കാലത്തിനൊത്ത് കോലം മാറി മലയാളികൾ; ഈ ഓണത്തിന് പാട്ടുപാവാടയും കേരളസാരിയുമാണ് ട്രെൻഡെന്ന് കടയുടമകൾ

മാറിയ ട്രെൻഡിനൊത്ത് ചുവടുവെച്ചുകൊണ്ട് ഓണവിപണി മുന്നേറുകയാണ്. വസ്ത്രങ്ങളിൽ പുതിയ വെറൈറ്റി ഐറ്റങ്ങൾ റിലീസായത്തോടെ കടകളിൽ തിരക്കേറി. കോവിഡ്ക്കാലത്ത് ക്ഷയിച്ച വസ്ത്രമേഖല ഇപ്പോൾ വീണ്ടും ഉണർന്നിരിക്കുകയാണ്.

ഇതിനോടൊപ്പം തന്നെ സർക്കാർ പ്രൈവറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും ഓണം ബൊണാസും ലഭിക്കും എന്നതിനാൽ വസ്ത്രമേഖലയിൽ ഇനിയും ഉയർച്ച ഉണ്ടാവുമെന്നും കടയുടമകൾ അഭിപ്രായപെടുന്നു.

റെഡി ടു വെയർ സാരിയും പട്ടുപാവാടയും കേരളസാരിക്കൊപ്പം ഇത്തവണയും ട്രെൻഡായുണ്ട്. 500 രൂപ മുതൽ വിലവരുന്ന ഇവയുടെ നിരവധി കളക്ഷൻസ് മാർക്കറ്റിൽ അവൈലബിൾ ആണ്. മ്യൂറൽ വർക്കും കേരളീയ ചിത്രങ്ങളും മാവേലിയും അത്തപ്പൂക്കളവും വരെ സാരിയിൽ ചിത്രങ്ങളായി അണിനിരന്നിട്ടിട്ടുണ്ട്.

പുരുഷന്മാരുടെ വസ്ത്രങ്ങൾക്കും ഈ വിധം ആവശ്യക്കാരുണ്ട്. ഓണചിത്രങ്ങൾ പെയിന്റ് ചെയ്ത ഷർട്ടും ജുബ്ബയും കുർത്തയും ട്രെൻഡായി നിൽക്കുന്നു. 300 രൂപമുതൽ വിലവരുന്ന ഇവ ഗുണമേന്മയനുസരിച്ച് 1500 രൂപവരെയുണ്ട്.

സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷം വന്നതോടെ വിദ്യാർത്ഥികളും ഓണവിപണിയിലെത്തുന്നു. ഒട്ടിപ്പോ മുണ്ടും പാവാടസാരിയും നിരവധിയായി വിറ്റഴിയുന്നുണ്ട്.  ട്രെൻഡിനൊപ്പം മലയാളിയും മാറിയതിന്റെ അടയാളമായി ഇതിനെ കണക്കാക്കാം.

Leave a Comment