Skip to content
Home » എങ്ങനെ ഫ്രീ ആയി CIBIL സ്കോർ കണ്ടെത്താം ?

എങ്ങനെ ഫ്രീ ആയി CIBIL സ്കോർ കണ്ടെത്താം ?

എന്താണ് CIBIL സ്കോർ?

CIBIL (Credit Information Bureau India Limited) ലോൺ ആപ്ലിക്കേഷനുമായി നേരിട്ട് ബന്ധമുള്ള ഒന്നാണ് CIBIL സ്കോർ എന്നത്. ഒരാൾ ലോണിന് അപേക്ഷിച്ചു കഴിഞ്ഞാൽ അയാളുടെ CIBIL സ്കോർ പഠനവിധേയമാക്കുകയും അതിനനു സരിച്ച് ലോൺ നൽകണോ എന്നതീരുമാനത്തിൽ എത്തുകയും ചെയുന്നു .

ലോൺ നൽകുന്നതിനുള്ള ആദ്യ പടിയായി വേണമെങ്കിൽ ഈ സ്കോറിനെ കാണാവുന്നതാണ്. വീടിനുള്ളതോ , വ്യക്തിഗതമോ എന്തു തരം ലോൺ ആയിരുന്നാലും 3 അക്കനമ്പറോട് കൂടിയ ക്രെഡിറ്റ് സ്കോർ നിങ്ങളുടെ ലോ ണിന്റെയോ ക്രെഡിറ്റ് കാർഡിന്റെയോ ഗതിനിർണയിക്കുന്നു.മുൻകാലങ്ങളിലെ കടങ്ങളും അതുമായി ബന്ധപ്പെട്ട തിരിച്ചടവുകളും ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നു.

CIBIL സ്കോറിന്റെ പ്രാധാന്യം ?

CIBIL സ്കോർ ഉയർന്നിരിക്കുന്നത് ലോൺ കിട്ടാനുള്ള നിങ്ങളുടെ സാധ്യത ഉയർത്തുകയും , ലോൺ തിരിച്ചടക്കാനുള്ള പ്രാപ്തി നിങ്ങൾക്കുണ്ടെന്ന് അവർ മനസിലാക്കുകയും ചെയ്യുന്നു. അതേ സമയം CIBIL സ്കോർ കുറഞ്ഞിരുന്നാൽ നിങ്ങളുടെ അപേക്ഷയെ നിരാകരിക്കാനും അവർക്ക് സാധിക്കും .

CIBIL സ്കോർ കണക്കാക്കുന്നത് 900 ത്തിലാണ്. അതിൽ 750 മുതൽ സ്കോർ ഉള്ളവർക്കാണ് മുൻഗണന കൂടുതൽ. 300 മുതൽ 600 വരെയുള്ളത് കുറഞ്ഞ സ്കോർ ആയതിനാൽ ലോൺകിട്ടാനുള്ള സാധ്യത കുറവാകും. ലോൺ, ഇഎംഐ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ യഥാസമയം അടച്ചാൽ തന്നെ നിങ്ങളുടെ CIBIL സ്കോർ ഉയർന്നിരിക്കും .

CIBIL സ്കോർ ഉയർന്നിരുന്നാൽ ലോൺകിട്ടാനുള്ള സാധ്യത കൂടുതലാണെങ്കിലും അവസാന തീരുമാനം പൂർണമായും ആ സ്ഥാപനത്തിന്റേത് മാത്രമായിരിക്കും . ബാങ്കി ൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമാണ് CIBIL സ്കോർ തയ്യാറാക്കാനായ ഡാറ്റാ കണ്ടെത്തുന്നത്. ഈ ഡാറ്റയെ തിരുത്താനോ , ഇല്ലാതാക്കാനോ കഴിയില്ല.

സൗജന്യമായി ഇനി നിങ്ങൾക്കും CIBIL സ്കോർ കണ്ടെത്താം

ഒരാളുടെ CIBIL സ്കോർ കണ്ടെത്തുന്നതിൽ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. മു ൻകാലങ്ങളിൽ എടുത്തലോണിന്റെ തിരിച്ചടവ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഇക്കാലയളവിലെ ലോണുകളുടെ എണ്ണം ഇവയെല്ലാം CIBIL സ്കോറിനെ ബാധിക്കാം . മൂന്നു മാസത്തിൽ ഒരിക്കൽ എങ്കിലും ക്രെഡിറ്റ് സ്കോർ വിലയിരുത്തുന്നത് നന്നായിരിക്കും .

ഇന്ത്യയിലെ ആദ്യ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ ransUnion CIBIL ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് നമുക്കാവശ്യമായ ഡാറ്റാ സ്വീകരിക്കുന്നത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ലോൺ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഡാറ്റയായി സൂക്ഷിക്കുന്നു .

  • CIBIL സ്കോർ കണ്ടെത്താനായി ആദ്യം താഴെ കാണുന്ന paisabazaar CIBIL credit സ്കോർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് നിങ്ങളുടെ ലിംഗം , പേര്, ഇമെയിൽ, മൊബൈൽ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകിയശേ ഷം Get free credit report എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ മൊബൈൽ നമ്പർ OTP ഉപയോഗിച്ച് നിർബന്ധമായും ഉറപ്പു വരുത്തേ ണ്ടതാണ്.
  • തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ CIBIL സ്കോർ തികച്ചും സൗജന്യമായി കാ ണാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *