തിളക്കമുള്ള നാച്വറൽ ചർമത്തിന് ഇനി നിമിഷങ്ങൾ മാത്രം | ജാപ്പനീസ് വിദ്യകൾ

സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ പ്രകൃതിയോടിണങ്ങിയ  രീതികൾ സ്വീകരിക്കുന്നവരാണ് ജാപ്പനീസുക്കാർ. വളരെ വേഗം തന്നെ സൗന്ദര്യസംരക്ഷണത്തിൽ മുന്നിരകളിലേക്ക് എത്തിയതും  ഇതുകൊണ്ടാണ്. ചർമ്മസംരക്ഷണത്തിന്  ശ്രമിച്ച്  കൂടുതൽ  ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിയവരെയും നമ്മൾ കണ്ടിട്ടുണ്ട്.

ആദ്യകാലങ്ങളിലെ പോലെ പ്രകൃതിയോട് ഇണങ്ങിയ വസ്തുക്കളിൽ നിന്ന് ചരമ സംരക്ഷണ പ്രോഡക്ടുകൾ തയ്യാറാക്കുകയാണ് ജാപ്പനീസ്. അമിത ചിലവോ ബുദ്ധിമുട്ടുകളോ ഇതിനായി മാറ്റിവയ്ക്കേണ്ടതില്ല.

മാത്രമല്ല,  നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചേരുവകൾ തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. ഇവയില്ലാത്ത അടുക്കളയും ഇല്ല.

ലളിതമായ സൗന്ദര്യ സംരക്ഷണമാർഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം

ഓട്സ്
മലയാളികളുടെ ആഹാരക്രമത്തിൽ  ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഓട്സ്. മുഖത്തിന് മൃദുത്വവും ഫ്രഷ്നസ്സും ലഭ്യമാക്കുന്നതിൽ ഓട്സിന്റെ സ്ഥാനം മുൻപന്തിയിലാണ്. ഓട്സ് പൊടിച്ച് പാലിൽ മിക്സ് ചെയ്ത് മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം  കഴുകി കളയുക. വെറും രണ്ടു ചേരുവകൾ മാത്രമാണ് ഇതിന് ആവശ്യം.

ചർമ്മത്തിലെ സ്വാഭാവികത നഷ്ടപ്പെടുത്താതെ നിലനിർത്താൻ ഇത് സഹായിക്കുന്നു.  രാവിലെയോ രാത്രിയോ സൗകര്യരാനുസരണം ഇത് ഉപയോഗിക്കാം.

ബദാം പൗഡർ
ജാപ്പനീസ് സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും കൂടുതൽ  ഉപയോഗിക്കുന്ന ഒന്നാണ് ബദാം പൗഡർ. തുച്ഛമായ വിലയിൽ ഇത് ലഭ്യമാണ് താനും. വെള്ളത്തിലോ റോസ് വാട്ടറിലോ മിക്സ് ചെയ്ത് ഇത് ഉപയോഗിക്കാം.

ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്ത് ചർമ്മത്തിലെ തിളക്കം വീണ്ടെടുക്കാനാവുന്നു.

അസുക്കി പൗഡർ
അസുക്കി ബീൻസിൽ നിന്നും ഉണ്ടാക്കുന്ന പൊടിയാണിത്. കാലങ്ങളായുള്ള പാരമ്പര്യം അസുക്കി പൗഡർ നിലനിർത്തുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിനു ഉപയോഗിക്കുന്ന ഏതൊരു സ്ക്രബിലെയും അടിസ്ഥാന ഘടകമാണ് അസുക്കി പൗഡർ.

എല്ലാവിധ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും അസുക്കി പൗഡർ  സുലഭമാണ്.

തവിട്
ഇതൊക്കെ മുഖത്ത് ഉപയോഗിക്കാമോ? എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. മുഖം വൃത്തിയായി ഇരിക്കാനും നഷ്ടപ്പെട്ടുപോയ  തിളക്കം തിരിച്ചുപിടിക്കാനുമുള്ള തവിടിന്റെ കഴിവ് വളരെ മികച്ചതാണ്.

റോസ് വാട്ടറിൽ മിക്സ്‌ ചെയ്ത് മുഖത്ത് ഫേസ്പാക്ക് ആയി ഇതുപയോഗിക്കാം. മികച്ച ഫലമാണ് ഇതിലൂടെ ലഭിക്കുന്നത്.

ചന്ദനപ്പൊടി
എന്നും ചെറുപ്പം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും.  അതിനൊരു ഉത്തമ പരിഹാരമാണ് ചന്ദനപ്പൊടി.  ഇതിന്റെ സുഗന്ധം പോലെ തന്നെ വളരെ ഫലപ്രദമാണ്.

വെള്ളത്തിൽ ചാലിച്ച് മുഖത്ത് പുരട്ടുക. ഇതിലൂടെ ചർമ്മത്തിന്റെ യുവത്വം എന്നെന്നേക്കുമായി നിലനിർത്താൻ സാധിക്കും.

സോയ പൗഡർ
മികച്ചൊരു സ്ക്രബ്ബറാണ് സോയ പൗഡർ. ഒരു ടേബിൾ സ്പൂൺ സോയ പൗഡർ  തൈരിൽ ചാലിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം  മൃദുവായി മുഖത്ത് സ്ക്രബ്ബ് ചെയ്യുക. ചർമ്മം സോഫ്റ്റ് ആകാൻ വളരെ ലളിതമായ ഒരു വഴിയാണിത്.

കടൽ പായൽ
പായൽ ചർമസംരക്ഷണത്തിനോ? നെറ്റി ചുളിയേണ്ട. ചർമ്മത്തെ ഉണർത്തുന്നതിന്  കടൽ പായലിന്റെ മികവ് വേറെ തന്നെയാണ്. കടൽ പായൽ പൊടിച്ച്  വെള്ളത്തിലോ റോസ് വാട്ടറിലോ തൈരിലോ ചാലിച്ച്  മുഖത്തിടാവുന്നതാണ്.

ലളിതവും വളരെ വേഗത്തിൽ ഫലം കാണാവുന്ന ചർമസംരക്ഷണ രീതികളാണ് ജാപ്പനീസുകാർ  ഉപയോഗിക്കുന്നത്.  എല്ലാ സ്കിൻ ടൈപ്പുകൾക്കും ഇതൊക്കെ അനുയോജ്യവുമാണ്.

Leave a Comment