അറിയാതെ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാൻ ഇനി കൂടുതൽ സമയം,പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്

ഏറെ ജനകീയമായ സോഷ്യൽ മീഡിയയാണ് വാട്ട്സ്ആപ്പ്. സന്ദേശങ്ങൾ അയക്കാനും വീഡിയോ കാൾ ചെയ്യാനുമെല്ലാം വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു. മറ്റു സോഷ്യൽ മീഡിയകളെ അപേക്ഷിച്ചു നോക്കുമ്പോൾ വാട്ട്സ്ആപ്പ് കുറച്ചു കൂടി സ്വകാര്യത നൽകുന്നു. നിങ്ങളുടെ ഡിപിയിലെ ഫോട്ടോ പോലും നിങ്ങളുടെ കോണ്ടാക്ടിൽ ഉള്ളവർക്ക് മാത്രം കാണുന്ന തരത്തിൽ സെറ്റ് ചെയ്തു വെക്കാനാകും.

നിലവിൽ ഒരാൾക്കോ ഗ്രൂപ്പിലോ മെസ്സേജുകൾ അറിയാതെ അയച്ചാൽ അത് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്ട്സ്ആപ്പിലുണ്ട്. ഡിലീറ്റ് ഫോർ എവരി വൺ എന്നമർത്തിയാൽ ഡിലീറ്റ് ആകുന്നതാണ്. അത്  ഒരു നിശ്ചിത സമയത്തിനുള്ളിൽ ചെയ്യേണ്ടിയിരിക്കുന്നു.

അല്ലെങ്കിൽ അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. നിലവിൽ ഒരു മണിക്കൂറും 8 മിനിറ്റും 16 സെക്കന്റുമാണ് അതിന്റെ പരിധി. ഈ സമയ പരിധിക്കുള്ളിൽ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അത് ആർക്കാണോ അയച്ചത് അയാൾക്കത് കാണാൻ സാധിക്കും. എന്നാൽ വാട്ട്സ്ആപ്പ് ഈ സമയ പരിധി കൂട്ടാനുള്ള തീരുമാനത്തിലാണ്.

പ്രശസ്ത വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ WABetaInfo യുടെ ഏറ്റവും പുതിയ റിപ്പോർട് അനുസരിച്ച് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിൽ വാട്സ്ആപ്പ് പുതിയ 2-ദിവസ സമയ പരിധി അവതരിപ്പിച്ചിരിക്കുകയാണ്. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായുള്ള വാട്സ്ആപ്പ് ബീറ്റയുടെ v2.22.15.8 പതിപ്പിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിലൂടെ അറിയാതെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ യൂസർമാർക്ക് 2 ദിവസവും 12 മണിക്കൂറും ലഭിക്കുന്നു.

ഗ്രൂപ്പ് ചാറ്റിൽ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിൽ വാട്ട്‌സ്ആപ്പ് മറ്റൊരു മാറ്റം പരീക്ഷിക്കുന്നതായി WABetaInfo സൂചന നൽകി.

ഗ്രൂപ്പ് അഡ്മിൻമാർക്ക് മറ്റ് ഗ്രൂപ്പ് അംഗങ്ങൾ അവരുടെ പേരിൽ അയച്ച സന്ദേശങ്ങളും മീഡിയ ഫയലുകളും ഡിലീറ്റ് ചെയ്യാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്ററുകൾക്ക് സന്ദേശം ഡിലീറ്റ് ചെയ്യുന്നതിനുള്ള  പുതിയ 2 ദിവസത്തെ സമയ പരിധി ലഭിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

Leave a Comment