Breaking News

ഇനി ആർക്കും യാത്ര ഫോട്ടോസ് എടുക്കാം പനോരമ മോഡിൽ

യാത്ര വേളയിൽ ഫോട്ടോസ് എടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.എന്നാൽ നിങ്ങളുടെ കൈയിലുള്ള സ്മാർട്ഫോൺ ഉപയോഗിച്ച് അടിപൊളി ആയി ഫോട്ടോസ് എടുക്കാം.എങ്ങനെ ആണെന്നല്ലേ അതിനുള്ള ഉത്തരമാണ് പനോരമ മോഡ്.

ആദ്യ കാലങ്ങളിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒന്നാണ് പനോരമ മോഡ്. എന്നാൽ കാലക്രമേണ അത് ജനപ്രീതി ആർജ്ജിക്കുകയും ഫോട്ടോസ് എടുക്കാനായി പനോരമ മോഡ് ഉപയോഗിക്കാനും തുടങ്ങി. നിലവിൽ എല്ലാ സ്മാർട്ട് ഫോണുകളിലും ഈ മോഡുണ്ട്.

യാത്ര വേളയിൽ പനോരമ മോഡ് ഉപയോഗിച്ച് നോക്കിയാൽ നമ്മെ അത്ഭുതപ്പെടുത്തുന്ന രസകരമായ ഫോട്ടോസ് ലഭിക്കും. യാത്രയിലെ മനോഹരമായ ചിത്രങ്ങൾ ഒറ്റ ഷോട്ടിൽ പകർത്താൻ പനോരമ മോഡ് നിങ്ങളെ സഹായിക്കുന്നു.

പനോരമ മോഡിലൂടെ എങ്ങനെ നല്ല ട്രാവൽ ഫോട്ടോസ് എടുക്കാം

 1. വൈൽഡ് ലാൻഡ്‌സ്‌കേപ്പ് ഫോട്ടോസ്
  യാത്ര ചെയ്യുമ്പോൾ പർവ്വതനിരകളും നദികളും തുടങ്ങി നിരവധി കാഴ്ചകൾ കാണാനാകും.ഇതിനെയെല്ലാം  ഒറ്റ ഷോട്ടാക്കി കാണാൻ കഴിയും എന്നതാണ് പനോരമ മോഡിന്റെ പ്രത്യേകത.ചെറിയ ചെറിയ ഭാഗങ്ങളായി ഫോട്ടോ എടുക്കുന്നതിനു പകരമായി ഒന്നോ അതിലധികമോ കാഴ്ചകൾ ഒരു ഫ്രെമിൽ ഒതുക്കാൻ ഈ മോഡ് നമ്മളെ സഹായിക്കും.വൈൽഡ്  ആംഗിൾ ലെൻസ് ഇല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണിലെ പനോരമ മോഡ് ഉപയോഗിച്ച് അതിനു സമാനമായ ഫോട്ടോസ് എടുക്കാം
 2. മികച്ച ഗ്രൂപ്പ് ഫോട്ടോസ് എടുക്കാം
  ഒരുപാടാളുകൾ ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുമ്പോൾ ഫ്രെമിയിൽ കൊള്ളാതെ വരും.എന്നാൽ ഇനി എത്ര ആളുണ്ടെങ്കിലും ഗ്രൂപ്പ് ഫോട്ടോസ് എടുക്കാം.പനോരമ മോഡ് ഉപയോഗിച്ചു ഒരുപാട് ആളുകളെ ഉൾകൊള്ളിച്ചു കൊണ്ട് ഏവരെയും സന്തോഷിപ്പിക്കാം.
 3. നഗര കാഴ്ചകൾ പകർത്താം
  കൂറ്റൻ കെട്ടിടങ്ങളുള്ള ഒരു നഗരത്തിൽ നിങ്ങൾ എത്തിപ്പെട്ടാൽ അത്രയും ഉയരമേറിയ കെട്ടിടത്തിന്റെ ഫോട്ടോ എടുക്കുക എന്നത് ദുഷ്കരമായ കാര്യമാണ്.എന്നാൽ കൈയിലുള്ള ഫോണിന്റെ പനോരമ മോഡ് ഉപയോഗിച്ച് ആ കെട്ടിടത്തിന്റെ സൗന്ദര്യം മുഴുവനായി പകർത്താം.

എങ്ങനെ പനോരമ മോഡ് ഉപയോഗിക്കാം

 • വൈൽഡ് ആംഗിൾ ഫോട്ടോസ് കാണുമ്പോൾ നമ്മൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. പല ചിത്രങ്ങളെ ഒറ്റ ഷോട്ടാക്കി വലിയ ചിത്രമാക്കി മാറ്റുകയാണ് പനോരമ ഷോട്ട് ചെയ്യുന്നത്
 • നിങ്ങളുടെ ഫോണിൽ പനോരമ മോഡ് ഓൺ ആക്കുക
 • നിങ്ങൾക്ക് ഹൊറിസോണ്ടൽ  ആയിട്ടാണ് ഫോട്ടോ വേണ്ടതെങ്കിൽ ഫോൺ പോർട്രെയ്റ് രീതിയിൽ പിടിച്ച് എവിടെ നിന്നാണോ ഫോട്ടോ എടുക്കാൻ തുടങ്ങേണ്ടത് അങ്ങോട്ട് ഫോൺ പിടിക്കുക. മിക്ക ഫോണുകളിലും നിങ്ങളെ നയിക്കാൻ ഒരു അമ്പ് അടയാളം ഉണ്ടാകും.
 • തുടർന്ന് ഷട്ടറിൽ ടാപ്പ് ചെയ്ത് ഫോട്ടോ എടുക്കേണ്ട  ദിശയിലേക്ക് ഫോൺ നീക്കാൻ തുടങ്ങുക.ഒരു നേർരേഖ പോലെ കൈകൾ ചലിപ്പിക്കണം.
 • അവസാനമായി എടുക്കേണ്ട പോയിന്റിൽ എത്തി കഴിഞ്ഞാൽ ഒന്ന് കൂടി ടാപ്പ് ചെയ്തു കൊടുക്കുക
 • വെർട്ടിക്കൽ ആയിട്ടാണ് ഫോട്ടോ എടുക്കേണ്ടതെങ്കിൽ ഫോൺ പിടിക്കേണ്ടത് ഹൊറിസോണ്ടൽ ആയിട്ടാണ്

പനോരമ മോഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തുടക്കത്തിൽ പനോരമ മോഡ് ഉപയോഗിക്കുന്ന ഒരാൾക്ക് നല്ല ഫോട്ടോ കിട്ടുക എന്നത് ശ്രമകരമായ കാര്യമാണ്. പ്രാക്‌ടീസിൽ കൂടിയല്ല ചില ട്രിക്കുകളാണ് പനോരമ ഫോട്ടോയെ അതിമനോഹരമാക്കുന്നത്.

ആദ്യം തന്നെ എടുക്കേണ്ട ഫോട്ടോ ഏതാണെന്ന് തീരുമാനിക്കുകയും ഒരു ട്രയൽ എന്ന പോലെ സാധാരണ ഒരു ഫോട്ടോ എടുക്കുകയും ചെയ്യുക.

അതിനു ശേഷം നിങ്ങളുടെ ഫോൺ ഇടത്തരം വേഗതയിൽ നീക്കുക. വളരെ വേഗത്തിലോ വളരെ പതുക്കെയോ ചെയ്യരുത്. വളരെ പതുക്കെ ആയാലും വേഗതയിൽ ആയാലും അത് മങ്ങിയതും അഭംഗിയുമായ ഷോട്ട് ആയി തീരും.

ഫോണിൽ കാണിക്കുന്ന ലൈനിൽ നിന്നും വ്യതിചലിക്കരുത്.

നിങ്ങളുടെ ഷോട്ടിന് ചലനമില്ലെന്ന് ഉറപ്പു വരുത്തുക.നിങ്ങളുടെ കൈ വിറക്കുകയോ ഫോൺ അനങ്ങുന്നുണ്ടെങ്കിലോ ഫോട്ടോക്ക് ക്ലാരിറ്റി കുറവ് അനുഭവപ്പെടാം. എടുക്കേണ്ട ചിത്രത്തിന് സമാന്തരമായിട്ടായിരിക്കണം ഫോൺ പിടിക്കേണ്ടത്.

പനോരമ മോഡ്-ട്രാവലേഴ്സിന്റെ ഇഷ്ടതാരം

ഏറ്റവും മികച്ച ട്രാവൽ ഫോട്ടോസ് എടുക്കാൻ പനോരമ മോഡ് നിങ്ങളെ ഒരുപാട് സഹായിക്കും. ഒരു ഫോണും കുറച്ചു പരിശീലനവും ഉണ്ടെങ്കിൽ ട്രാവലേഴ്സിന് അവരുടെ യാത്രയിലെ കാഴ്ചകളെ അതിമനോഹരമായി പകർത്താനാകും. വലിയൊരു ഗ്രൂപ്പ് ഫോട്ടോ ആയാലും മനോഹരമായ കാഴ്ചകൾ ആയാലും ഓർമകളാക്കി സൂക്ഷിക്കാൻ പനോരമ മോഡിന് സാധിക്കും 

About tips_7ayp4d

Check Also

ഇന്ത്യയിലെ ഐഫോണിൽ 5 ജി ഉറപ്പാക്കി എയർടെൽ ; ഇനി അൺലോക്ക് ചെയ്യാം

ലോകമെമ്പാടും ഇനി 5 ജിയിലേക്കുള്ള യാത്രയിലാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ മാറ്റം സ്വാഭാവികം ആകുമ്പോൾ  ഐഫോണിൽ  5 ജി ക്കുള്ള  …

Leave a Reply

Your email address will not be published. Required fields are marked *