വർഷങ്ങൾക്കു ശേഷം ഹരികൃഷ്ണൻസ് തിരിച്ചെത്തുന്നു, കൂടെ കട്ടക്ക് നില്ക്കാൻ ഫഹദ് ഫാസിലും

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സിനിമയാണ് ഹരികൃഷ്ണൻസ്. ഹിന്ദി താരമായ ജൂഹി ചൗള ആയിരുന്നു ഈ സിനിമയിലെ നായിക.

ബേബി ശ്യാമിലി, കുഞ്ചാക്കോ ബോബൻ, ഇന്നസെൻറ്,നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കളെല്ലാം തകർത്ത് അഭിനയിച്ച സിനിമ കൂടിയാണ് ഹരികൃഷ്ണൻസ്. മലയാളികളെ ഏറെ ചിരിപ്പിച്ച ഈ സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്നതാണ് മലയാള സിനിമാ ലോകത്തെ ഏറ്റവും പുതിയ വിശേഷം.

23 വർഷത്തിനു ശേഷമാണ് ഹരികൃഷ്ണന്സിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. സംവിധായകന്‍ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നുംചിലർ  പറയപ്പെടുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഔദ്യോതിക പ്രഖ്യാപനത്തിനായി.

എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998-ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘ഹരികൃഷ്ണന്‍സ്’. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയില്‍ നില്‍ക്കുന്ന സമയത്താണ് ഫാസില്‍ ഹരികൃഷ്ണന്‍സ് എന്ന ഒരു സിനിമ ചെയ്യുന്നത്.

രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്തതെന്നും  ആദ്യം കൗതുകമായിരുന്നുവെന്നും  ഫാസില്‍ പറഞ്ഞിട്ടുണ്ട് . മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ രാജീവ് മേനോനായിരുന്നു.

ഗുപ്തന്റെ കൊലയാളികളെ തേടിയുള്ള യാത്രയായിരുന്നു ഹരികൃഷ്ണൻസിന്റെ ഒന്നാം ഭാഗം. സിനിമയുടെ അവസാനം ഗുപ്തന്റെ കൊലയാളികളെ കണ്ടു പിടിക്കുകയും നിയമത്തിനു മുന്നിൽ കൊണ്ട് വരികയും ചെയ്യുന്നു. അതിനിടയിൽ മീര എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അവർക്കിടയിൽ ഉണ്ടാകുന്ന ത്രികോണ പ്രണയവും സിനിമയെ രസകരമായി മുന്നോട്ട് നയിച്ചു.

ഇനി വരാൻ പോകുന്നതും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന കഥാപാത്രങ്ങളും മുഹൂർത്തങ്ങളും ആയിരിക്കുമെന്ന പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്.

Leave a Comment