ഇനി ഏത് രാത്രിയും വാട്ട്സ്ആപ്പിൽ  ഓൺലൈനിൽ ഇരിക്കാം,ഓൺലൈൻ പേടി മറക്കാം

എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സാമൂഹിക മാധ്യമമാണ് വാട്ട്സ്ആപ്പ്.  വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ആപ്പും കൂടിയാണ് വാട്ട്സ്ആപ്പ്.   ജോലിയുടെ അവശ്യത്തിനും ബിസിനസ് ആവശ്യങ്ങൾക്കുമെല്ലാം ഇന്നാളുകൾ നിരന്തരമായി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്.

 എന്നാൽ എപ്പോഴും ഓൺലൈൻ കാണിക്കുന്നത് ചിലർക്ക് താല്പര്യമുണ്ടാകില്ല. അങ്ങനെ ഉള്ളവർക്ക് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്.

ഇനി നിങ്ങൾ ഓൺലൈനിൽ ആയിരിക്കുന്നത് മറ്റുള്ളവർ അറിയാതിരിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് വാട്ട്സ്ആപ്പ്. ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ അടുത്ത അപ്ഡേഷനിൽ ലഭ്യമാകും എന്നാണ് സൂചന.

ചില ബീറ്റ ടെസ്റ്ററുകൾക്കായി മെറ്റ ഉടമസ്ഥതയിലുള്ള മെസ്സേജ് ഡിലീറ്റ് ചെയ്യുന്നതിനുള്ള[ഡിലീറ്റ് ഫോർ എവരി വൺ സമയ പരിധി അപ്ഡേറ്റ് ചെയ്യുന്നതായി സൂചനകൾ പുറത്തു വരുന്നുണ്ട്.

ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമായ ആൻഡ്രോയിഡ് ബീറ്റ 2.22.15.8-നുള്ള വാട്ട്‌സ്ആപ്പിൽ ഇതുൾപ്പെട്ടിരിക്കുന്നു. കൂടാതെ വിൻഡോസ് ബീറ്റയിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ കൺടെക്സ്റ്റ് മെനു വാട്ട്‌സ്ആപ്പ് പുറത്തിറക്കുമെന്നും പറയപ്പെടുന്നു.

വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ട്രാക്കർ വാബെറ്റ്ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുള്ള സെറ്റിങ്സ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്.

വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ്‌സിൽ നിന്ന് തന്നെ ഓൺലൈനിൽ ഉപയോക്താവിനെ ആർക്കൊക്കെ കാണാനാകുമെന്ന് തിരഞ്ഞെടുക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും.

പുതിയ പ്രൈവസി  സെറ്റിങ്‌സ്  ഫീച്ചർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് അവരുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഓപ്‌ഷൻ  ഡവലപ്പ് ചെയ്യുകയാണെന്നാണ് വിവരങ്ങൾ.

വാട്ട്സ്ആപ്പിലെ ഡിലീറ്റ് ഫോർ എവരി വൺ ഓപ്ഷനിൽ നിലവിൽ 1  മണിക്കൂറും  8 മിനിറ്റുമാണ് ലഭിക്കുന്നത്. എന്നാൽ ഇനിയത് 2 ദിവസത്തേക്ക് നീട്ടും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

മൈക്രോസോഫ്ട് സ്റ്റോറിൽ നിന്നും വിൻഡോസ് 2.2225.2.70 ഏറ്റവും പുതിയ വാട്ട്സ്ആപ്പ് ഡൌൺലോഡ്ചെയ്തവർക്ക് ഈ സേവനം ലഭ്യമാണ്

നിങ്ങൾ ടൈപ്പ് ചെയുന്ന  വാചകം  ബോൾഡ് അല്ലെങ്കിൽ ഇറ്റാലിക്‌ ഫോർമാറ്റിൽ  ടൈപ്പ് ചെയ്യാൻ പറ്റുന്ന ഓപ്ഷനും ഉണ്ടാകും.

Leave a Comment