ഈ സൂചനകൾ നിങ്ങളിലുണ്ടോ? ഹൃദയാഘാതം തൊട്ടടുത്ത് ഉണ്ട്

ഹൃദയാഘാതം ഇന്ന് കേരളത്തിൽ സർവസാധാരണമായി കൊണ്ടിരിക്കുകയാണ്. സ്ത്രീയെന്നോ പുരുഷനെന്നോ ചെറുപ്പക്കാരെന്നോ ഭേദമില്ലാതെ ഇന്ന് ഹൃദയാഘാതം വരുന്നുണ്ട്. ആരെയും എപ്പോൾ വേണമെങ്കിലും തേടിയെത്താവുന്ന കൊലയാളിയാണ് ഹൃദയാഘാതം.

എന്നാൽ ഹൃദയാഘാതം പെട്ടെന്ന് കയറി വരുന്ന അഥിതിയല്ല. മറിച്ച് സ്ത്രീകളിലും പുരുഷന്മാരിലും ഇതിനു മുന്നോടിയായി ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

സ്ത്രീകളിൽ ഹൃദയാഘാതത്തിനു മുന്നോടിയായി മനംമറിച്ചിൽ, ഛർദി, വിയർക്കൽ, കഴുത്തിനും വയറിനും വേദന എന്നിവയെല്ലാം പൊതുവായി കാണുന്നു. അവർ ബോധരഹിതരാകാനുള്ള സാധ്യതയും ഹാർട്ട് അസ്സോസിയേഷൻ സൂചിപ്പിക്കുന്നു.

പുരുഷന്മാരിൽ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, തോളിലും താടിക്കും വേദന എന്നതാണ് പൊതുവായി കാണുന്നത്. നെഞ്ചു വേദനയും സമ്മർദ്ദവും രണ്ടു കൂട്ടരിലും ഒരുപോലെ കാണപ്പെടുന്നു.

പുരുഷന്മാരിൽ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന വലിയ രക്തക്കുഴലുകളിലാണ് കൊഴുപ്പ് അടിഞ്ഞു കൂടാറുള്ളത്. എന്നാൽ സ്ത്രീകളിൽ ചെറിയ രക്തധമനികളിൽ ആണ് കൊഴുപ്പ് ഉണ്ടാകാറുള്ളത്. ഇതുകൊണ്ടാണ് ഇവർക്കുണ്ടാകുന്ന ലക്ഷണങ്ങൾ തമ്മിലും വ്യത്യാസം അനുഭവപ്പെടുന്നത്.

ഹൃദയാഘാതം വന്ന സ്ത്രീകൾക്കിടയിൽ നടന്ന സർവ്വേയിൽ ചില നിഗമനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവരിൽ ഏകദേശം ഒരു മാസത്തിനു മുൻപ് തന്നെ ചില അസാധാരണ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിൽ ഏവരിലും പ്രധാനമായി കാണുന്നത് ഉറക്കമില്ലായ്‌മയും, അമിത ക്ഷീണവുമാണ്. ഇതുകൂടാതെ നെഞ്ചിന് അസ്വസ്ഥത,കൈകള്‍, പുറം, കഴുത്ത്, താടി, വയര്‍ ഈ ഭാഗങ്ങളിൽ വേദന,ശ്വാസമെടുക്കുമ്പോൾ ഉള്ള ബുദ്ധിമുട്ട്, പെട്ടെന്ന് വിയർക്കാൻ തലകറക്കം എന്നീ ലക്ഷണങ്ങൾ ഒരു മാസം മുൻപ് സ്ത്രീകൾക്ക് അനുഭവപ്പെടുന്നു. ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ വിദഗ്ദ്ധരുടെ ചികിത്സാ തേടേണ്ടതാണ്.

അമിതമായ മദ്യപാനം,പുകവലി ഇവയെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത ശൈലി രോഗങ്ങളായ പ്രേമേഹം, രക്തസമ്മർദ്ദം എന്നീ രോഗങ്ങളും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. അമിത വണ്ണമുള്ളവർക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

Leave a Comment