Skip to content
Home » ഹാക്കർമാർ നുഴഞ്ഞു കയറാൻ സാധ്യത, ആപ്പിൾ മുന്നറിയിപ്പ്

ഹാക്കർമാർ നുഴഞ്ഞു കയറാൻ സാധ്യത, ആപ്പിൾ മുന്നറിയിപ്പ്

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്രാൻഡാണ് ആപ്പിൾ. ഫോൺ ആയാലും ലാപ്ടോപ് ആയാലും ആളുകൾ ആപ്പിളിനെ തേടിയെത്തുന്നു.

മറ്റാർക്കും നൽകാനാകാത്ത സുരക്ഷ പ്രദാനം ചെയ്താണ് ആപ്പിൾ ഉപഭോക്തക്കളെ സ്വാധീനിക്കുന്നത്.

എന്നാൽ ആ സുരക്ഷക്ക് കോട്ടം തട്ടുന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ എന്നിവയിൽ ഗുരുതര സുരക്ഷാ കേടുപാടുകൾ ഉള്ളതായി ആപ്പിൾ വെളിപ്പെടുത്തി.

ഇത് ഹാക്കർമാർക്ക് ഉപകരണങ്ങളിലെ പൂർണ നിയന്ത്രണത്തിലേക്ക് നയിക്കും.

ബുധനാഴ്ചയാണ് ആപ്പിളിന്റെ സുരക്ഷ വീഴ്ചയെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ പുറത്തിറക്കിയത്.

അപകടസാധ്യതയെക്കുറിച്ചുള്ള ആപ്പിളിന്റെ വിശദീകരണം ഇങ്ങനെ,ഒരു ഹാക്കറിന് ഉപകരണത്തിലേക്ക് പൂർണ്ണ അഡ്‌മിൻ ആക്‌സസ്സ് ലഭിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ ഉപകരണത്തിന്റെ ഓണറായി ആൾമാറാട്ടം നടത്താനും പിന്നീട് അവരുടെ പേരിൽ ഏത് സോഫ്‌റ്റ്‌വെയറും പ്രവർത്തിപ്പിക്കാനും മറ്റു നുഴഞ്ഞുകയറ്റക്കാരെ നിങ്ങളുടെ പ്രൈവസിയിൽ ഇടപെടുത്താനും ഹാക്കർമാർക്ക് കഴിയും.

സോഷ്യൽപ്രൂഫ് സെക്യൂരിറ്റി സിഇഒ റേച്ചൽ ടോബാക്ക് ആണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്.

സുരക്ഷാ വിദഗ്ധർ ഉപയോക്താക്കളോട് ഐഫോൺ ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഉപദേശിച്ചിട്ടുണ്ട്. ഐഫോൺ 6 s ഉം പിന്നീടുള്ള മോഡലുകളും,അഞ്ചാം തലമുറയിലെ എല്ലാ ഐപാഡ് പ്രോ മോഡലുകളും ഐപാഡ് എയർ 2, MacOS Monterey പ്രവർത്തിക്കുന്ന Mac കമ്പ്യൂട്ടറുകളിലും ഈ പിഴവ് ഉള്ളതായി വിദഗ്‌ദ്ധർ സൂചിപ്പിക്കുന്നു.

ആരിലൂടെയാണ് ഈ കണ്ടെത്തൽ നടന്നതെന്ന് ആപ്പിൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അജ്ഞാതനായ ഗവേഷകൻ എന്നു മാത്രമാണ് നിലവിൽ അറിയാൻ കഴിഞ്ഞത്.സമാനമായ ഗുരുതരമായ പിഴവുകൾ കമ്പനി മുമ്പ് അംഗീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *