Skip to content
Home » വാട്ട്സ്ആപ്പിലെ പുതിയ ട്രിക്കുകളും അപ്ഡേഷനുകളും അറിയാം

വാട്ട്സ്ആപ്പിലെ പുതിയ ട്രിക്കുകളും അപ്ഡേഷനുകളും അറിയാം

നിങ്ങൾക്ക് അറിയാത്ത വാട്ട്സ്ആപ്പ് രഹസ്യങ്ങൾ ഇതാ

ഇന്ത്യയിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പ് ആണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്,ഇൻസ്റ്റാഗ്രാം എന്നിവയെ ആളുകൾ കാണുന്നത് പോലെയല്ല ജനങ്ങൾ വാട്ട്സ്ആപ്പിനെ കാണുന്നത്. അവരുടെ തികച്ചും വ്യക്തിപരമായ ഒരിടമായാണ്. എന്നാൽ വാട്ട്സ്ആപ്പിൽ നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് ട്രിക്കുകളുണ്ട്.

.അത്തരത്തിൽ ഒരു ട്രിക്ക് ആണ് ഓഫ് ലൈനിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് ചാറ്റ് ചെയ്യുവാൻ സാധിക്കുന്നു. ഇത് ഒരു തേർഡ് പാർട്ടി ആപ്ലികേഷൻ ആയ ഓഫ്‌ലൈൻ ചാറ്റ് -നോ ലേറ്റസ്റ്റ് സീൻ ,ബ്ലൂ ടിക്ക് ഫോർ വാട്ട്സ് ആപ്പ് എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ചെയ്യുവാൻ സാധിക്കുന്നത്.

പ്ലേയ് സ്റ്റോർ വഴി ഈ തേർഡ് പാർട്ടി അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. തേർഡ് അപ്ലിക്കേഷൻ ആയതു കൊണ്ട് തന്നെ നിങ്ങളുടെ സുരക്ഷാ ഉറപ്പു വരുത്തിയ ശേഷം മാത്രം ഈ ആപ്പ് ഉപയോഗിക്കുക.

നിങ്ങളുടെ വാട്ട്സ്ആപ്പ് ഇനി 4 ഡിവൈസുമായി കണക്ട് ചെയ്യാം

വാട്ട്സ് ആപ്പ് ഇതാ പുതിയ അപ്പ്‌ഡേഷനുമായി എത്തിയിരിക്കുന്നു . ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് .

അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽ വാട്ട്സ് ആപ്പ് ഉപയോഗിക്കാം  .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത്

നേരത്തെ ഇങ്ങനെ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന ഡിവൈസിൽ  ഇന്റർനെറ്റ് ആവശ്യമായിരുന്നു . എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവശ്യം  വരുന്നില്ല .

കണക്ട് ചെയ്ത്  കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതും ഈ അപ്ഡേഷന്റെ പ്രത്യേകതയാണ്  .

QR കോഡ് സ്കാൻ ചെയ്യുന്നത് എങ്ങനെ

  • വാട്ട്സ്ആപ്പ് തുറന്ന് അതിലെ വലതു വശത്തുള്ള സെറ്റിംഗ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • അതിൽ നമ്മുടെ പേരിന്റെയും ഫോട്ടോയുടെയും വലതു വശത്തായി QR കോഡിന്റെ ചിഹ്നം കാണാം.
  • അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒന്ന് മൈ കോഡ് എന്നതും രണ്ടാമത്തേത് സ്കാൻ കോഡ് എന്നും കാണാം.
  • സ്കാൻ കോഡ്  ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ വാട്ട്സ്ആപ്പ് മറ്റു ഡിവൈസുകളുമായി കണക്ട് ചെയ്യാം

ഇത്തരത്തിൽ 14 ദിവസം വരെ മെസ്സേജുകൾ അയക്കാനും മെസ്സേജുകൾ റിസീവ് ചെയ്യാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *