ഇന്ത്യയുടെ സൂപ്പർ കൂൾ ക്യാപ്റ്റന്റെ അതിലും കൂളായ നാലേ നാല്  ഫോളോയിങ് ലിസ്റ്റ്

ഇന്ത്യയിലെ ഏറ്റവും സൂപ്പർ കൂളായ ക്യാപ്റ്റനായിരുന്നു മഹീന്ദ്ര സിംഗ് ധോണി. കളി കൊണ്ട് മാത്രമല്ല ഒരു ടീമിനെ എങ്ങനെ നയിക്കണം എന്നതും ധോണിക്ക് കൃത്യമായി അറിയാം. സൂപ്പർ കൂൾ എന്നത് വെറുതെ പറയുന്നതല്ല, കളിക്കളത്തിലെ അദ്ദേഹത്തിന്റെ ക്ഷമയും നേതൃപാടവവും എടുത്തു പറയേണ്ടതാണ്. അതിനാൽ തന്നെ ധോണിക്ക് ആരാധകരും ഏറെയാണ്.

ഇൻസ്റ്റാഗ്രാമിൽ ഏകദേശം 400 ലക്ഷത്തിനടുത്ത് ആരാധകരുള്ള വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമായി മാറിയ എംഎസ്‌ ധോണിക്ക് ഇതിനും ഇരട്ടിയിലധികം ആരാധകർ പുറത്തുണ്ടാകും.

എന്നിരുന്നാലും ഒരാളെ 400 ലക്ഷം ആളുകൾ പിന്തുടരുന്നു എന്നത് തന്നെ ആർക്കും അങ്ങനെ എത്തിപ്പിടിക്കാൻ ആകാത്ത കാര്യമാണ്. എന്നാൽ ഇത്ര ഫോളോവേഴ്സുള്ള ധോണി ആകെ തിരിച്ചു ഫോളോ ചെയ്യുന്നത് നാലു പേരെ മാത്രമാണ്.

ആദ്യത്തേത് ധോണിയുടെ പ്രിയ പത്നി സാക്ഷി സിംഗാണ്.ഇൻസ്റ്റാഗ്രാമിൽ ഏകദേശം 50 ലക്ഷം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ് സാക്ഷി. ധോണിയുടെ കൂടെ സ്റ്റേഡിയത്തിലും മറ്റു പൊതു പരിപാടികളിലും പ്രത്യക്ഷപ്പെടാറുള്ള സാക്ഷിക്കും വലിയ ആരാധക വൃന്ദമുണ്ട്.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളി കണ്ടശേഷം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു.ഇത് മിന്നൽ മുരളിയെന്ന സിനിമക്ക് നല്ല ഹൈപ്പ് നൽകുകയുണ്ടായി.

രണ്ടാമതായി ധോണി കുടുംബത്തിലെ ഇളംമുറ തമ്പുരാട്ടിയായ സിവ സിംഗ് ധോണിയാണ്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഒരു വലിയ താര പദവി ലഭിച്ച കുട്ടിയാണ് സിവ. ഇൻസ്റ്റാഗ്രാം വെരിഫൈഡ് ആയതു തന്നെ ആ സ്റ്റാർഡം ഉള്ളത് കൊണ്ടാണ്.

സാക്ഷിയും ധോണിയും കുട്ടി കുറുമ്പിയായ സിവയുടെ ഫോട്ടോസും വിഡിയോസും പങ്കു വെക്കാറുണ്ട്. അതെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകർ കൊണ്ടാടാറുള്ളത്. സിവ തന്റെ മലയാളി ആയ പഠിപ്പിച്ച അമ്പലപ്പുഴേ ഉണ്ണി കണ്ണനോട് നീ എന്ന ഗാനം ആലപിച്ചത് മലയാളികൾ ഏറെ ആഘോഷിച്ചിരുന്നു.

മൂന്നാമതായി ഇന്ത്യൻ സിനിമയുടെ ബിഗ് ബി യെയാണ് ഫോളോ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ നെടുനായകത്വം സാക്ഷാൽ അമിതാബച്ചനെയാണ് അടുത്തതായി ധോണി തന്റെ ഫോളോയിങ് ലിസ്റ്റിൽ ചേർത്തിരിക്കുന്നത്. 300 ലക്ഷത്തിന് മേൽ ആളുകൾ ബിഗ് ബിയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നുണ്ട്.

നാലാമതായി ധോണി പിന്തുടരുന്നത് അദ്ദേഹത്തിന്റെ തന്നെ സ്വന്തം ഫാമിനെയാണ്. ജാർഖണ്ടിലുള്ള റാഞ്ചിയിലാണ് ധോണിയുടെ ഉടമസ്ഥയിലുള്ള eeja farm സ്ഥിതി ചെയ്യുന്നത്.

43 ഏക്കറിലായി സ്ട്രോബറി,ക്യാപ്‌സിക്കം, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ് ഇവിടെ കൃഷി ചെയുന്നത്. തികച്ചും ജൈവ കൃഷിയിലൂടെ വിഷരഹിതമായ ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്.

തന്റെ പരിതസ്ഥിതിയോട് ഏറ്റവും അടുത്ത് നിൽക്കുന്നവരെ മാത്രം ഫോളോ ചെയ്യുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. എന്ത് തന്നെ ആയാലും ഇന്ത്യയുടെ സൂപ്പർ കൂൾ ക്യാപ്റ്റൻ ധോണിയുടെ ഓരോ അപ്ഡേഷനും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

Leave a Comment