ആധാർ കാർഡിന് പകരം ഇനി മാസ്ക്ഡ് ആധാർ ഉപയോഗിക്കാം,നിങ്ങളുടെ മാസ്ക്ഡ് ആധാർ കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

ഇന്ന് ഇന്ത്യയിൽ എവിടെ പോയാലും ചോദിക്കുന്ന ഐഡി പ്രൂഫ് ആണ് ആധാർ കാർഡ്. ഒരു ജോലിക്ക് കേറുമ്പോഴും ഒരു ഹോട്ടലിൽ താമസിക്കുമ്പോഴും ആദ്യം ചോദിക്കുന്ന ഐഡി പ്രൂഫ് ആധാർ കാർഡാണ്.

എന്നാൽ ഇത് എത്ര മാത്രം സുരക്ഷിതമാണ് എന്നത് വലിയ ചോദ്യമാണ്. കാരണം ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ വരെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.

അതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇനി മുതൽ മാസ്ക്ഡ് ആധാർ കാർഡ് നൽകിയാൽ മതിയാകും. എന്നാലും പലർക്കും ഈ വിവരങ്ങൾ ലഭ്യമല്ല.എന്താണ് മാസ്ക്ഡ് ആധാർ കാർഡ് എന്നും അത് എങ്ങനെ ഡൌൺലോഡ് ചെയ്യുമെന്നും പലർക്കും അറിയില്ല.

എന്താണ് മാസ്ക്ഡ് ആധാർ കാർഡ്

മാസ്‌ക്ഡ് ആധാർ നമ്പർ സൂചിപ്പിക്കുന്നത് ആധാർ നമ്പറിന്റെ ആദ്യ എട്ട് അക്കങ്ങൾക്ക് പകരം “XXX-XXX” പോലുള്ള ചില പ്രതീകങ്ങൾ ഉപയോഗിച്ച് ആധാർ നമ്പറിന്റെ അവസാന നാല് അക്കങ്ങൾ മാത്രമേ കാണാനാകൂ.

ഉടമയുടെ പേര്, , ഫോട്ടോ എന്നിവ കാണിക്കുന്നതിനാൽ ആധാർ കാർഡിന്റെ ഈ ഫോം നിയമപരമായി ഉപയോഗിക്കാം.

മാസ്ക്ഡ് ആധാർ കാർഡ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ

 • myaadhar.uidai.gov.in സൈറ്റ് ഓപ്പൺ ആക്കുക.
 • അതിൽ ലോഗിൻ എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക
 • തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പറും അതിൽ നൽകിയിരിക്കുന്ന ക്യാപ്ച്ച അതുപോലെ ടൈപ്പ് ചെയ്ത് send otp എന്നതിൽ അമർത്തുക.
 • നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു otp നമ്പർ വരുന്നതായിരിക്കും .അത് ടൈപ്പ്  ചെയ്ത് കൊടുക്കുക.
 • ലോഗിൻ എന്നതിൽ ക്ലിക്ക്  ചെയ്യുക
 • തുടർന്ന് ആധാറുമായി ബന്ധപ്പെട്ട പലവിധ സേവങ്ങൾ അടങ്ങിയ ഒരു പേജ് വരും,അതിൽ നിന്ന് ഡൌൺലോഡ് ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
 • അപ്പോൾ നിങ്ങളുടെ ഫോട്ടോ അടങ്ങിയ ആധാർ വിവരങ്ങൾ കാണാം.
 • നിങ്ങളുടെ ഫോട്ടോയുടെ മുകളിൽ ആയി do you want a masked aadhar card എന്ന ഓപ്ഷൻ കാണാം,അതിൽ ടിക് ചെയ്ത ശേഷം ഡൌൺലോഡ് എന്നതിൽ പ്രസ് ചെയ്യുക.
 • ഇപ്പോൾ നിങ്ങളുടെ ആധാർ കാർഡ് ഡൌൺലോഡ് ചെയ്തതായി കാണാം
 • ഇനി ഗൂഗിൾ ക്രോമിലെ ഡൗൺലോഡ്സിൽ പോയി നിങ്ങൾ ഡൌൺലോഡ് ചെയ്ത ഇ ആധാർ കാർഡ് ഓപ്പൺ ആക്കുക
 • pdf ഫയൽ ആയിട്ടായിരിക്കും കിടക്കുന്നത്
 • ആ  pdf ഫയൽ തുറക്കുമ്പോൾ ഒരു പാസ്സ്‌വേർഡ് ആവശ്യപ്പെടും
 • പാസ്സ്‌വേർഡിന്റെ സ്ഥാനത്ത് നിങ്ങളുടെ പേരിന്റെ ആദ്യത്തെ 4 അക്ഷരവും ജനന വർഷവും ചേർത്ത് ടൈപ്പ് ചെയ്യുക,എന്നിട് done എന്നതിൽ ക്ലിക്ക് ചെയ്യുക

ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മാസ്ക്ഡ് ആധാർ കാർഡ് കാണാനാകും

Leave a Comment