ലോക്ക്ഡൗൺ മോഡ് തകർക്കുന്നവർക്ക് 2 ദശലക്ഷം ഡോളർ പ്രഖ്യാപിച്ച് ആപ്പിൾ

ആപ്പിളിൻറെ പുതിയ സുരക്ഷാ ഫീച്ചറാണ് ലോക്ക്ഡൗൺ മോഡ്.ഈ ഫീച്ചർ തകർക്കുന്ന ഹാക്കർമാർക്ക് 2 ദശലക്ഷം ഡോളർ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി. ലോക്ക്ഡൌൺ മോഡ് ഐഒഎസ് 16 ൽ ലഭ്യമാകും എന്നാണ് നിലവിൽ അറിയാൻ കഴിഞ്ഞിരിക്കുന്നത്.

തങ്ങളാണ് ഏറ്റവും സുരക്ഷിതമായ മൊബൈൽ നിർമാതാക്കളെന്ന് ആപ്പിളിന്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ആൻഡ് ആർക്കിടെക്ചർ വിഭാഗം മേധാവി ഇവാൻ ക്രെസ്റ്റിക്  അവകാശപ്പെടുന്നു.

  നിലവിലുള്ള ഒരു മൊബൈൽ നിർമാതാക്കളും നൽകാത്ത സുരക്ഷ സംവിധാനമാണ് ആപ്പിൾ ഉപഭോക്താക്കൾക്കായി നൽകുന്നതെന്ന് ഇവാൻ പ്രസ്താവിക്കുന്നു. ലോക്ക്ഡൌൺ മോഡ് ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നതെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇതിൽ എസ്എംഎസിലെ ലിങ്ക് പ്രിവ്യുകൾ കാണിക്കില്ല. ചിത്രങ്ങൾ ഒഴികെയുള്ള അറ്റാച്മെന്റുകൾ ബ്ലോക്ക് ചെയ്യും.ചില ജാവാസ്ക്രിപ്റ്റ് ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കും.തനിക്ക് വിശ്വാസമുള്ള വെബ്സൈറ്റ് ആണെന്ന് ഉപഭോക്താവ് പറഞ്ഞാൽ മാത്രം അനുവദിക്കും.

ഫേസ്ടൈമിൽ അറിയാത്ത കോളുകൾ വന്നാൽ തടയും. ഫോൺ ലോക്ക് ചെയ്‌തിരിക്കുമ്പോൾ വയേർഡ് കണക്ഷനുകൾ ഫോൺ സ്വീകരിക്കില്ല.ഒരു കോൺഫിഗറേഷൻ പ്രൊഫൈലും ഇൻസ്റ്റാൾ ചെയ്യാൻ അനുവദിക്കില്ല.ഇത്തരം സവിശേഷതകളാണ് ലോക്ക്ഡൗൺ മോഡിനെ സുരക്ഷിതമാക്കുന്നത്.

എൻഎസ്ഒ പോലുള്ള ഹാക്കർമാരെ നിർവീര്യമാക്കുന്ന സംഘടനകൾക്കായി 10 ദശലക്ഷം ഡോളറും ആപ്പിൾ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.ഈ തുക ഫോർഡ്   ഫൗണ്ടേഷന്റെ ഡിഗ്‍നിറ്റി ആൻഡ്  ജസ്റ്റിസ് ഫണ്ടിലായിരിക്കും ഇടുക.

Leave a Comment