Skip to content
Home » പ്ലാസ്റ്റിക്കിൽ നിന്നും വജ്രമോ? ഞെട്ടണ്ടാ, അറിയാം ശാസ്ത്രലോകത്തിലൂടെ

പ്ലാസ്റ്റിക്കിൽ നിന്നും വജ്രമോ? ഞെട്ടണ്ടാ, അറിയാം ശാസ്ത്രലോകത്തിലൂടെ

ലേസർ ഉപയോഗിച്ച് പ്ലാസ്റ്റിക് നിന്നും വജ്രമുണ്ടാക്കാം എന്ന് ശാസ്ത്രലോകം തെളിയിച്ചാൽ ? അതേ. കണ്ണ് തള്ളി വരുന്നുണ്ടല്ലെ. എന്നാൽ സംഗതി സത്യമാണ്.

അതിശക്തമായ ലേസർ ഉപയോഗിച്ച്  ഏറ്റവും ചെറിയ വജ്രങ്ങൾ ഉണ്ടാക്കുകയാണ്  ശാസ്ത്രജ്ഞർ. ഏത് വില കുറഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നും  ഇത് ഉണ്ടാക്കാമെന്ന്  ഇതിനോടകം തെളിഞ്ഞിരിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന  ഭൂമിയിൽ ഒരു പരീക്ഷണത്തിലൂടെ  പൂർണ്ണമായ മോചനം കണ്ടെത്താമെന്നും പറയപ്പെടുന്നു. സമുദ്രത്തിലെ പ്ലാസ്റ്റിക് ശേഖരത്തെ ഇത് ഉപയോഗിച്ച് മാറ്റാമെന്ന് തെളിഞ്ഞിട്ടുണ്ട്.

പോളിത്തലീൻ ടെറാഫ്താലേറ്റ് (പിഇടി) എന്ന പ്ലാസ്റ്റിക് വസ്തുവിലൂടെയാണ് ഗവേഷണം.  സാധാരണ പ്ലാസ്റ്റിക് കവറുകളിലും കുപ്പികളിലും പിഇടി കാണാൻ പറ്റുന്നതാണ്. ഇതിലേക്ക് എസ്എൽഎസി നാഷനൽ ആക്‌സിലറേറ്റർ ലബോറട്ടറിയിൽ നിന്നുള്ള ശക്തമായ ലേസർ കടത്തിവിടുന്നു. 6000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലാണ് ഈ പ്ലാസ്റ്റിക്കിന് ചൂടാക്കുന്നത്.

ഇങ്ങനെ ചൂട് കടന്നു പോകുന്നതിലൂടെ  ഭൂമിയുടെ അന്തരീക്ഷ മർദ്ദത്തിന്റെ ദശലക്ഷക്കണക്കിന് അളവിലുള്ള മർദ്ദം രൂപപ്പെടുകയും പ്ലാസ്റ്റിക്കിലെ കാർബൺ ആറ്റമുകൾ ഘടനമാറി നാനോ വജ്രങ്ങളായി രൂപപ്പെടുന്നു.

ഈ പരീക്ഷണത്തിന് തത്ഫലമായി  പ്രത്യേകതരം ജലത്തിന്റെ സാന്നിധ്യവും  കണ്ടെത്തിയിട്ടുണ്ട്. ഹൈഡ്രജൻ, ഓക്‌സിജൻ ആറ്റമുകൾ സൂപ്പർ അയോണിക് വാട്ടർ ഐസ് എന്ന രൂപത്തിലേക്ക് മാറുന്നതാണ് ഈ ജലം.ഇത്തരമൊരു ജലത്തിന്റെ സാന്നിധ്യം മറ്റുഗ്രഹങ്ങൾ ആയ യുറാനസ്, നെപ്ട്യൂൺ  എന്നിവയുടെയും ഉണ്ടാവുമെന്ന്  ശാസ്ത്രജ്ഞൻ അഭിപ്രായപ്പെടുന്നു.

ആയതിനാൽ യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളിൽ വജ്ര മഴ ഉണ്ടാവുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്  ഈ പരീക്ഷണം സഹായകമാകുമെന്നും ശാസ്ത്രലോകം കരുതുന്നു. ഈ ഗ്രഹങ്ങളിലെ അതിശക്തമായ കാന്തിക മണ്ഡലം  എങ്ങനെയാണ് സ്ഥിതി ചെയ്യുന്നതെന്നും  കണ്ടെത്താൻ ഈ പരീക്ഷണം സഹായിച്ചേക്കാം.

ജർമനിയിലെ റോസൻഡോർഫിലുള്ള ഹെംഹോൽറ്റ്‌സ് സെൻട്രം ഡ്രെസ്ഡൻ എന്ന ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരാണ് ഈ വിചിത്ര പരീക്ഷണത്തിന് തുടക്കം കുറിച്ചത്. നാനോ ഡയമണ്ടുകളാണ് ഈ പരീക്ഷണത്തിലൂടെ രൂപപ്പെടുത്തുന്നത്.

പാരിസ്ഥിതിക-ആരോഗ്യ മേഖലയിലെ ഇവർക്കുള്ള സാധ്യതയും ശാസ്ത്രലോകം വ്യക്തമാക്കുന്നുണ്ട്.  അതായത്,കാർബൺ ഡയോക്‌സൈഡിനെ രാസപരിണാമം വരുത്തി മറ്റു വാതകങ്ങളാക്കി അത് ശരീരത്തിലേക്കു വഹിക്കാനും സാധിക്കുന്നു. പോരാത്തതിന് ഇലക്ട്രോണിക് ,  ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലകളിൽ ക്വാണ്ടം സെൻസറുകൾ ആയും  ഇവയെ പ്രയോജനപെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *