ഏഷ്യകപ്പ് ആഗസ്റ്റ് 27 മുതൽ , വാശിയേറിയ ഇന്ത്യ പാകിസ്ഥാൻ കളികാണാം ആഗസ്റ്റ് 28 ന്

2022 ലെ ഏഷ്യകപ്പിന്റെ മത്സര ക്രമവും തിയ്യതിയും പ്രഖ്യാപിച്ചു. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യകപ്പ് നിശ്ചയിച്ചിരിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ്  മത്സരം നടക്കുന്നത്. ശ്രീലങ്കയിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന മത്സരം അവിടുത്തെ ആഭ്യന്തര കലാപത്തെ തുടർന്ന് ദുബൈയിലേക്ക് മാറ്റുകയായിരുന്നു.

ഓഗസ്റ്റ് 27-ന് ശ്രീലങ്ക-അഫ്ഗാനിസ്താന്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. 6 ടീമുകൾ അടങ്ങുന്ന 2 ഗ്രൂപ്പുകൾ ആയാണ് മത്സരം നടക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളെ കൂടാതെ യോഗ്യത റൗണ്ട് മറികടന്ന് എത്തുന്ന ഒരു രാജ്യം കൂടി ഇതിൽ ഉൾപ്പെടും.

യുഎഇ,കുവൈറ്റ്, ഹോകോങ്, സിങ്കപ്പൂർ എന്നീ രാജ്യങ്ങളാണ് യോഗ്യത റൗണ്ടിൽ മത്സരിക്കുന്നത്. പാകിസ്ഥാനും ഇന്ത്യയും അടങ്ങുന്ന എ ഗ്രൂപ്പിലേക്കാണ് യോഗ്യത റൗണ്ട് കഴിഞ്ഞു വരുന്നത്

എല്ലാ രണ്ടുവര്‍ഷവും കൂടുമ്പോഴാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ 2020 എഡീഷന്‍ കോവിഡിനെ തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഒഴിവാക്കിയിരുന്നു. 2021 ജൂണില്‍ ശ്രീലങ്കയില്‍ ടൂര്‍ണമെന്റ് നടത്താമോ എന്ന ആലോചന നടത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.

ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്  ഈ ക്രിക്കറ്റ് മാമാങ്കം  ആസ്വദിക്കാനായി. അതിൽ തന്നെ ആഗസ്റ്റ് 28 ന് നടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരം കാണികളെ ഏറെ ആവേശം കൊള്ളിക്കുന്ന കാഴ്ചയായതിനാൽ ഇന്ത്യൻ ആരാധകർ ഏറെ പ്രതീക്ഷയിൽ ആണുള്ളത്.

Leave a Comment