Skip to content
Home » ഇത് എന്റെ കംഫേർട്ട് സോൺ അല്ല, തുറന്നു പറഞ്ഞ് അനശ്വര രാജൻ

ഇത് എന്റെ കംഫേർട്ട് സോൺ അല്ല, തുറന്നു പറഞ്ഞ് അനശ്വര രാജൻ

മലയാളത്തിലെ ശ്രെദ്ധിക്കപ്പെട്ട നായികയാണ് അനശ്വര രാജൻ.ഉദാഹരണം സുജാതയുടെ ബാലതാരമായി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് അനശ്വര രാജൻ. പിന്നീട് നായികാ കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ഉണ്ടാക്കി എടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.

മലയാളത്തിൽ അനശ്വരയുടെതായി ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മൈക്ക്. ഇതുവരെ കാണാത്ത ഒരു കഥാപാത്രവും അവതരണ ശൈലിയുമാണ് അനശ്വരയിൽ കാണാൻ സാധിക്കുന്നത്. അനശ്വരയുടെ വാക്കുകളിലൂടെ.

“എനിക്ക് എത്രത്തോളംപെർഫോമൻസിനു  സാധ്യതയുണ്ടെന്ന് നോക്കിയാണ് സിനിമ തെരഞ്ഞെടുക്കുക. ആ സിനിമയിൽ  എന്റെ കഥാപാത്രത്തിന് എത്രത്തോളം പ്രധാന്യമുണ്ട് എന്നത് നോക്കും.  ശരണ്യയും തണ്ണീർമത്തനും ചെയ്തു. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൈക്കിലെ സാറ എന്ന കഥാപാത്രം.

എന്റെ കംഫേര്‍ട്ട് സോണിന് പുറത്തുള്ള കഥാപാത്രമാണ് സാറ . നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. നല്ല സിനിമ എന്നുപറയുമ്പോൾ  ചർച്ച ചെയ്യപ്പെടുന്ന സിനിമ എന്നല്ല ഉദ്ദേശിച്ചത്. ഇപ്പോൾ കൊറോണയ്ക്ക് ശേഷം പ്രേക്ഷകർ  സിനിമയെ വിലയിരുത്തുന്ന രീതികൾ മാറിയിട്ടുണ്ട്.

സാധാരണ എന്റർടൈൻമെന്റ് സിനിമകൾ   പോലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നല്ല സിനിമകൾ ചർച്ച ചെയ്യപ്പെടും അങ്ങനെയുള്ള സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം”

ജീവിതത്തിലൊരു ഘട്ടത്തിൽ തനിക്കും ഒരാൺകുട്ടിയായി  ജനിച്ചാൽ മതിയായിരുന്നുവെന്നു തോന്നിയിട്ടുണ്ടെന്നും  നടി അനശ്വര രാജൻ അഭിപ്രായപ്പെട്ടു.

ആൺകുട്ടിയാവാനുള്ള  ആഗ്രഹംകൊണ്ടല്ല, മറിച്ച് സമൂഹം  അവർക്കു നൽകുന്ന പ്രിവിലേജസും സ്വാതന്ത്ര്യവും കണ്ടിട്ടാണ് തനിക്ക് അങ്ങനെ തോന്നിയതെന്നും അനശ്വര. മൈക്ക് എന്ന പുതിയ ചിത്രത്തിന്റെ റിലീസ് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് അനശ്വരയുടെ പ്രതികരണം. ആണ്‍കുട്ടിയാകാൻ ആഗ്രഹിക്കുന്ന സാറ എന്ന പെൺകുട്ടിയുടെ  ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമയാണ് മൈക്ക്.

‘ഞാൻ  ജനിച്ചു വളർന്നത്   ഒരിക്കലും പ്രിവിലേജ്ഡ്  ആയ ഒരു സൊസൈറ്റിയിൽ അല്ല. ജീവിതത്തിൽ മിക്ക പെൺകുട്ടികളെ പോലെയും എനിക്കും ഒരു സമയത്ത് തോന്നിയിട്ടുണ്ട് ഒരുആൺകുട്ടി  ആയി ജനിച്ചാൽ മതിയായിരുന്നു എന്ന്. സാറ, മൈക്ക് ആവാന്‍ ആഗ്രഹിക്കുന്ന പോലെ തന്നെ.

അതൊരിക്കലും എനിക്കൊരു ആൺകുട്ടി  ആയി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് സൊസൈറ്റിയിൽ നിന്നും അവർക്കു കിട്ടുന്ന പ്രിവിലേജസും  സ്വാതന്ത്ര്യവും കൊണ്ടാണ് പല  പെൺകുട്ടികൾക്കും ആണായി ജനിക്കണം എന്ന് തോന്നുന്നതെന്നും അനശ്വര പറഞ്ഞു.

മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പിന്തുണയും നേടി മൈക്ക് നിറഞ്ഞ സദസിൽ ഓടി കൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടിയിൽ നിന്ന് ആണ്കുട്ടിയിലേക്കുള്ള ട്രാൻസ്ഫോർമേഷനെ നല്ല രീതിയിൽ അവതരിപ്പിച്ചു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *