Skip to content
Home » ഇനി കെട്ടിട നികുതി അടക്കാൻ വരി നിൽക്കേണ്ട, നിങ്ങളുടെ ഫോൺ ഉപയോഗിച്ചു തന്നെ നികുതി അടക്കാം

ഇനി കെട്ടിട നികുതി അടക്കാൻ വരി നിൽക്കേണ്ട, നിങ്ങളുടെ ഫോൺ ഉപയോഗിച്ചു തന്നെ നികുതി അടക്കാം

കെട്ടിട നികുതി അടക്കാൻ വില്ലേജ് ഓഫീസിന്റെ മുന്നിലും അക്ഷയയുടെ മുന്നിലും വരി നിന്ന് മടുത്തുവോ. ഇനി നിങ്ങൾക്ക് വരി നിന്ന് കഷ്ടപെടാതെ തന്നെ നികുതി അടക്കാം.എങ്ങനെ ആണെന്നല്ലേ.

പറഞ്ഞു തരാം.താഴെ കാണുന്ന പ്രകാരം ഫോളോ ചെയ്യുക.

  • നിങ്ങളുടെ ഫോണിലെ ഗൂഗിൾ ക്രോമോ മറ്റ് ഏതെങ്കിലും ബ്രൗസറോ തുറക്കുക.
  • അതിലെ അഡ്രസ് ബാറിൽ tax.lsgkerala.gov.in എന്ന് ടൈപ്പ് ചെയ്ത ശേഷം എന്റർ അമർത്തുക.
  • തുടർന്ന് വരുന്ന പേജിൽ സഞ്ജീവ എന്ന തലക്കെട്ടോടു കൂടിയ സൈറ്റ് ഓപ്പൺ ആകും
  • അതിനു താഴെ ആയി quik pay എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക
  • അപ്പോൾ നിങ്ങൾ quick payment എന്നതിന് താഴെ കുറച്ചു കാര്യങ്ങൾ കാണാം
  • ആദ്യമായി നിങ്ങളുടെ ജില്ലാ ഏതാണെന്ന് സെലക്ട് ചെയ്തു കൊടുക്കുക
  • അടുത്തതായി നിങ്ങളുടേത് മുൻസിപ്പാലിറ്റി,പഞ്ചായത്ത്,കോർപറേഷൻ ഇവയിൽ ഏതാണെന്ന് സെലക്ട് ചെയ്യുക
  • നിങ്ങളുടെ മുൻസിപ്പാലിറ്റി,പഞ്ചായത്തിന്റേയോ പേര് സെലക്ട് ചെയ്തു കൊടുക്കുക.
  • വാർഡ് ഇയർ എന്നതിൽ 2013 ൽ ക്ലിക്ക് ചെയ്യുക
  • അതിനു താഴെ കാണുന്ന ബോക്സിൽ നിങ്ങളുടെ വാർഡ് നമ്പർ,കെട്ടിട നമ്പർ എന്നത് ടൈപ്പ് ചെയ്തു കൊടുക്കുക.[സബ് നമ്പർ എന്നത് ഉണ്ടെങ്കിൽ മാത്രം എന്റർ ചെയ്താൽ മതി]
  • അവസാനമായി സെർച്ച് എന്ന ബട്ടൺ അമർത്തുക
  • ആരുടെ പേരിലാണോ കെട്ടിടമുള്ളത് അയാളുടെ പേരും നികുതി  വിവരങ്ങളും കാണാനായി സാധിക്കും.
  • ഈ പേജിന്റെ താഴെയായി നിങ്ങളുടെ ഇമെയിൽ ഐഡിയും ഫോൺ നമ്പറും നൽകി ക്യാപ്ച്ച  ടൈപ്പ് ചെയ്ത് PAY NOW എന്നതിൽ ക്ലിക്ക് ചെയ്യുക.
  • സൗത്ത് ഇന്ത്യൻ ബാങ്കിന്റെ PAY NOW എന്ന ഓപ്ഷൻ കാണാം
  • തുടർന്ന് നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ പേയ്മെന്റ് നടത്താം.
  • കാർഡ്,UPI,നെറ്റ് ബാങ്കിങ് ഇതിൽ ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം.
  • പേയ്മെന്റ് വിജയകരമായാൽ SUCCESS TRANSACTION എന്ന് എഴുതി കാണിക്കും.
  • അപ്പോൾ തന്നെ നികുതി അടച്ചതിന്റെ ബില്ലും നിങ്ങൾക്ക് അപ്പോൾ തന്നെ ഡൌൺലോഡ് ചെയ്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *