‘ ഖത്തർ ലോകകപ്പ് മെസ്സിക്ക് ‘ പ്രവചനം രണ്ടുകൈയും നീട്ടി സ്വീകരിച്ച് ഫുട്ബോൾ പ്രേമികൾ

ലോകകപ്പിനായി ഒരുങ്ങി ഖത്തർ. നീണ്ട കാത്തിരിപ്പിനൊടുവിൽ  ഖത്തറിലേക്ക് ഫുട്ബോൾ ഇതിഹാസങ്ങൾ പറന്നിറങ്ങുകയാണ്. ലോകകിരീടത്തിൽ ആരാണ് ചുംബനം ഇടുന്നത് എന്ന് അറിയാൻ  ആകാംഷയുടെ കാത്തിരിക്കുന്ന  ആരാധകർക്കിനി  അക്ഷമയുടെ ഒന്നരമാസം കൂടി.

ഈ കാത്തിരിപ്പിന് ഇടയിലാണ് ലണ്ടൻ ആസ്ഥാനമായുള്ള സ്റ്റോക്ക് ബ്രോക്കറുടെ പ്രവചനം വൈറലാകുന്നത്. ജോക്കിം ക്ലെമെന്റാണ് പ്രവചനം നടത്തിയത്.

ഫുട്ബോൾ ഇതിഹാസം എന്നറിയപ്പെടുന്ന ലയണൽ മെസ്സിയും ടീമും ആണ്  ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ വിജയികിരീടം ചൂടുക എന്നാണ് ജോക്കിം ക്ലമെന്റ് പ്രവചിച്ചിരിക്കുന്നത്. ലോകം കണ്ട ഫുട്ബോൾ ചാമ്പ്യന്മാർ എല്ലാരും ഒത്തുചേരുന്ന ഇവിടെ ഈയൊരു പ്രവചനം ഉണ്ടാക്കിയ കോളിളക്കം  ചെറുതൊന്നുമല്ല.

ലോകകപ്പ് ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന നെയ്മറിന്‍റെ ബ്രസീൽ, എംബാപ്പെയുടെ ഫ്രാൻസ് എന്നിവരെയെല്ലാം പിന്നിലേക്ക് ആക്കി കൊണ്ടാണ്  ഈ പ്രവചനം.

2014-ൽ ബ്രസീൽ ലോകകപ്പിൽ ജർമനിയും, 2018-ൽ റഷ്യ ലോകകപ്പിൽ ഫ്രാൻസും വിജയിക്കുമെന്ന് പ്രവചിക്കുകയുണ്ടായി. പ്രവചനം കൃത്യമായിരുന്നതിനാൽ 2022ലെ പ്രവചനത്തെ  വലിയ സ്വീകാര്യതയാണ് ആരാധക ഹൃദയങ്ങളിൽ നേടികൊടുത്തിരിക്കുന്നത്.

ഹാരി കെയ്നിന്‍റെ ഇംഗ്ലണ്ടായിരിക്കും കലാശപ്പോരിൽ എതിരാളികളെന്നും ക്ലെമെന്റ് പ്രവചിച്ചിട്ടുണ്ട്. തമാശ തോന്നിപ്പിക്കുന്ന രീതിയിലല്ല ഇദ്ദേഹത്തിന്റെ പ്രവചനം. വ്യക്തമായ ധാരണയോടു കൂടിയാണ്  ഓരോ പ്രവചനങ്ങളും പൂർത്തിയാക്കുന്നത്.

ഓരോ രാജ്യത്തിന്റെ കായിക മൂല്യത്തെ മാത്രമല്ല ക്ലമെന്റ് വിലയിരുത്തുന്നത്. രാജ്യത്തിന്റെ ജി.ഡി.പി, ജനസംഖ്യ, താപനില തുടങ്ങിയ സാമൂഹിക-സാമ്പത്തിക നിലയും  മുൻനിർത്തി കൊണ്ടാണ് പ്രവചനം. അതുകൊണ്ടുതന്നെ മൂല്യമേറിയ ഒന്നായിട്ടാണ്  പ്രവചനങ്ങളെ എല്ലാം ലോകം വിലയിരുത്തുന്നത്.

എന്തായാലും ലാറ്റിനമേരിക്കയെ ആകാംക്ഷയുടെ കൊടുമുടിയിലാണ്  ക്ലെമെന്റിന്റെ പ്രവചനം എത്തിച്ചിരിക്കുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ  ലോക ഇതിഹാസങ്ങളെ വരവേൽക്കാനുള്ള ഖത്തറിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് ഇപ്പോൾ.ആഘോഷങ്ങളും ആരവങ്ങളുമായി ലോകം മുഴുവൻ ഖത്തറിലേക്ക് ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്.

Leave a Comment