Skip to content
Home » ഏറ്റവും പുതിയ OTT സിനിമകൾ കാണാം

ഏറ്റവും പുതിയ OTT സിനിമകൾ കാണാം

ജൂലൈയിൽ ഇറങ്ങുന്ന OTT സിനിമകൾ

ആഹാ സുന്ദരാ

ഈ ആഴ്‌ച ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന OTT റിലീസുകളിലൊന്നായ ആഹാ സുന്ദരാ  ജൂലൈ 10 ന് ഡിജിറ്റലായി റിലീസ് ചെയ്തിരിക്കുന്നു . നാനി നായകനായ ചിത്രത്തിന് കുടുംബ പ്രേക്ഷകരിൽ നിന്നും യുവാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മികച്ച റൊമാന്റിക് കോമഡികളിൽ ഒന്നാണ് ആഹാ സുന്ദരാ .

നസ്രിയ നസീം ഗംഭീരമായപ്രകടനത്തിലൂടെ  ടോളിവുഡ് പ്രേക്ഷകർക്ക്  പ്രിയങ്കരിയായിരിക്കുന്നു . നസ്രിയ അവതരിപ്പിച്ച കഥാപാത്രം നിരവധി ഹൃദയങ്ങളെ സ്പർശിക്കുകയും സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാവുകയും ചെയ്തു. പ്രത്യേകിച്ച്, നായക ജോഡികൾ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരെ തിയറ്ററുകളിലെ സ്‌ക്രീനുകളിലേക്ക് ആകർഷിക്കുന്ന ഒന്നായിരുന്നു.

ഡിയർ ഫ്രണ്ട്

വിനീത് കുമാർ സംവിധാനം ചെയ്ത മലയാളത്തിൽ ടൊവിനോ തോമസും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ഡിയർ ഫ്രണ്ട്. ബാംഗ്ലൂരിൽ ഒരുമിച്ച് താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതം രസകരവും ആവേശവും നിറഞ്ഞതാണ്.

ഒരു സ്റ്റാർട്ട്-അപ്പ് സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം.എന്നാൽ അവരിലൊരാൾ പെട്ടെന്ന് അപ്രത്യക്ഷനാകുന്നു.തുടർന്നുള്ള ഉത്തരങ്ങളാണ് സിനിമയിലൂടെ കടന്നു പോകുന്നത്.ക്ളീഷേ കൂട്ടുകെട്ടിന്റെ സകല ഫോർമുലകളും ഇവിടെ മാറി മറിയുന്നു.

മേജർ

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രചോദനാത്മകമായ കഥ തിയേറ്ററുകളിലും ബോക്‌സ് ഓഫീസിലും വിജയകരമായ വിജയത്തിന് ശേഷം OTT അരങ്ങേറ്റം കുറിക്കും. 2022 ജൂലൈ 3 മുതൽ, ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് Netflix-ൽ സിനിമ കാണാനാകും.

ശശി കിരൺ ടിക്ക സംവിധാനം ചെയ്ത് സോണി പിക്‌ചേഴ്‌സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും തെലുങ്ക് സൂപ്പർസ്റ്റാർ  മഹേഷ് ബാബുവിന്റെ ജിഎംബി എന്റർടൈൻമെന്റും എ+എസ് മൂവീസും ചേർന്ന് നിർമ്മിച്ച മേജറിൽ അദിവി ശേഷ്, ശോഭിത ധൂലിപാല, പ്രകാശ് രാജ്, രേവതി, മുരളി ശർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളായി  അഭിനയിക്കുന്നു.

മകൾ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ ഒരു മലയാള  ചലച്ചിത്രമാണ് മകൾ. ജയറാം, സിദ്ദിഖ്, നസ്ലെൻ,ദേവിക സഞ്ജയ് , മീരാ ജാസ്മിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മകൾ ഒരു ലൈറ്റ് ഹാർട്ട്ഡ് ഫാമിലി എന്റർടെയ്‌നറാണ്.ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മീര ജാസ്മിൻ സിനിമയിലേക്ക് എത്തുന്നത് എന്നതും ഈ ചിത്രത്തിലേക്ക് ആകർഷിക്കുന്ന ഘടകമാണ്.

പത്താം വളവ്

എം പത്മകുമാറിന്റെ ചിത്രമാണ് പത്താം വളവ്.ജോസഫിന് ശേഷം പത്മകുമാർ ഒരുക്കുന്ന ഒരു ത്രില്ലെർ കൂടിയാണ് പത്താം വളവ്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോൺ ലൂതർ

നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് ജോൺ ലൂതർ.ഇതൊരു ക്രൈം ത്രില്ലറിൽ ഉൾപ്പെടുന്ന സിനിമയാണ്. കാണാതായ നിരവധി ആളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടയിൽ പോലീസ് ഓഫീസർ ജോൺ ലൂഥറിന് കേൾവിശക്തി നഷ്ടപ്പെടുന്നു.

അപ്രതീക്ഷിതമായ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന ഈ സിനിമ ജയസൂര്യ എന്ന നടന്റെ അഭിനയ മികവിനെ ചൂണ്ടി കാണിക്കുന്നു.

വാശി

വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ മലയാളം  സിനിമയാണ് വാശി. കീർത്തി സുരേഷ്, ടൊവിനോ തോമസ്, കോട്ടയം രമേഷ്, മായാ വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനിസ് ചാക്കോ സൈമൺ, വിഷ്ണു രാഘവ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കോടതിയെ ഒരു  പ്രസംഗവേദിയായി ഉപയോഗിക്കുന്നതിനുപകരം തികച്ചും നിയമപരമായ വാദങ്ങളിൽ ഉറച്ചുനിൽക്കാനാണ് ശ്രമം. പുതുതായി നിയമിതനായ പബ്ലിക് പ്രോസിക്യൂട്ടർ എബിനും (ടൊവിനോ തോമസും) പ്രതിഭാഗം അഭിഭാഷകനായ മാധവിയും (കീർത്തി സുരേഷ്) തമ്മിലുള്ള ഈഗോ ക്ലാഷാണ് ചിത്രത്തിന്റെ പ്രമേയം .

Leave a Reply

Your email address will not be published. Required fields are marked *