Skip to content
Home » ഹെൽത്ത് ഐഡി കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം ?

ഹെൽത്ത് ഐഡി കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം ?

ഇന്ത്യയിലെ പൗരന്മാർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഒന്നാണ് ഹെൽത്ത് ഐഡി കാർഡ്. ആശുപത്രിയിൽ ചികിത്സ തേടുന്നവർക്കും  സ്ഥിരമായി മരുന്ന്  കഴിക്കുന്നവർക്കും മെഡിക്കൽ ക്ലെയിം കിട്ടാനും ഇൻഷുറൻസ് എടുക്കാനുമെല്ലാം ഹെൽത്ത് ഐഡി കാർഡ് നമ്മളെ സഹായിക്കും. ആരോഗ്യപരമായ ഒരാളുടെ മുഴുവൻ വിവരങ്ങളും ഈ ഐഡി കാർഡിൽ ലഭ്യമായിരിക്കും എന്നതാണ് ഹെൽത്ത് ഐഡി കാർഡിന്റെ പ്രത്യേകത.

ഒരാൾ ചികിത്സ തേടി ഒരു ഹോസ്പിറ്റലിൽ കിടന്ന് എന്ന് വിചാരിക്കുക. അയാൾ അവിടുത്തെ സേവനങ്ങളിൽ തൃപ്തനല്ല വേറെ ആശുപത്രിയിലേക്ക് മാറുകയാണ് എങ്കിലും ആ വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും നിലവിലെ ആശുപത്രി ജീവനക്കാർ ഹെൽത്ത് ഐഡി കാർഡിൽ ചേർക്കാൻ നിർബന്ധിതരാകും. അതിനാൽ തന്നെ ഒരു ഹെൽത്ത് ഐഡി കാർഡുണ്ടെങ്കിൽ ഒരാളുടെ ആരോഗ്യപരമായ എല്ലാ കാര്യങ്ങളും എപ്പോഴും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

ആധാർ കാർഡ് പോലെ അല്ലെങ്കിൽ BHIM UP ഐഡി പോലെ ഒരു അഡ്രസ് കൂടിയുണ്ട്. ഹെൽത്ത് ഐഡി കാർഡിൽ ഉപയോഗിക്കുന്നത് PHR അഡ്രെസ്സ് എന്നു പറയുന്നതാണ്. PHR എന്നത് പേർസണൽ ഹെൽത്ത് റെക്കോഡ് എന്നർത്ഥം.

ഹെൽത്ത് ഐഡി കാർഡിന്റെ അവസാനം @NDHM എന്നു അവസാനിക്കുന്നു. അതിനു പകരമായി ആധാർ കാർഡിലെ പോലെ വലിയ നമ്പർ വേണമെങ്കിലും ഉപയോഗിക്കാം.

ഭാവിയിൽ നമ്മുടെ ഹെൽത്തുമായി ബന്ധപ്പെട്ട് എന്ത് ആവശ്യത്തിനും ഹെൽത്ത് ഐഡി കാർഡ് നിർബന്ധമാകുന്നതാണ്. നിലവിൽ ആധാർ കാർഡ് എങ്ങനെയാണോ അതുപോലെ ആരോഗ്യപരമായ എന്ത് ആവശ്യത്തിനും ഈയൊരു കാർഡ് ഉപയോഗത്തിൽ വരുമെന്നർത്ഥം.

അതുകൊണ്ട് തന്നെ എവിടെ പോയാലും ഹെൽത്ത് ഐഡി കാർഡ് ഉണ്ടെങ്കിൽ നമ്മൾ കഴിക്കുന്ന മരുന്ന് വിവരങ്ങളും ഏതൊക്കെ അസുഖങ്ങൾ ഉണ്ടെന്നും എന്തിനൊക്കെ ചികിത്സ തേടിയിട്ടുണ്ട് എന്നെല്ലാം വളരെ കൃത്യമായി അറിയാൻ കഴിയും.

ഖത്തർ പോലുള്ള വിദേശ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള ഹെൽത്ത് ഐഡി കാർഡുകൾ നിലവിലുണ്ട്. മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങാൻ വരെ ഇൻഷുറൻസ് ഐഡി കാർഡ് ഉപയോഗത്തിൽ വരുന്നത് അത്ര വിദൂരമല്ല.

ഹെൽത്ത് ഐഡി കാർഡ് എങ്ങനെ ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്യാം ?

  • healthid.ndhm.gov.in/register എന്ന വെബ്സൈറ്റി ൽ കയറുക
  • ഇനി വരു ന്ന പേജിൽ Generate your health id എന്നതിന് താഴെ Generate via ആധാർ എന്നതി ൽ ക്ലിക്ക്ചെയ്യുക (ആധാർ ഇല്ലാതെയും രജിസ്റ്റർ ചെയ്യാം. എന്നാൽ ഭാവിയിൽ ആധാറുമായി ലിങ്ക് ചെയ്യേണ്ടി വന്നേക്കാം )
  • തുടർന്ന് നിങ്ങളുടെ ആധാർ നമ്പർ രേഖപ്പെടുത്തിയ ശേഷം ആ പേജിന്റെ താഴെയായി I agree എന്നും I’m not a robot എന്നതിലും ടിക്ക് ചെയ്തശേഷം സബ്മിറ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ആധാർ നമ്പറുമായി കണക്ട് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരികയും അത് എന്റർ ചെയ്തശേഷം സബ്മിറ്റ്അമർത്തുക.
  • അടുത്തതായി ഹെൽത്ത് ഐഡി കാർഡുമായി ബന്ധപ്പെട്ട മെസ്സേജ് വരുന്നതിനുള്ള മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.
  • ഈ നമ്പറിലേക്ക് വീണ്ടും ഒരു OTP വന്നതിനുശേഷം സബ്മിറ്റ്അമർത്തുക.
  • തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ നൽകിയിട്ടുണ്ടാകും. അതിൽ പേരിൽ വ്യത്യാസമുണ്ടെങ്കിൽ മാറ്റം വരുത്താവുന്നതാണ്.
  • ഈ പേജിന്റെ താഴെ PHR address എന്ന ഭാഗത്തു യൂസർനെയിം എന്ന ഭാഗത്തു നമുക്ക് ഇഷ്ടമുള്ള പേര് ടൈപ്പ് ചെയ്യാം .
  • യൂസർനെയിമിൽ അക്ഷരങ്ങളും അക്കങ്ങളും മാത്രം ഉപയോഗിക്കണം
  • അതിനുശേഷം നിങ്ങളുടെ മെയിൽ ഐഡി നൽകി സബ്മിറ്റ്അമർത്തുക.
  • ഇപ്പോൾ വരുന്ന പേജിൽ നിങ്ങളുടെ ഹെൽത്ത് ഐഡി കാർഡ് കാണാനാകും.
  • ഇതിന് താഴെ ഡൌൺലോഡ് എന്ന ഓപ്ഷനിൽ ക്ലിക്ക്ചെയ്താൽ ഹെൽത്ത് ഐഡി കാർഡ് ഡൌൺലോഡ്ആയി കിട്ടും .

Leave a Reply

Your email address will not be published. Required fields are marked *