ഇൻസ്റാഗ്രാമിന്റെ 5 അടിപൊളി ടിപ്സ് ആൻഡ് ട്രിക്സ് പരിചയപ്പെടാം

ഫേസ്ബുക്കിന്‌ ശേഷം ലോകമാകെ അലയടിക്കുന്ന തരംഗമായി ഇൻസ്റ്റാഗ്രാം മാറി കഴിഞ്ഞു. റീൽസ് കൊണ്ടും സ്റ്റോറി കൊണ്ടും ട്രെൻഡിംഗ് ആയി മാറിയ ഇൻസ്റ്റാഗ്രാം യുവതലമുറയുടെ ലഹരി തന്നെയാണ് ഒരു അർത്ഥത്തിൽ.

അവരുടെ ഒരു ദിവസത്തെ മൂഡ് പോലും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നിന്ന് വ്യക്തമാകും. എല്ലാവരും ഒരുപോല ഉപയോഗിക്കുന്ന ഇൻസ്റ്റാഗ്രാമിന്റെ അധികമാരും അറിയാത്ത ചില സീക്രെട്ടുകളാണ് ഇവിടെ പങ്കു വെക്കുന്നത്.

മെയിലേക്ക് ഇൻസ്റാഗ്രാമിന്റെ പേരിൽ  OTP വന്നുവോ?

ഇൻസ്റാഗ്രാമിന്റെ പാസ്സ്വേർഡ് മാറ്റുമ്പോഴും അല്ലെങ്കിൽ FORGOT പാസ്സ്വേർഡ് എന്ന് കൊടുക്കുമ്പോഴും മറ്റും നമ്മുടെ മെയിലിലേക്ക് ഇൻസ്റാഗ്രാമിന്റെ മെയിൽ വരാറുണ്ട്. നമ്മുടേത് അല്ലാത്ത ഒരു ഡിവൈസിൽ ഇൻസ്റ്റാഗ്രാം തുറക്കുമ്പോഴും ഇത്തരത്തിൽ OTP കൾ വരാറുണ്ട്.

എന്നാൽ ചിലപ്പോൾ ഒക്കെ അത്തരം OTP കൾ  ഷെയർ ചെയ്യുന്നതിലൂടെ നമ്മുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ആകാനുള്ള സാധ്യതയുമുണ്ട്. ഇൻസ്റാഗ്രാമിന്റെ പേരിൽ ഒരു മെയിൽ വന്നാൽ അത് ഇൻസ്റ്റാഗ്രാം അയച്ചത് തന്നെ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം.

ആദ്യം  നിങ്ങളുടെ ഇൻസ്റ്റാഗ്രാം സെറ്റിങ്സിൽ പോകുക. അതിൽ സെക്യൂരിറ്റി എന്ന് കാണിക്കുന്നതിൽ പോയാൽ ഇമെയിൽ ഫ്രം ഇൻസ്റ്റാഗ്രാം എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഇൻസ്റ്റാഗ്രാം  നിങ്ങൾക്കയച്ച മെസ്സേജുകൾ കാണാനാകും.

ഇൻസ്റ്റാഗ്രാമിലും അവതാർ നിർമ്മിക്കാം

അവതാർ സൃഷ്ടിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അത് ഇൻസ്റ്റാഗ്രാമിലും സാധ്യമാണ് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. അതിനായി നിങ്ങളുടെ ഇൻസ്റ്റാഗ്രാം സെറ്റിങ്സിൽ പോയി അക്കൗണ്ടിൽ പോകുക. അപ്പോൾ അവിടെ അവതാർ എന്ന ഒരു ഓപ്ഷൻ കാണാനാകും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട രൂപത്തിലും ഭാവത്തിലുമുള്ള അവതാറിനെ സൃഷ്ടിക്കാൻ കഴിയും.

മെസ്സേജ് നോട്ടിഫിക്കേഷൻ ഇനി ശല്യമാവില്ല

ഒരാൾക്ക് മെസ്സേജ് അയക്കണം എന്ന് വിചാരിക്കുക. കുറെ മെസ്സേജ് അയക്കുമ്പോൾ നോട്ടിഫിക്കേഷൻ സൗണ്ട്  വരുമ്പോൾ ചിലർക്ക് അരോചകമായി തോന്നാം. എന്നാൽ അതിനുള്ള പരിഹാരവും ഇൻസ്റ്റാഗ്രാമിൽ തന്നെയുണ്ട്.

ഉദാഹരണത്തിന് ഒരാളുടെ ചാറ്റ് എടുക്കുക എന്നിട്ട് ചാറ്റ് ബോക്സിൽ @silent എന്ന് ടൈപ്പ് ചെയ്ത ശേഷം നിങ്ങളുടെ മെസ്സേജ് ടൈപ്പ് ചെയ്യുക. ഇങ്ങനെ ചെയുമ്പോൾ നിങ്ങളുടെ മെസ്സേജ് അവരുടെ ഇൻബോക്സിൽ കാണുകയും എന്നാൽ നോട്ടിഫിക്കേഷൻ ബാറിൽ വരാതിരിക്കുകയും ചെയ്യും.

ചാറ്റ് ഹൈഡ് ചെയ്യാം

ഇൻസ്റ്റാഗ്രാമിൽ വരണമെന്ന് എല്ലാവരും ഒരുപോല ആഗ്രഹിക്കുകയും എന്നാൽ ഇതുവരെയും വരാത്തതുമായ ഒരു ഫീച്ചർ ആണ് ചാറ്റ് ഹൈഡിങ്. എന്നാൽ അതിനുള്ള ഒരു സീക്രെട്ട് ട്രിക്കും ഇൻസ്റ്റാഗ്രാമിൽ തന്നെയുണ്ട്. ആദ്യം നിങ്ങളുടെ സെറ്റിങ്സിൽ പോയി അക്കൗണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ താഴേക്ക് സ്ക്രോൾ ചെയുമ്പോൾ പ്രൊഫഷണൽ അക്കൗണ്ട് എന്ന ഓപ്ഷൻ കാണാം.

ഇനി നിങ്ങൾ അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങളുടെ പേർസണൽ അക്കൗണ്ട് പ്രഫഷണൽ അക്കൗണ്ട് ആക്കി മാറ്റണം.തുടർന്ന് വരുന്ന ചോദ്യങ്ങൾക്ക് നെക്സ്റ്റ് എന്ന് കൊടുത്ത ശേഷം അവസാനം ക്രിയേറ്റർ ചൂസ് ചെയ്യുക. അക്കൗണ്ടിൽ ചാറ്റ് ലിസ്റ്റ് എടുക്കുമ്പോൾ അതിൽ പ്രൈമറി, ജനറൽ എന്ന് രണ്ട് കാറ്റഗറി കാണാനാകും.

നിങ്ങൾക്ക് ഏത് ചാറ്റ് ആണോ ഹൈഡ് ചെയ്യേണ്ടത് ആ ചാറ്റ് ജനറലിലേക്ക് മാറ്റുക.എന്നിട്ട് പ്രൊഫഷണൽ അക്കൗണ്ട് വീണ്ടും പേർസണൽ അക്കൗണ്ട് ആയി സ്വിച്ച് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ചാറ്റ് ലിസ്റ്റിൽ ഹൈഡ് ചെയ്യണമെന്ന് വിചാരിച്ച വ്യക്തിയുടെ ചാറ്റ് ഉണ്ടായിരിക്കില്ല.

ഇൻസ്റ്റാഗ്രാം പാസ്സ്‌വേർഡ് സേവ് ചെയ്തു വെക്കാം

നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങിയെന്ന് വിചാരിക്കുക.അതിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓപ്പൺ ആക്കണം. അതിൽ നിങ്ങളുടെ മെയിൽ ഐഡിയും പാസ്സ്‌വേർഡും കൊടുത്താൽ മാത്രമേ അക്കൗണ്ട് ഓപ്പൺ ആകൂ. എന്നാൽ ചിലപ്പോൾ കുറച്ചു കാലം കഴിഞ്ഞാൽ നമ്മുടെ പാസ്സ്‌വേർഡ് മറവിയിലേക്ക് പോയേക്കാം.

എന്നാൽ ഇനി ഇത്തരം പേടികളെ ഒഴിവാക്കാം.എങ്ങനെ ആണെന്നല്ലേ. ആദ്യം നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ പോയി ഗൂഗിൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.അതിൽ ഓട്ടോ ഫിൽ എന്ന് കാണാം.

അതിൽ ഇൻസ്റ്റാഗ്രാം എടുത്ത് മെയിൽ ഐഡിയും നിലവിലെ പാസ്സ്‌വേർഡും കൊടുത്തു കഴിഞ്ഞാൽ മറ്റൊരു ഫോണിൽ നിങ്ങളുടെ അക്കൗണ്ട് ഓപ്പൺ ആക്കുമ്പോൾ ഓട്ടോ ഫിൽ ആയി അക്കൗണ്ട് ഓപ്പൺ ആകും.

ഇങ്ങനെ ആകർഷകമായ നിരവധി ടിപ്സ് ആൻഡ് ട്രിക്‌സ് ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെട്ടിട്ടുണ്ട്.എന്നാൽ പലതും നമുക്ക് അറിയാത്തതു കൊണ്ടാണ് ചില കാര്യങ്ങൾ അരോചകമായി തോന്നുന്നത്.

Leave a Comment