Skip to content
Home » ഐഫോണിന്റെ അധികമാർക്കും അറിയാത്ത അടിപൊളി ട്രിക്‌സ്

ഐഫോണിന്റെ അധികമാർക്കും അറിയാത്ത അടിപൊളി ട്രിക്‌സ്

ഐഫോൺ ഉപഭോക്താക്കൾ കൂടി വരുന്ന ഒരു കാലഘട്ടമാണിത്. ഐഫോൺ വാങ്ങുകയെന്നത് പലരുടെയും സ്വപ്നമായി മാറുന്നു. അത്ര മാത്രം ജനങ്ങൾക്കിടയിൽ ആവേശം സൃഷ്ടിക്കാൻ ഐഫോണിന് ആയിട്ടുണ്ട്. ക്യാമറ ക്വാളിറ്റി നോക്കി ഐഫോൺ വാങ്ങുന്നവർ നിരവധിയാണ്.

എന്നാൽ ഇന്ന് ഐഫോൺ ഉപയോഗം ഒരാളുടെ നിലവാരം അളക്കുന്നതിലേക്ക് വരെ എത്തി നിൽക്കുന്നു. ഐഫോൺ 14 പ്രൊ ആണ് ഇനി വിപണിയിൽ ഇറങ്ങാനുള്ളത്. അധികമാരും ശ്രദ്ധിക്കാത്ത ഐഫോൺ ട്രിക്‌സ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സീൻ ചെയ്യാതെ തന്നെ ഇൻസ്റ്റാഗ്രാം മെസ്സേജ് എടുത്തു നോക്കാം

ഒരാളുടെ മെസ്സേജ് ഇൻസ്റ്റാഗ്രാമിൽ വായിക്കുമ്പോൾ മെസ്സേജ് അയച്ച ആളിന് സീൻ എന്ന് കാണാനാകും. എന്നാൽ സീൻ എന്ന് കാണിക്കാതെ തന്നെ ഒരാളുടെ മെസ്സേജ് വായിക്കാൻ കഴിയും.

നിങ്ങളുടെ മെസ്സേജ് ഇൻബോക്സ് എടുത്തിട്ട് ഏത് ചാറ്റ് ആണോ വായിക്കേണത് അതിൽ ഡബിൾ ടാപ്പ് ചെയ്തിട്ട് വലതു ഭാഗത്തേക്ക് സ്വൈപ്പ് ചെയ്യുക.അപ്പോൾ നിങ്ങൾക്ക് മെസ്സേജ് കാണാനാകും.എന്നിട് അതുപോലെ തന്നെ ഡ്രാഗ് ചെയ്ത് ചാറ്റ് ഇൻബോക്സിൽ പോവുക.

നിങ്ങൾ എവിടെയെല്ലാം പോയി എന്നറിയാം

നിങ്ങൾ എവിടെയെല്ലാം പോയി എന്ന് നിങ്ങളുടെ ഐഫോൺ ട്രാക്ക് ചെയ്തു വെക്കുന്നുണ്ട്. എങ്ങനെ ആണെന്നല്ലേ .ആദ്യം നിങ്ങളുടെ സെറ്റിങ്സിൽ പോകുക. എന്നിട്ട് പ്രൈവസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

അതിൽ സിസ്റ്റം സർവീസ് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക് ചെയ്യുക. അതിൽ സിഗ്നിഫിക്കന്റ് ലൊക്കേഷൻ എന്നതിൽ അമർത്തിയാൽ നിങ്ങൾ സഞ്ചരിച്ച ലൊക്കേഷൻ കാണാനായി സാധിക്കും

നിങ്ങളുടെ hidden ഫോട്ടോസ് കാണാതിരിക്കാൻ

ഐഫോണിൽ ഫോട്ടോസ് hidden ചെയ്തു വെക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ hidden ചെയ്തു വെച്ച ഫോട്ടോസ്  ആൽബത്തിൽ ഏറ്റവും താഴെ hidden എന്ന് കാണിക്കും. എന്നാൽ അങ്ങനെ കാണാതിരിക്കാനുള്ള വഴിയും ഐഫോൺ തന്നെ നൽകിയിട്ടുണ്ട്.

അതിനായി നിങ്ങളുടെ സെറ്റിങ്സിലെ ഫോട്ടോസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ഹൈഡ് ഹിഡൻ ആൽബം  എന്നത് enable ചെയ്തിടുക. ഇങ്ങനെ ചെയ്താൽ ഗാലറിയിൽ hidden ഫോട്ടോസ് കാണിക്കുന്നത് തടയും.

ഡാറ്റ സേവ് ചെയ്യാം

ആൻഡ്രോയിഡിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഐഫോണിൽ പെട്ടെന്ന് ഡാറ്റ നഷ്ടപ്പെടാറുണ്ട്. പ്രത്യേകിച്ച് വൈഫൈ ഉപയോഗിക്കാതെ മൊബൈൽ ഡാറ്റ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് ഡാറ്റ തീർന്നു പോകുന്നത് പോലെ തോന്നും.

അതിനുള്ള പ്രതിവിധി ഐഫോൺ സെറ്റിങ്സിൽ തന്നെയുണ്ട്.സെറ്റിങ്സിൽ ജനറൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ബാക്ഗ്രൗണ്ട ആപ്പ് റിഫ്രഷ് എന്നത് ഓപ്പൺ ആക്കി വൈഫൈ ഒൺലി എന്ന് enable ചെയ്തിടുക. ഇങ്ങനെ ചെയ്താൽ വൈഫൈ ഉള്ളപ്പോൾ മാത്രം നിങ്ങളുടെ ബാക്ഗ്രൗണ്ട് ആപ്പുകൾ റിഫ്രഷ് ആവുകയുള്ളൂ.

ഫോൺ സൈലന്റ് ആയാലും പ്രിയപ്പെട്ടവരുടെ ഫോൺ നിങ്ങൾക്ക് ലഭിക്കും

നിങ്ങൾ ഒരു മീറ്റിംഗിൽ ആണെങ്കിൽ നിങ്ങളുടെ ഫോൺ സൈലന്റിൽ ആയിരിക്കും. എന്നാൽ സൈലന്റ് ആയിരിക്കുന്ന നേരത്തും നിങ്ങളുടെ പ്രിയപെട്ടവരുടെ കോളുകൾ വരുന്നത് കേൾക്കാനാകും.

നിങ്ങൾക്ക് ആവശ്യമുള്ള കോണ്ടാക്ട് തിരഞ്ഞെടുത്ത് അതിൽ എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ റിങ്ടോൺ എന്നതിൽ ക്ലിക്ക് ചെയ്താൽ എമർജൻസി ബൈപാസ് എന്ന ഓപ്ഷൻ enable ചെയ്താൽ സൈലന്റ് ആയാലും നിങ്ങൾക്ക് ആവശ്യമുള്ള കോളുകൾ വരുന്നതായിരിക്കും.

ഇത്തരത്തിൽ നമുക്ക് അറിയാത്ത എന്നാൽ നിങ്ങളുടെ ഫോൺ ഉപയോഗത്തെ ലഘൂകരിക്കുന്ന നിരവധി ട്രിക്കുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടാകും. ഐഫോണിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർക്ക് ഐഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും.

ആൻഡ്രോയിഡ് പോലെ എളുപ്പത്തിൽ ഐഒഎസ് ഉപയോഗിക്കാൻ കഴിയണം എന്നില്ല. എന്നാൽ ഇങ്ങനെയുള്ള ചില ട്രിക്കുകൾ പരീക്ഷിച്ചാൽ ഇനി ആർക്കും എളുപ്പത്തിൽ ഐഫോൺ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *