Skip to content
Home » കിടിലൻ ഫീചേഴ്സുമായി Nothing phone  ഇതാ നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നു

കിടിലൻ ഫീചേഴ്സുമായി Nothing phone  ഇതാ നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നു

പുതിയതായി വിപണിയിൽ എത്തിയിരിക്കുന്ന ഫോൺ ആണ് Nothing ഫോൺ.ആൻഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഫീചേഴ്സ് അടങ്ങിയിട്ടുള്ള ഒരു പുതിയ പരീക്ഷണ ഫോൺ ആയി വേണമെങ്കിൽ ഈ ഫോണിനെ വിശേഷിപ്പിക്കാം. ഒഎസ് ഫോൺ എന്നാണ് ഈ കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്.

ഏവരും ഉറ്റു നോക്കിയിരുന്ന ഈ ഫോൺ നിലവിൽ ഇന്ത്യൻ വിപണിയിൽ ഇറങ്ങിയിരിക്കുന്നു. 32000 ഇന്ത്യൻ രൂപയാണ് നിലവിലെ ഈ ഫോണിന്റെ മൂല്യം. 128 gb സ്പേസും 8 gb റാമും ഇതിൽ അടങ്ങിയിരിക്കുന്നു.nothing phone ന്റെ ബാക്കി പ്രത്യേകതകൾ താഴെ നൽകുന്നു.

ഐക്കണിന്റെ സൈസ് വലുതാക്കാം

നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പിന്റെ ഐക്കണുകൾ വലുതാക്കാനും അതുപോലെ തന്നെ ചെറുതാക്കാനും nothing phone നിങ്ങൾക്ക് അവസരം നൽകുന്നു. ഉദാഹരണത്തിന് വാട്ട്സ്ആപ്പ്,ഇൻസ്റ്റാഗ്രാം,കോളിംഗ് ആപ്പ് എന്നിങ്ങനെയുള്ള ഇപ്പോഴും ഉപയോഗിക്കുന്ന ആപ്പുകളുടെ ഐക്കൺ വലുതാക്കി ഇടുന്നതോടെ അത്യാവശ്യ സമയത്ത് സമയം പോകുന്നത് ഒഴിവാക്കാം.

ഗ്രൂപ്പ് ആയി കിടക്കുന്ന ആപ്പുകളിൽ നമുക്ക് ആവശ്യമുള്ള ആപ്പിന്റെ ഐക്കൺ വലുതാക്കിയിടാം. അത് മാത്രമല്ല ഗ്രൂപ്പ് ആയി കിടക്കുന്ന ആപ്പുകൾ അക്സസ്സ് ചെയ്യണമെങ്കിൽ ആദ്യം അതിൽ കയറി ആപ്പ് ഓപ്പൺ ആക്കണം. എന്നാൽ നിങ്ങൾക്കാവശ്യമായ ആപ്പിന്റെ ഐക്കൺ വലുതാക്കിയിട്ടാൽ നേരിട്ട് ആ ആപ്പ് തുറക്കാനും ഉപയോഗിക്കാനും കഴിയുന്നു.

ഡോട്ട് മാട്രിക് വിഡ്‌ജറ്റുകൾ

nothing ഫോണിൽ മാത്രമുള്ള ഒരു ഫീച്ചർ ആണ് ഡോട്ട് മാട്രിക് വിഡ്‌ജറ്റുകൾ.ഹോമിൽ പ്രസ് ചെയ്യുമ്പോൾ വിഡ്ജറ്റുകൾ എന്ന് കാണാം,അതിൽ അമർത്തുക. അതിൽ താഴോട്ട് സ്ക്രോൾ nothing launcher എന്ന് കാണാം.

അവിടെ എത്തുമ്പോൾ 4 ഡോട്ട് മാട്രിക് വിഡ്ജറ്റ് കാണാനാകും.ഒന്ന് സമയം നേരിട്ട് ഹോമിലേക്ക് കൊടുക്കാനും മറ്റൊന്ന് weather അപ്‌ഡേഷൻസ് ഹോമിലേക്ക് ആഡ് ചെയ്യാനും സാധിക്കുന്നു. ഇതിന്റെ ഡിസൈൻ മറ്റു ഫോണുകളിൽ നിന്നും വ്യത്യസ്തവും ആകർഷവുമാണ്.

ലോക്ക്ഡൗൺ മോഡ്

ഐഒഎസ് ഫോണിലുള്ള ഫീച്ചർ ആണ് ലോക്ക്ഡൗൺ മോഡ്.ഉപഭോക്താവിന്റെ സുരക്ഷയെ ഉറപ്പു വരുത്തുന്ന ഒരു രീതിയാണിത്. നിങ്ങൾ ഫോണിന്റെ പവർ ബട്ടൺ അമർത്തുമ്പോൾ എമർജൻസി,പവർ ഓഫ് ,റീസ്റ്റാർട്ട് എന്ന ഓപ്ഷനുകൾ കൂടാതെ ലോക്ക്ഡൗൺ മോഡ് എന്ന ഓപ്ഷനും കാണും.

അത്യാവശ്യ സന്ദർഭങ്ങളിൽ ആ മോഡ് ഓൺ ആക്കിയാൽ നിങ്ങളുടെ ഫിംഗർ പ്രിന്റോ ഫേസ് ലോക്കോ അതിൽ പ്രവർത്തിക്കില്ല. ഫോൺ ഓൺ ആക്കണമെങ്കിൽ ഫോണിലെ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്താൽ മാത്രമേ ഫോണിന്റെ ലോക്ക് തുറക്കാൻ സാധിക്കൂ.

സ്ക്രീൻ ഓഫ് ആകാതെ ഇരിക്കും

നിങ്ങൾ ഒരു ആർട്ടിക്കിൾ വായിക്കുക ആണ് എന്ന വിചാരിക്കുക. സ്ക്രീൻ ലോക്ക് ആകാതെ ഇരിക്കണം എന്നാണ്  എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇത് നടക്കാറില്ല.

എന്നാൽ ഈ ഫോണിൽ സ്ക്രീൻ അറ്റൻഷൻ എന്ന ഒരു ഓപ്ഷനുണ്ട്.അത് ഓൺ ആക്കിയാൽ നിങ്ങൾ ഫോണിലേക്ക് നോക്കിയിരിക്കുമ്പോൾ ഫോൺ ഓഫ് ആകാതെ ഇരിക്കും.

glyph interface

nothing ഫോണിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ ആണ് glyph interface. സെറ്റിങ്സിൽ glyph interface എന്നതിൽ അമർത്തുക. അത് ആവശ്യാനുസരണം ഓഫ് ആക്കാനും ഓൺ ആക്കാനും സാധിക്കും. glyph interface ന്റെ ബ്രൈറ്റ്നസ് കൂട്ടാനും കുറക്കാനും ഇതിലൂടെ സാധിക്കും.

glyph ലൈറ്റ് ഉപയോഗിച്ചു ഫോട്ടോസ് എടുക്കാനും സാധിക്കുന്നു.അത് പോലെ റിങ്ടോൺ അടിക്കുമ്പോൾ ഫോണിന് പിറകിലുള്ള glyph ഫീച്ചറിൽ റിങ്‌ടോണിന് അനുസരിച്ച് glyph interface ൽ ലൈറ്റ് തെളിയും.

അതുപോലെ ഫോൺ ചാർജിങ്ങിന് വെക്കുമ്പോൾ glyph interface ലുള്ള ചാർജിങ് മീറ്ററിൽ ചാർജ് കയറുന്നതും എത്ര ശതമാനം കയറി എന്നതും കാണാനാകും. ഗൂഗിൾ അസിസ്റ്റന്റുമായി സംസാരിക്കുമ്പോൾ ചാർജിങ് മീറ്റർ മിന്നി കൊണ്ടിരിക്കും. flip to glyph ഓൺ ആക്കി

 ഫോൺ കമിഴ്ത്തി വെച്ചാൽ glyph interface രണ്ടു മൂന്നു തവണ മിന്നുകയും  പിന്നിട് നോട്ടിഫിക്കേഷൻ സൗണ്ട് ഇല്ലാതാവുകയും എന്നാൽ നോട്ടിഫിക്കേഷൻ വരുമ്പോൾ glyph interface ന്റെ ലൈറ്റ് കത്തുകയും ചെയ്യും.

ഇത്തരത്തിൽ മറ്റു ഫോണുകളിൽ നിന്ന് വ്യത്യസ്തമായി വിപണിയിൽ എത്തുന്ന nothing ഫോണിന് ആവശ്യക്കാർ ഏറെയാണ്. ഐഒഎസ് ഫോണിലുള്ള ലോക്ക്ഡൗൺ മോഡ് പോലുള്ള ഫീച്ചർ ഉപഭോക്താക്കളെ ഈ ഫോൺ വാങ്ങിക്കുന്നതിലേക്ക് ആകർഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *