിശദ വിവരങ്ങൾ കൊടുത്തിട്ടുള്ളത്. അപേക്ഷ ഫീസോ പരീക്ഷയോ ഇല്ല.

അനിമൽ കീപ്പർ തസ്തികയിൽ 15 ഒഴിവുകളാണ് ഉള്ളത്.

  • ഏഴാം ക്ലാസ്സ്‌ യോഗ്യതയുള്ള, ബിരുദമില്ലാത്ത,163 സെന്റിമീറ്റർ ഉയരവും,81 സെന്റിമീറ്റർ നെഞ്ചളവും 5 സെന്റിമീറ്റർ വികാസവും, 6/6 സ്നെല്ലൻ ദൂരകാഴ്ചയും,0.5 സനെല്ലൻ സമീപകാഴ്ചയുമുള്ള,28 വയസ്സിനു താഴെയുള്ള പുരുഷന്മാര്ക്കും
  • ഏഴാം ക്ലാസ്സ്‌ യോഗ്യതയുള്ള ബിരുദമില്ലാത്ത, 150 സെന്റിമീറ്റർ ഉയരമുള്ള, 6/6 സ്നെല്ലൻ ദൂരകാഴ്ചയും, 0.5 സനെല്ലൻ സമീപകാഴ്ചയുമുള്ള, 28 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകൾക്കും അപേക്ഷിക്കാം.
  • 2 വർഷത്തേക്കാണ് കരാർ. 9000-9250 രൂപ ശമ്പളം.

സൂപ്പർ വൈസർ തസ്തികയിലേക്ക്

  • ഏഴാം ക്ലാസ്സ്‌ യോഗ്യതയുള്ള, ബിരുദമില്ലാത്ത, അംഗീകൃത മൃഗശാലയിൽ മൃഗ പരിപാലനത്തിൽ 20 വർഷവും, സൂപ്പർ വൈസിങ്ങിൽ 5 വർഷവും പ്രവർത്തി പരിചയമുള്ള, 60 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 6 മാസത്തെ കരാറിൽ, മാനദണ്ഡ പ്രകാരമായിരിക്കും ശമ്പളം.

മെയിൽ വഴിയും തപാൽ വഴിയുമാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി :-ഒക്ടോബർ 10

Leave a Comment