ദുബായിലേക്ക് വണ്ടി കേറണ്ട മലപ്പുറം ഇതാ ദുബായ് ആകാൻ ഒരുങ്ങുന്നു

മലയാളികളുടെ സ്വപ്ന നഗരമാണ്  ദുബായ്. മലയാളികൾക്ക് ഇന്നു കാണുന്ന പണവും പത്രാസും നൽകിയതിൽ ഗൾഫ് രാജ്യങ്ങൾക്കുള്ള പങ്ക് വിവരണാതീതമാണ്. ഇന്നും നിരവധി പേരാണ് ഒരുപാട് സ്വപ്നങ്ങളുമായി ഇന്നും മറുരാജ്യങ്ങളിലേക്ക് പറക്കുന്നത്. അതിൽ തന്നെ 75 ശതമാനവും ചെറുപ്പക്കാരാണ് ദുബായ് പോലുള്ള മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്.

എന്നാൽ ഇനി വരും തലമുറക്ക് ജോലിക്കായി ദുബായ് പോലുള്ള മഹാനഗരങ്ങളിലേക്ക് കുടിയേറേണ്ട ആവശ്യമില്ല. പകരം ഇവിടെ നമ്മുടെ മലപ്പുറം  ദുബായ് ആക്കാൻ ഒരുങ്ങുകയാണ് ഒരുക്കൂട്ടം ചെറുപ്പക്കാർ.

ചിലർക്ക് തമാശയായി തോന്നുമെങ്കിലും കാര്യമുള്ള  കളിയായി എടുത്താൽ ഇവിടെയും ദുബായിയാകും. ഇവിടെ അർത്ഥമാക്കുന്നത് ബുർജ്  ഖലീഫ ഇവിടെ വരും എന്നല്ല.

മറിച്ച് ഇവിടുത്തെ ആളുകളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് ഈ ക്യാമ്പയ്‌നിന്റെ ലക്ഷ്യം. ചെറുപ്പക്കാരുടെ എണ്ണത്തിൽ മുൻപന്തിയിലാണ് മലപ്പുറം. അപ്പോൾ അവരുടെ ഊർജ്ജവും കായികക്ഷമതയും നാടിൻറെ വികസനത്തിനായി വേണ്ട രീതിയിൽ ഉപയോഗിച്ചാൽ തീർച്ചയായും ഇവിടെ ദുബായ് ആക്കാൻ സാധിക്കും.

വെറും മരുഭൂമിയും കടലും മാത്രമുണ്ടായിരുന്ന ദുബായിയെ ഇന്നത്തെ ദുബായ് ആക്കിമാറ്റിയത് ഒരുപാട് പേരുടെ അധ്വാനത്തിലൂടെയാണ്. ആ അധ്വാനവും മനസുമാണ് ഇവിടെ നമുക്ക് ആവശ്യം.

ഒരു ഡ്രസ്സ് എടുക്കാൻ പോകുമ്പോൾ രണ്ടെണ്ണം ഇഷ്ടമായാലും ഒന്ന് മാത്രം എടുത്തു പോരുന്നത് ഒരിക്കലും നിങ്ങളുടെ ചോയ്സ് ആകില്ല. മറിച്ച് അത് നിങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്.

കിടക്കാൻ വീടും കഴിക്കാൻ ഭക്ഷണവും ഉണ്ടെങ്കിൽ സ്വർഗ്ഗമായി എന്നു പറയുന്ന കാലമെല്ലാം പോയി കഴിഞ്ഞു. മനുഷ്യന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാറി മറിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ അതിനുള്ള സാമ്പത്തിക സ്രോതസും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

വേസ്റ്റിനെ പോലും നിങ്ങളുടെ കഴിവനുസരിച്ച് പണമാക്കി മാറ്റാൻ കഴിയും. എന്നാൽ അതിന് ആദ്യം വേണ്ടത് സ്വയം മാറാനും നവീകരിക്കാനുമുള്ള കഴിവാണ്. സ്വയം ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രാഥമികമായ ഉത്തരവാദിത്വം.

മലപ്പുറം ദുബായ് ആകാൻ ഒരുങ്ങുന്നു എന്നു പറയുമ്പോൾ കളിയാക്കലുകളും പരിഹാസങ്ങളും ഉണ്ടായേക്കാം. എന്നാൽ അവയിൽ തളർന്നു പോകാതെ മുന്നോട്ട് പോകാനുള്ള ആത്മധൈര്യമാണ് നിങ്ങൾക്കാവശ്യം.

മലപ്പുറത്തിന്റെ മുഖം മിനുക്കാനുള്ള ഈ യാത്രയിൽ യുവത്വത്തിന്റെ ചോര ചുവപ്പുള്ള ചെറുപ്പകാരെയാണ് ആവശ്യപ്പെടുന്നത്. 18 വയസിനും 25 വയസിനും ഇടയിലുള്ള യുവതി യുവാക്കളെയാണ് ഈ സംരംഭകത്തിൽ വേണ്ടത്. മറ്റു പ്രായക്കാർക്കും ഇതിൽ പങ്കുചേരാനുള്ള അവസരമുണ്ട്.

ആഴ്ചയിൽ അഞ്ചു മണിക്കൂർ എങ്കിലും ഈ പ്രവർത്തനത്തിൽ ജോലി ചെയ്യണം. നിരവധി ചർച്ചകളും സോഷ്യൽ മീഡിയ വർക്കുകളും മറ്റു ജോലികളും ചെയ്യേണ്ടി വന്നേക്കാം. എന്നാൽ സ്വപ്നം കാണുന്ന ഭൂമിക സ്വന്തമാക്കാൻ കഴിയുന്ന പ്രയത്നത്തിൽ നിങ്ങളാൽ കഴിയുന്ന പങ്കാളിത്തം ഉറപ്പു വരുത്തുക.

Leave a Comment