Skip to content
Home » ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ ഇൻസ്റ്റന്റ് പാൻ കാർഡിന് അപേക്ഷിക്കാം

ഇനി നിങ്ങളുടെ മൊബൈൽ ഫോണിൽ തന്നെ ഇൻസ്റ്റന്റ് പാൻ കാർഡിന് അപേക്ഷിക്കാം

ആധാർ കാർഡ് പോലെ ഇപ്പോൾ എല്ലായിടത്തും ഉപയോഗത്തിലുള്ള ഒന്നാണ് പാൻകാർഡ്. ഒരു ലോണിന് അപേക്ഷിക്കുമ്പോളോ ഇൻസ്റ്റാൾമെൻറ് ആയി സാധനങ്ങൾ വാങ്ങുകയാണെങ്കിൽ അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് പാൻകാർഡ് അത്യാവശ്യമാണ്. രാജ്യത്തെ നികുതിദായകരെ തിരിച്ചറിയുന്നതിനുള്ള ഉപാധിയാണ് permanent account number അഥവാ പാൻകാർഡ്. അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉൾപ്പെട്ടതാണ് പാൻകാർഡിലെ നമ്പർ.

ഓൺലൈൻ വഴിയാണ് പാൻകാർഡിന് അപ്ലൈ ചെയ്യുന്നത്.ഒരു വ്യക്തിയുടെ നികുതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരൊറ്റ പാൻ നമ്പറിൽ രേഖപ്പെടുത്തുന്നു. ആദായ നികുതി വകുപ്പാണ് ഇത് നൽകുന്നത്,മാത്രമല്ല നിങ്ങളുടെ പാൻകാർഡിന് ആജീവനാന്ത സാധുതയുണ്ട്.

  • നിങ്ങളുടെ മൊബൈൽ ഫോണിലെ ഗൂഗിൾ ക്രോം ഓപ്പൺ ആക്കുക.
  • അതിലെ അഡ്രസ് ബാറിൽ income.gov.in എന്ന് ടൈപ്പ് ചെയ്തു കൊടുക്കുക.
  • ഈ വെബ്സൈറ്റ് ഓപ്പൺ ആയി കഴിഞ്ഞാൽ അതിലെ മെനു ബാറിൽ അമർത്തുക.
  • താഴേക്കുള്ള ഓപ്ഷനുകളിൽ ഇൻസ്റ്റന്റ് ഇ പാൻ എന്നത് സെലക്ട് ചെയ്യുക.
  • അപ്പോൾ നിങ്ങൾ മറ്റൊരു പേജിൽ എത്തുകയും അവിടെ ഗെറ്റ് ന്യൂ  ഇ പാൻ എന്നത് സെലക്ട് ചെയ്യുക.
  • ഇനി വരുന്ന ഒരു ബോക്സിൽ നിങ്ങളുടെ ആധാർ കാർഡ് നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുകയും അതിന്റെ താഴെയായി കാണുന്ന i confirm എന്നതിൽ ടിക് ചെയ്തു കൊടുത്ത ശേഷം continue എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ഇനി വരുന്ന പേജിൽ terms and conditions കാണാനാകും,അത് വായിച്ച ശേഷം ടിക് മാർക്ക് ക്ലിക്ക് ചെയ്ത ശേഷം continue അമർത്തുക.
  • ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും.
  • OTP എന്റർ ചെയ്ത ശേഷം i agree എന്നതിൽ ടിക് ചെയ്ത് continue സെലക്ട് ചെയ്യുക.
  • ഇപ്പോൾ തുറന്നു വരുന്ന പേജിൽ നിങ്ങളുടെ ഫോട്ടോ അടങ്ങിയ ആധാർ വിവരങ്ങൾ കാണാനാകും.
  • അതിന് താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പാൻകാർഡ് അപേക്ഷ  സബ്മിറ് ആയതായി കാണാം.
  • അതിനു തൊട്ടു താഴെ കാണുന്ന ഗോ ടു ലോഗിൻ എന്നതിൽ അമർത്തുക.
  • ഇനി നിങ്ങൾ വീണ്ടും ഹോമിൽ എത്തി ഇൻസ്റ്റന്റ് ഇ പാൻ എന്നത് സെലക്ട് ചെയ്യുക.
  • അതിൽ ചെക്ക് സ്റ്റാറ്റസ് എന്നത് സെലക്ട് ചെയ്ത ശേഷം നിങ്ങളുടെ ആധാർ നമ്പർ എന്റർ ചെയ്തു കൊടുക്കുക.
  • ആധാർ കാർഡുമായി ലിങ്ക് ചെയ്ത നമ്പറിലേക്ക് ഒരു OTP വരികയും അത് എന്റർ ചെയ്ത് കൊടുത്ത ശേഷം continue എന്നതിൽ അമർത്തുക.
  • ചിലപ്പോൾ 1 മണിക്കൂർ കൊണ്ടൊക്കെ ഇൻസ്റ്റന്റ് ഇ പാൻകാർഡ് കിട്ടാറുണ്ട്.ഇ പാൻ കാർഡ് അനുവദിച്ചിട്ടുണ്ടെങ്കിൽ succesfull allotment of e pan എന്ന് കാണാനായി സാധിക്കും.
  • അതിനു താഴെ ഡൌൺലോഡ് ഇ പാൻകാർഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • പാൻകാർഡ് pdf ഫയലിന്റെ രൂപത്തിൽ ആയിരിക്കും ഡൌൺലോഡ് ആയിട്ടുണ്ടാകുക.
  • നിങ്ങൾ അത് ഓപ്പൺ ആക്കുമ്പോൾ ഒരു പാസ്സ്‌വേർഡ് ചോദിക്കും അവിടെ നിങ്ങളുടെ ഡേറ്റ് ഓഫ് ബർത്ത് എന്റർ ചെയ്തു കൊടുത്താൽ ഫയൽ കാണാനാകും.

പെട്ടെന്ന് ഒരു അത്യാവശ്യം വന്നാൽ അക്ഷയുടെ മുന്നിൽ കാത്തു നിന്ന് കഷ്ടപെടാതെ നിങ്ങളുടെ ഫോണിൽ തന്നെ ഈ സ്റ്റെപ്പുകൾ ഫോളോ ചെയ്ത് ഇൻസ്റ്റന്റ് ഇ പാൻകാർഡ് ഡൌൺലോഡ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *