അനശ്വര രാജന്റെ ഞെട്ടിക്കുന്ന പെർഫോമൻസുമായി മൈക്കിന്റെ ട്രൈലെർ പുറത്തിറങ്ങി

ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുന്ന അനശ്വര രാജൻ നായികാ വേഷത്തിൽ എത്തുന്ന മൈക്കിന്റെ ട്രൈലെർ പുറത്തിറങ്ങി. ഓഗസ്റ്റ് 19 നാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. പുതുമുഖമായ രഞ്ജിത്താണ് അനശ്വരയുടെ കൂടെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്.

തന്റെ സ്ത്രീത്വത്തിന്റെ പരിമിതികളിൽ അസ്വസ്ഥയാകുന്ന സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. വിഷ്ണു പ്രസാദ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതുമുഖം രഞ്ജിത്ത് സജീവും അനശ്വര രാജനുമാണ്  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ആഷിഖ് അക്ബര്‍ അലിയാണ് എഴുതിയിരിക്കുന്നത്. സെഞ്ച്വുറിയാണ് ഫിലിംസ് ആണ്  ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

സിനിമയുടെ ട്രൈലെർ പല സൂചനകളും നൽകുന്നുണ്ട്. സ്ത്രീയിൽ നിന്ന് പുരുഷനിലേക്കുള്ള ട്രാൻസ്ഫോർമേഷൻ ആണോ ഈ സിനിമ എന്ന സംശയം ട്രൈലെർ നൽകുന്നുണ്ട്. ട്രാൻസ്ഫോർമേഷൻ എന്നത് ഫിസിക്കലും മെന്റലിയും ആകാൻ സാധ്യതയുണ്ട്.

അനശ്വരയെന്ന നടിയെ പൊളിച്ചെഴുതുന്ന അല്ലെങ്കിൽ ഇതുവരെയുള്ള കംഫെർട് സോണിൽ നിന്ന് അവർ പുറത്തു കടന്ന സിനിമ കൂടിയാണിത്. അനശ്വര അവരുടെ ഈ മാറ്റത്തിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു. മലയാള സിനിമയിൽ നിന്ന് ഇത്തരത്തിൽ പുരോഗമനപരമായ മാറ്റത്തിന്റെ സിനിമകൾ വരുന്നത് ഏറെ പ്രതീക്ഷ ഉണർത്തുന്നതാണ്.

Leave a Comment