Skip to content
Home » ഈ വർഷം  മൊബൈൽ നിരക്കുകൾ കുത്തനെ ഉയരും 5 ജി ക്കായി താരിഫ് നിരക്കുകൾ കൂട്ടുന്നു

ഈ വർഷം  മൊബൈൽ നിരക്കുകൾ കുത്തനെ ഉയരും 5 ജി ക്കായി താരിഫ് നിരക്കുകൾ കൂട്ടുന്നു

രാജ്യത്തെ ടെലികോം സേവനദാതാക്കൾ താരിഫ് നിരക്കുകളിൽ 4 ശതമാനം വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ . 5ജി സ്‌പെക്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.

5 ജി തരംഗങ്ങൾക്കു വേണ്ടി വലിയ ചിലവാണ് ടെലികോം സേവനദാതാക്കൾക്ക് വരുന്നത്.അതിനാൽ  താരിഫ് 4 ശതമാനം ഉയർത്തേണ്ടി വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

റിലൈൻസ് ജിയോ ഇൻഫോകോമിന് ഭാരതി എയർടെൽ ,വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളേക്കാൾ അധിക തുക വർധിപ്പിക്കേണ്ടി  വരുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 5 ജി സ്‌പെക്ട്രം ലേലത്തിൽ 88078 കോടി രൂപയുടെ 5ജി സ്‌പെക്ട്രം ആണ് ജിയോ വാങ്ങിയത്. 43084 കോടി  രൂപയ്ക്കാണ് എയർടെൽ 5 ജി സ്‌പെക്ട്രം വിലക്കു വാങ്ങിയത്.വിഐ 5 ജി സ്‌പെക്ട്രം സ്വന്തമാക്കിയത് 18799 കോടി രൂപയ്ക്കാണ്.

5ജി ലേലത്തിന് ശേഷം, ജിയോയുടെ ആകെ സ്‌പെക്ട്രം വിപണി വിഹിതം 25 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയർന്നു. ഭാരതി  എയർടെലിന്റെ ലേലത്തിന് മുമ്പ് 30 ശതമാനം ആയിരുന്നത് 38 ശതമാനമായി ഉയര്‍ന്നു.ഏറ്റവും കുറഞ്ഞ തുക ചിലവാക്കിയ വോഡഫോൺ ഐഡിയയുടെ സ്‌പെക്ട്രം വിപണി വിഹിതം 25 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി കുറഞ്ഞു.

നിലവിലുള്ള കമ്പനികള്‍ തന്നെ വലിയ അളവില്‍ സ്‌പെക്ട്രം കൈവശപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ രംഗത്തേക്കുള്ള പുതിയ കമ്പനികളുടെ വരവിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധിയുള്ള കമ്പനികൾക്ക് 20 തവണയായി ലേലതുക അടക്കാനുള്ള സൗകര്യം സർക്കാർ നൽകിയിട്ടുണ്ട്.

കമ്പനികൾ 5 ജി സ്പെക്ട്രം വാങ്ങിയതിന്റെ ബാധ്യത അനുഭവിക്കാൻ പോകുന്നത് ഉപഭോക്താക്കൾ ആയിരിക്കും.താരിഫ് നിരക്ക് ഉയർത്തുന്നതിലൂടെ വലിയ വർദ്ധനവ് ആകും മൊബൈൽ നിരക്കുകളിൽ വരിക.

Leave a Reply

Your email address will not be published. Required fields are marked *